ലുക്ക് മാത്രമേ ഉള്ളൂ,ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ പോലും പലരുടേയും സഹായമാണ്, ജീവിത കഥയുമായി സൂര്യ

ബിഗ് ബോസ് ഹൗസിൽ എത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാൻ ആർ ജെ സൂര്യ മേനോന് കഴിഞ്ഞിരുന്നു. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ചിത് പോലെയായിരുന്നില്ല സൂര്യയുടെ പ്രകടനം. ചെറിയ കാര്യങ്ങൾക്ക് പോലും കരയുന്ന സൂര്യയെ ആയിരുന്നു ആദ്യത്തെ എപ്പിസോഡിൽ കണ്ടത്. സൂര്യ ഇമോഷണൽ ആണെങ്കിലും വളരെ ശക്തയായ മത്സരാർഥിയാണെന്നാണ് മറ്റ് മത്സരാർഥികളുടെ അഭിപ്രായം.

താരപുത്രന്റെ പുതിയ ചിത്രം വൈറലാകുന്നു

ഇപ്പോഴിത തന്റ ജീവിത പേരാട്ടത്തെ കുറിച്ച് തുറന്നു പറയുകയാണ് സൂര്യ. ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്‌തുവെങ്കിലും ഒന്നിലും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് സൂര്യ പറയുന്നത്. ഇപ്പോഴും താൻ ജീവിതത്തോട് പോരാടി കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നത്. ബിഗ് ബോസ് വീക്കിലിടാസ്ക്കിന്റെ ഭാഗമായിട്ടാണ് സൂര്യ തന്റെ ജീവിത കഥ വെളിപ്പെടുത്തിയത്,

മാതാപിതാക്കളെ  കുറിച്ച് സൂര്യ

ടാസ്ക്കിൽ മതാപിതാക്കളെ കുറിച്ച് പറയാനാണ് സൂര്യയ്ക്ക് ലഭിച്ചത്. ജയകുമാറിന്റേയും മോഹനകുമാരിയുടേയും ഒറ്റ മകളാണ് സൂര്യ ജെ മേനോൻ. മുത്തശ്ശൻ നാഷണൽ അവാർഡ് വിന്നർ ആയിരുന്നു. നല്ല കുടുംബത്തിലാണ് ജനിച്ചതെങ്കിലും അച്ഛന് മാത്രം നല്ല നിലയിൽ ഉയരാൻ കഴിഞ്ഞില്ല.അച്ഛനെ വലിയ ആളാക്കി മാറ്റാൻ കുടുംബത്തിന് ആഗ്രഹം ഉണ്ടായിരുന്നു.

ഡ്രൈവർ

ഡ്രൈവിങ്ങിനോട് അദ്ദേഹത്തിന് വലിയ താൽപര്യമായിരുന്നു. അദ്ദേഹത്തിന് ഡ്രൈവറായി കേന്ദ്ര ഗവണ്മെന്റ് ജോലികിട്ടുകയും ചെയ്തു.എന്നാൽ വളരെ ദേഷ്യക്കാരൻ ആയതുകൊണ്ടുതന്നെ അതും പോയി. വാടക വീട്ടിലേക്ക് മാറേണ്ടി വന്നു. അതും വളരെ സൗകര്യങ്ങൾ കുറഞ്ഞ വീട്ടിലേക്ക്. കുട്ടി കാലത്തേക്ക് നോക്കുമ്പോൾ ഇപ്പോഴും ചമ്മൽ ആണ്. ആ സമയത്ത് ആണ് അച്ഛൻ ഗൾഫിൽ പോയത്. എന്നാൽ അവിടേയും രക്ഷപ്പെടാൻ പറ്റിയില്ല. അസുഖം ബാധിച്ച് കുറെ കടവുമായി അദ്ദേഹം നാട്ടിൽ തിരിച്ചെത്തി.

അച്ഛൻറെ അസുഖം

പാൻക്രിയാസിനായിരുന്നു അസുഖം. പിന്നീട് കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ടു. ലെൻസിലൂടെയാണ് ഇപ്പോൾ അൽപം കഴ്ച ലഭിക്കുന്നത്.. പിന്നീട് അമ്മയ്ക്കും ഒരു അപകടം സംഭവിച്ചു. അതിലൂടെ അമ്മയുടെ കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ടു. അങ്ങനെ ജീവിതം എല്ലാ അർത്ഥത്തിലും പോരാട്ടം ആയിരുന്നു. ആരും സഹായിച്ചില്ല എന്ന് പറയുന്നില്ല, എങ്കിലും എല്ലാവർക്കും സഹായിക്കുന്നതിന് ലിമിറ്റ് ഇല്ലേ എന്നും സൂര്യ ചോദിക്കുന്നു. എന്റെ മോൾ എന്നെങ്കിലും രക്ഷപെടും എന്ന വിശ്വാസത്തിലാണ് അവർ രണ്ട് പേരും കഴിയുന്നത്. ഈ ഡ്രസ്സ് പോലും പല സുഹൃത്തുക്കളുടെയും സഹായം ആണ്. ലുക്ക് ഉണ്ടെന്നെ ഉള്ളൂ, അല്ലാതെ ഒന്നും ഇല്ല എന്നും സൂര്യ പറയുന്നു.

വിമർശനങ്ങൾ

ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു. തന്റെ ജനനം കൊണ്ട് അച്ഛന്റെ ജോലി വരെ തെറിച്ചു പോയി എന്ന് കേട്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാത്തതിനും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. മോളെ എന്താ കറവ പശു ആക്കി വച്ചേക്കുവാണോ എന്ന ചോദ്യം കേട്ട് അമ്മ സങ്കടപ്പെടാറുണ്ട്. കല്യാണം നടന്നില്ലേ പോട്ടെ എന്ന് പറഞ്ഞു ഞാൻ അമ്മാമയെ ആശ്വസിപ്പിക്കാറുണ്ട് ഇപ്പോഴും. ഈ ഡ്രസ്സ് പോലും പല സുഹൃത്തുക്കളുടെയും സഹായം ആണ്. ലുക്ക് ഉണ്ടെന്നെ ഉള്ളൂ, അല്ലാതെ ഒന്നും ഇല്ല എന്നും സൂര്യ പറയുന്നു.

Recommended Video

ഫിറോസേ ദുരന്തമാണലോ താൻ..ഇങ്ങനെ വെറുപ്പിക്കാമോ ?
പണത്തിൻറെ വില

പണം ഇല്ലാത്തതിന്റെ പേരിൽ സ്കൂളിൽ നിന്നും വിവേചനം നേരിട്ടിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. തന്നെ കള്ളിയാക്കിയെന്നും സൂര്യ പറയുന്നു. ഒരിക്കൽ സ്ക്കൂളിൽ പഠിക്കുമ്പോൾ ഒരു സുഹൃത്തിന്റെ മാല കാണാതെ പോയി. കാശില്ലാത്ത വീട്ടിലെ കുട്ടി ആയതുകൊണ്ടുതന്നെ എല്ലാവരും എന്നിലേക്ക് ശ്രദ്ധ തിരിച്ചു. കള്ളി എന്ന് വിളിച്ചു. എന്നാൽ പട്ടിണി കിടന്നാൽ കിടക്കും, എന്നാലും കക്കില്ല എന്ന് പറഞ്ഞെങ്കിലുംആരും വിശ്വസിച്ചില്ല . എന്നാൽ കുറച്ച് ദിവസത്തിന് ശേഷം ആ മാല ഒരു ടീച്ചറിന്റെ കയ്യിൽ നിന്നും ആ കുട്ടിക്ക് കിട്ടി. എന്നിട്ടും ഒരു സോറി പോലും ആരും എന്നോട് പറഞ്ഞില്ല. അന്ന് ഞാൻ കാശിന്റെ വില മനസിലാക്കിയതെന്നും സൂര്യ പറയുന്നു. കയ്യടികളോടെയാണ് സൂര്യയെ സഹമത്സരാർഥികൾ സ്വീകരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X