ഈ രണ്ട് കാര്യങ്ങള്‍ കണ്ടാല്‍ ഞാന്‍ റിയാക്റ്റ് ചെയ്തേക്കും, വെളിപ്പെടുത്തി ബിഗ് ബോസ് താരം സൂര്യ
ബിഗ് ബോസ് 3യിലെ മല്‍സരാര്‍ത്ഥികള്‍ വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി കഴിഞ്ഞു. ഷോയിലെ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡുകളില്‍ ഇമോഷണലായി കാണപ്പെട്ട മല്‍സരാര്‍ത്ഥിയായിരുന്നു സൂര്യ ജെ മേനോന്‍. ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ ചെയ്തങ്കിലും ഒന്നിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് സൂര്യ തുറന്നുപറഞ്ഞിരുന്നു.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
കൂടാതെ ഇപ്പോഴും ജീവിതത്തില്‍ താന്‍ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നും ബിഗ് ബോസില്‍ താരം പറഞ്ഞു. ബിഗ് ബോസ് നല്‍കിയ വീക്ക്‌ലി ടാസ്‌ക്കിനിടെ ആയിരുന്നു സൂര്യ ജെ മേനോന്‍ തന്റെ ജീവിത കഥ വെളിപ്പെടുത്തിയത്. അതേസമയം ജീവിതത്തില്‍ ഈ രണ്ട് കാര്യങ്ങള്‍ കണ്ടാല്‍ താന്‍ റിയാക്ട് ചെയ്‌തേക്കും എന്നും സൂര്യ തുറന്നുപറഞ്ഞിരുന്നു.

ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയിലാണ് ഇക്കാര്യം സൂര്യ പറഞ്ഞത്. കൂടാതെ ബിഗ് ബോസില്‍ വരാനുണ്ടായ കാരണവും വീഡിയോയില്‍ നടി തുറന്നുപറഞ്ഞു. എനിക്ക് ഇഷ്ടമല്ലാത്ത രണ്ടേ രണ്ട് കാര്യങ്ങളുണ്ട്. എനിക്ക് ടെം മാനേജ്‌മെന്റ് വലിയൊരു പ്രശ്‌നമാണെന്ന് സൂര്യ പറയുന്നു. അതായത് ഒരു സമയത്ത് കറക്ടായിട്ട് ഉറങ്ങി എഴുന്നേല്‍ക്കണം, കറക്ടായിട്ട് തുടങ്ങണം എന്ന് പറഞ്ഞ് കുറച്ച് വൈകുവാണെങ്കില്‍ എനിക്ക് അത് ടോളറേറ്റ് ചെയ്യാന്‍ കുറച്ചുപാടാണ്.

അതിന്‌റെ പേരില്‍ ഞാനും ഫ്രണ്ട്‌സും തമ്മില്‍ കുറെവട്ടം അടിയുണ്ടാക്കിയിട്ടുണ്ട്. ടൈം മാനേജ്‌മെന്റ് മെയിന്‍ ഒരു പ്രശ്‌നമാണ്. പിന്നെ എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം പറയുന്നത്. എനിക്ക് ബാക്കില് പോയി സംസാരിക്കുന്നത് ഇഷ്ടമില്ല. നേരെ നിന്ന് സംസാരിക്കുന്നതാണ് എനിക്ക് ഇഷ്ടം. അല്ലാതെ ഒരാളുടെ കുറ്റവും കുറവുകളും മറ്റൊരാളുടെ അടുത്ത് പോയി ആനന്ദിക്കുന്ന ആ ഒരു സ്വഭാവത്തിനോട് തീരെ യോജിക്കുന്നില്ല.

ഞാന്‍ എന്തുക്കൊണ്ടാണ് ബിഗ് ബോസിലേക്ക് വരാനുളള കാരണം എന്നത് വേറൊന്നുമല്ല. ഞാന്‍ പല ഫീല്‍ഡിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ പലര്‍ക്കും എന്നെ അത്ര പരിചിതമായിട്ടുളള മുഖമൊന്നുമല്ല. അത്ര ഫേമസ് ആയിട്ടുളള പേഴ്‌സണാലിറ്റി ഒന്നുമല്ല ഞാന്‍. പിന്നെ അതുമാത്രമല്ല. എനിക്ക് എപ്പോഴും ഞാന്‍ ഞാനായിട്ട് മാത്രം നില്‍ക്കാന്‍ ഇഷ്ടമാണ്.

പക്ഷേ അതിനുളള പ്ലാറ്റ്‌ഫോം ഇപ്പോള്‍ മൂവി ചെയ്യുവാണെങ്കിലും മറ്റ് പ്രോഗ്രാമ്സ് ചെയ്യുവാണെങ്കിലും അതില് നമ്മുടെ മറ്റൊരു മുഖമാണ് കാണിക്കുന്നത്. പക്ഷേ ഇയൊരു പ്രോഗ്രാമില്‍ മാത്രമാണ് നമ്മുടെ ശരിക്കുമുളള മുഖം ഞാന്‍ എന്താണെന്ന് പ്രേക്ഷകര്ക്ക് തുറന്നുകാണിക്കാന്‍ സാധിക്കുകയുളളു. അതുകൊണ്ടാണ് ബിഗ് ബോസില്‍ വന്നത്. സൂര്യ പറഞ്ഞു.


Click it and Unblock the Notifications