സൂര്യ ഫേക്കാണെന്ന് സജ്‌ന ഫിറോസ്, പൊട്ടിക്കരഞ്ഞ് സൂര്യയുടെ മറുപടി
അമ്പത് എപ്പിസോഡുകള്‍ പിന്നിട്ട ബിഗ് ബോസ് മൂന്നാം സീസണില്‍ ശക്തമായ മല്‍സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷോയില്‍ പിടിച്ചുനില്‍ക്കാന്‍ മല്‍സരാര്‍ത്ഥികളില്‍ ഓരോരുത്തരും കഴിവിന്‌റെ പരമാവധിയാണ് പുറത്തെടുക്കുന്നത്. ഇന്ന് മോര്‍ണിംഗ് ആക്ടിവിറ്റിക്കിടെ സജ്‌നയുടെ ആരോപണങ്ങള്‍ കേട്ട് പൊട്ടിക്കരയുന്ന സൂര്യയെ കാണിച്ചിരുന്നു. ഈ സീസണില്‍ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും പ്രേക്ഷക മനസുകളില്‍ സ്ഥാനം നേടി പുറത്തേക്ക് പോകുന്നവര്‍ ആരായിരിക്കും, തലകുനിച്ച് മടങ്ങേണ്ടവര്‍ ആരായിരിക്കും എന്ന് പറയാനായിരുന്നു ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശം.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
തുടര്‍ന്ന് ആദ്യം സംസാരിക്കാന്‍ എത്തിയ സജിന നേട്ടമുണ്ടാക്കുന്ന ആളായി അടുത്ത സുഹൃത്തായ മണിക്കുട്ടന്‌റെ പേര് പറഞ്ഞു. ഒപ്പം തലക്കുനിക്കേണ്ടി വരുന്നത് സൂര്യയാണെന്നും പറഞ്ഞു. സൂര്യയെ നേരത്തെ അറിയാമെന്നും ഞങ്ങള്‍ക്ക് അറിയാവുന്ന സൂര്യ ഇതല്ലെന്നും ആണ് സജ്ന പറയുന്നത്. കാരണം ഒരു ഗെയിമില്‍ കയറികഴിഞ്ഞാല്‍ അതില്‍ വിന്‍ ചെയ്യാന്‍ സൂര്യ എന്തും ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാം.

ചിലപ്പോള്‍ എന്നെ പോലതന്നെ പ്രേക്ഷകര്‍ക്കും തോന്നിക്കാണാം. നമ്മള് കാണുന്നത് ഒരു മുഖം. പക്ഷേ ഇവരുടെതെല്ലാം ഓരോ മുഖങ്ങളാണ് പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നത്. സജ്‌ന പറഞ്ഞു. എനിക്ക് വ്യക്തമാണ് സൂര്യ ഈ പ്രോഗ്രാമിന് വേണ്ടി തന്നെ കളിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഗെയിം എന്താണെന്ന് ശരിക്കും മനസിലാക്കിയാണ് സൂര്യ ഇവിടെ നില്‍ക്കുന്നത്.

അതിനൊരു ഉദാഹരണമാണ് സൂര്യ മോഡേണ്‍ ഡ്രസുകള്‍ ഇവിടെ ധരിക്കാത്തത്. എന്നാല്‍ പുറത്ത് സൂര്യ അത്തരം വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. ഒരിക്കല്‍ ഇതേകുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ഇത് കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോയല്ലെ എന്നായിരുന്നു സൂര്യയുടെ മറുപടി. സജിന പറഞ്ഞു. എന്നാല്‍ നാടന്‍ ഡ്രസ് മാത്രമല്ല മോഡേണ്‍ ഡ്രസിട്ടും ഞാന്‍ ഇവിടെ ധരിച്ചിട്ടുണ്ടെന്ന് സൂര്യ പറഞ്ഞു.

ഞാന്‍ വയറ് കാണിച്ചുളള ഡ്രസ് ഇടിട്ടുണ്ട്, സൂര്യ പറഞ്ഞു. എന്നാല്‍ സൂര്യ ഇനി എന്തൊക്കെ പറഞ്ഞാലും ഫേക്ക് തന്നെയാണ് സജ്‌ന വീണ്ടും പറയുകയായിരുന്നു. തുടര്‍ന്ന് വിങ്ങിപ്പൊട്ടുന്ന സൂര്യയെ ആണ് ബിഗ് ബോസില്‍ ഇന്ന്
കാണിച്ചത്. സൂര്യ കരയുന്നതിനിടെ ആശ്വസിപ്പിക്കാനായി നോബി, റംസാന്‍, മണിക്കുട്ടന്‍ എന്നിവരും എത്തിയിരുന്നു.

തുടര്‍ന്ന് കുറച്ച് വൃത്തിയായിട്ട് നടക്കുക എന്നത് നമ്മുടെ കടമയാണെന്ന് സൂര്യ പറഞ്ഞു. ഫാമിലി പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോ വള്‍ഗറായിട്ടുളള ഡ്രസ് ധരിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. അതൊരു തെറ്റായിട്ട് എനിക്ക് ഇപ്പോഴും തോന്നുന്നില്ല. തുടര്‍ന്ന് അത് ഓരോരുത്തരുടെ കള്‍ച്ചറാണ് സ്‌റ്റൈലാണ് എന്നാണ് റംസാന്‍ പറഞ്ഞത്. അതിന് ഫേക്ക് എന്ന് പറയാന്‍ പറ്റുമോ എന്ന് സൂര്യ ചോദിച്ചു.


Click it and Unblock the Notifications