ഇനിയും പറഞ്ഞില്ലെങ്കില്‍ ഞാന്‍ കള്ളിയാകും, മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണെന്നും പ്രണയം തോന്നുന്നുവെന്നും സൂര്യ

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പ് പകുതിയിലേക്ക് അടുക്കുകയാണ്. അമ്പത് ദിവസത്തിലേക്ക് എത്തുന്ന പരിപാടിയില്‍ ലവ് സ്ട്രാറ്റര്‍ജി പരീക്ഷിക്കുകയാണ് സൂര്യ മേനോന്‍. മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞ് പിന്നാലെ കൂടിയ സൂര്യ ഇടയ്ക്ക് മാറ്റി മാറ്റി പറഞ്ഞിരുന്നു. ഇതോടെ സൂര്യ തന്റെ നല്ലൊരു കൂട്ടുകാരിയാണെന്നും മറ്റൊരു ബന്ധവും ഇല്ലെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി.

മേനകയുടെയും സുരേഷിൻ്റെയും പ്രിയ പുത്രി, നടി കീർത്തി സുരേഷിൻ്റെ കിടിലൻ ചിത്രങ്ങൾ കാണാം

കഴിഞ്ഞ എപ്പിസോഡില്‍ മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണെന്നും ഇഷ്ടത്തിനൊപ്പം പ്രണയം ആണെന്നും സൂര്യ പറഞ്ഞു. ഇതോടെ ഇനി എന്ത് സംഭവിക്കുമെന്ന് അറിയാനായി പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുകയാണ്. സൂര്യ-മണിക്കുട്ടന്‍ റിലേഷനെ കുറിച്ച് ആരാധകരും സോഷ്യല്‍ മീഡിയ പേജിലൂടെ ഗംഭീര ചര്‍ച്ചകള്‍ക്ക് തുടക്കമായിരിക്കുകയാണ്.

 സൂര്യയുടെ ലവ് സ്ട്രാറ്റര്‍ജി

ഇത് അത്യന്താപേക്ഷിതമാണ്. എനിക്ക് മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണ്. മണിക്കുട്ടനോട് ബഹുമാനം മാത്രമല്ല. ഇഷ്ടത്തെക്കാള്‍ കൂടുതല്‍ ഉള്ളൊരു പ്രണയം എന്നു വേണമെങ്കില്‍ പറയാം. അതെനിക്കുണ്ട്. മണിക്കുട്ടന്‍ തിരിച്ചു സ്‌നേഹിക്കണ്ട. ഞാനത് ഒരിക്കലും വേണമെന്നും പറയില്ല. പക്ഷേ ഇനിയും പറഞ്ഞില്ലെന്ന് ഉണ്ടെങ്കില്‍ ഞാന്‍ കള്ളിയാകും. അതു കൊണ്ട് ഇപ്പോള്‍ പറഞ്ഞു. ഗുഡ് നൈറ്റ്. എന്നാണ് സൂര്യ പറഞ്ഞത്. എന്നാല്‍ യാതൊരു മറുപടിയും മണിക്കുട്ടന്‍ സൂര്യയ്ക്ക് നല്‍കിയില്ല എല്ലാം മൂളി കേള്‍ക്കുക മാത്രമാണ് താരം ചെയ്തത്.

 സൂര്യയുടെ ലവ് സ്ട്രാറ്റര്‍ജി

ഇതിനും മുന്‍പത്തെ ദിവസം നോബിയുമായി സംസാരിക്കാവേ സൂര്യയുടെ ലവ് സ്ട്രാറ്റര്‍ജിയെ കുറിച്ച് മണിക്കുട്ടന്‍ തുറന്ന് സംസാരിച്ചിരുന്നു. സൂര്യയുടെ വികാരത്തെ താന്‍ മാനിക്കുന്നുണ്ട്. പക്ഷേ ഈ ഇഷ്ടവും സൗഹൃദവുമൊക്കെ കാണിക്കുന്നത് ഒരു സ്ട്രാറ്റജിയാണോ എന്ന സംശയം തനിക്കുണ്ടെന്നുമാണ് മണിക്കുട്ടന്‍ പറഞ്ഞത്. അങ്ങനെ പലരും കാത്തിരുന്ന കാര്യം പോലെ മണിക്കുട്ടന്‍ സൂര്യയുടെ പ്രണയം ഫെയ്ക്ക് ആണെന്ന് വിധി എഴുതിയതായി ആരാധകരും ഏറ്റുപിടിച്ചു. ഇതേ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആരാധകര്‍ പറഞ്ഞത്.

 സൂര്യയുടെ ലവ് സ്ട്രാറ്റര്‍ജി

മണിക്കുട്ടന്റെ തീവ്ര ആരാധകരൊക്കെ അമിതാവേശത്തില്‍ എല്ലായിടത്തും ഓടി നടന്നു സൂര്യ ഫെയ്ക്ക് ആണെന്ന് തെളിഞ്ഞതായി എഴുതി വിടുന്നുണ്ട്. എന്നാല്‍ ശരിക്കും മണിക്കുട്ടന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ഇപ്പോഴും വ്യക്തമല്ലെന്നാണ് ബിഗ് ബോസ് ആരാധകന്‍ പറഞ്ഞത്. കൂട്ടുകാരോട് ഒക്കെ കോണ്‍ഫിഡന്റ് ആയി സൂര്യയുടെ പ്രണയം സ്ട്രാറ്റര്‍ജി ആണെന്ന് പറയുന്ന മണികുട്ടന് എന്തു കൊണ്ട് ആണ് സൂര്യയുടെ മുഖത്ത് നോക്കി അത് പറയാന്‍ പറ്റാത്തത്? സൂര്യ എന്തെങ്കിലും ചെയ്തു നെഗറ്റീവ് തനിക്ക് വരും എന്ന് പേടിച്ചിട്ടാണോന്ന് സംശയമുണ്ട്.

 സൂര്യയുടെ ലവ് സ്ട്രാറ്റര്‍ജി

സൂര്യയെ അത്രയ്ക്ക് വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി സൂര്യയാണെന്ന് മണിക്കുട്ടന്‍ 2 ദിവസം മുന്‍പ് മോണിംഗ് ടാസ്‌കില്‍ പറഞ്ഞത്. സൂര്യ ചെയ്യുന്നത് എല്ലാം ശരിയാണെന്ന് എനിക്ക് അഭിപ്രായം ഇല്ല. പൂര്‍ണമായി മണിക്കുട്ടന്‍ സൂര്യയോട് മേലാല്‍ എന്റെ പുറകേ വരരുത് എന്ന് പറയാത്തിടതോളം സൂര്യയ്ക്ക് ഈ സ്ട്രാറ്റര്‍ജി തുടരാം. വേറെ ഒരു കാര്യം കൂടെ പറയാം അടുത്ത ആഴ്ച മോഹന്‍ലാല്‍ വന്നു ചോദിച്ചാലും മണിക്കുട്ടന്‍ വ്യക്തമായി ഒരു ഉത്തരം കൊടുക്കാതെ ഒഴിഞ്ഞു മാറും.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 സൂര്യയുടെ ലവ് സ്ട്രാറ്റര്‍ജി

സൂര്യ പക്ഷേ സൂര്യയുടെ നിലപാടില്‍ തന്നെ നില്‍ക്കുകയും ചെയ്യാനാണ് സാധ്യത. സൂര്യ ഒരാളുടെ കുറ്റം ഒരിക്കലും വേറെ ഒരാളോട് പോയി അങ്ങോട്ട് സംസാരിക്കാറില്ല, എല്ലാവരും വട്ടം കൂടി ഇരുന്നു ഫെയ്ക്ക്, ഡ്രാമ എന്ന് പറയുമ്പോഴും 50 ദിവസം തന്റെ ഇതേ ക്യാരക്ടര്‍ തന്നെ സൂര്യയ്ക്ക് മെയിന്‍ന്റൈന്‍ ചെയ്യാന്‍ സാധിച്ചെങ്കില്‍ ശരിക്കും സൂര്യ ഒരു ഗംഭീര പ്ലയര്‍ തന്നെ എന്ന് സമ്മതിക്കേണ്ടി വരുമെന്നും കുറിപ്പില്‍ പറുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X