ടാസ്ക്കില്ല, മോഹൻലാലിന്റെ സാന്നിധ്യത്തിൽ സൂര്യ ബിഗ് ബോസ് ഹൗസ് ക്യാപ്റ്റനായി, കാരണം ഇതാണ്?
കഴിഞ്ഞ സീസണുകളെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ 3 വിജയകരമeയി മുന്നോട്ട് പോകുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ ഒരാഴ്ച പിന്നിടുകയാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് സീസൺ 3 യ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്.
അമല പോളിന്റെ മോക്കോവർ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
കഴിഞ്ഞ സീസണുകളിൽ നിന്ന് അൽപം വ്യത്യസ്തമാണ് ഇത്തവണത്തെ ബിഗ് ബോസ്. ഇക്കുറി മത്സരമില്ലാതെയാണ് ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുന്നത്. മോഹൻലാലിന്റെ സാന്നിധ്യത്തിൽ വൈൽഡ് കാർഡ് എൻട്രിയിലെത്തിയ മത്സരാർഥികളാണ് ഇക്കുറി ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യയെയാണ് രണ്ടാം ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് സൂര്യയെ ഫിറോസും സജിനയും മിഷേലും ചേർന്ന് തിരഞ്ഞെടുത്തത്. കൂടാതെ സൂര്യയെ ക്യാപ്റ്റനാക്കാനുള്ള കാരണവും ഇവർ വ്യക്തമാക്കിയിരുന്നു.

മൂന്ന് പേരും ചേർന്ന് ആലോചിച്ചതിന് ശേഷമാണ് സൂര്യയുടെ പേര് നിർദ്ദേശിച്ചത്. സൂര്യയ്ക്ക് ഒരു അവസരം കൊടുക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് രണ്ടാം വീക്കിലെ ക്യാപ്റ്റനായി തിരഞ്ഞടുത്തത്. ഇതിനെ മറ്റ് മത്സരാർഥികൾ പിന്തുണക്കുകയും ചെയ്തിരുന്നു. സൂര്യ ഇപ്പോൾ കുറച്ച് പിന്നോട്ട് നിൽക്കുന്നുണ്ടെങ്കിലും ക്യാപ്റ്റൻ പദവി ലഭിക്കുന്നതോട് കൂടി മുൻനിരയിലേയ്ക്ക് വരുമെന്നാണ് മറ്റ് അംഗങ്ങൾ പറഞ്ഞത് . കൂടാതെ ചെയ്യുന്ന കാര്യങ്ങൾ 100 ശതമാനം കൊടുത്താണ് സൂര്യ ചെയ്യുന്നതെന്നും മറ്റുള്ളവർ പറഞ്ഞു. മുൻ ക്യാപ്റ്റൻ ഭാഗ്യലക്ഷ്മിയും സൂര്യയുടെ കഴിവിനെ പ്രശംസിക്കുന്നുണ്ട്

കൂടാതെ തന്നെ തിരഞ്ഞെടുത്തവർക്കും പിന്തുണച്ചവർക്കും സൂര്യ നന്ദി പറയുകയും ചെയ്യുന്നുണ്ട്. താൻ പൊതുവെ ഇങ്ങനെയാണെന്നും സൂര്യ കൂട്ടിച്ചേർത്തു. ഒരു വീക്ക് മത്സരാർഥിയല്ല താൻ എന്നും സൂര്യ പറയുന്നു. കൂടാതെ ഹൗസിലെ മറ്റ് ക്യാപ്റ്റൻമാരേയും ടീമിനേയും മോഹൻലാലിന്റെ മുന്നിൽ വെച്ച് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. സാധാരണ ഗതിയിൽ തിങ്കളാഴ്ചയാണ് ക്യാപ്റ്റനേയും ടീമിനേയും തിരഞ്ഞെടുക്കുന്നത്. അതിനുശേഷം പുതിയ ആളുകൾക്ക് വീട്ടിലെ നിയമങ്ങളെ കുറിച്ച് മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നതാണ് കണ്ടത്. അതിനിടയിൽ അവർ അവരുടെ നിർദ്ദേശങ്ങൾ കൂടി അവതരിപ്പിച്ചു. ഒടുവിൽ എല്ലാവരും കൈയടിച്ചു. പുതിയ ക്യാപ്റ്റൻ ഏറെ നന്നായി കാര്യങ്ങൾ ചെയ്യുന്നുവെന്ന് ഡിംപൽ പറഞ്ഞു.

ഇതാദ്യമായിട്ടാണ് രണ്ടാമത്തെ ആഴ്ചയിൽ മത്സരമില്ലാതെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത്. സാധാരണ ഷോ ആരംഭിച്ച ആഴ്ചയിലാണ് മത്സരമില്ലാതെ ക്യാപറ്റനെ തിരഞ്ഞെടുക്കുന്നത്. എന്നാൽ സീസൺ 3 ൽ ആദ്യ ക്യാപ്റ്റനെ മത്സരത്തിലൂടെ തിരഞ്ഞടുത്തത്. ഭാഗ്യലക്ഷ്മിയായിരുന്നു ആദ്യത്തെ ക്യാപ്റ്റൻ. മത്സരവും തുടർന്നുള്ള മത്സരാർഥികളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് പുതിയ ക്യാപ്റ്റനെ കണ്ടെത്തിയത്.
Recommended Video

ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത് . പ്രണയദിനത്തിൽ ആരംഭിച്ചത് കൊണ്ട് തന്നെ ചുവന്ന പുഷ്പപങ്ങൾ നൽകിയാണ് മത്സരാർഥികളെ മോഹൻലാൽ സ്വീകരിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് സീസൺ 3 ൽ എത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക ,സ്വീകാര്യതയാണ് താരങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫാൻസ് ഗ്രൂപ്പുകളും മറ്റും സോഷ്യൽ മീഡിയയിൽ സജീവമാണ്.


Click it and Unblock the Notifications