വായിച്ചത് കേള്‍ക്കാത്തത് എന്റെ കുഴപ്പമല്ല, ഫിറോസ് ഖാനോട് ചൂടായി സൂര്യ

By Midhun Raj

ബിഗ് ബോസ് എവിക്ഷനില്‍ നിന്നും ഇത്തവണ രക്ഷപ്പെട്ട താരമാണ് സൂര്യ. കഴിഞ്ഞ തവണ മോശം പ്രകടനം കാഴ്ചവെച്ചതിന് സൂര്യ ജയിലില്‍ പോയിരുന്നു. എന്നാല്‍ പിന്നീടുളള ആഴ്ച മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. വീക്ക്‌ലി ടാസ്‌ക്കുകളിലും മറ്റും തനിക്ക് ലഭിച്ച കഥാപാത്രം തരക്കേടില്ലാതെ സൂര്യ അവതരിപ്പിച്ചിരുന്നു. കൂടാതെ മണിക്കുട്ടനോട് ഇഷ്ടം തുറന്നുപറഞ്ഞതും കവിത എഴുതി നല്‍കിയതുമെല്ലാം ശ്രദ്ധേയമായി.

സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

തുടര്‍ന്നാണ് നോമിനേഷനിലുണ്ടായിരുന്ന സൂര്യ ഇത്തവണ രക്ഷപ്പെട്ടത്. അതേസമയം കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍ ടാസ്‌ക്കിനിടെ സൂര്യയും ഫിറോസ് ഖാനും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ടയറിന്റെ പരസ്യമായിരുന്നു സ്‌പോണ്‍സര്‍ ടാസ്‌ക്കില്‍ ഉണ്ടായത്. ഒരു ബൈക്കില്‍ പ്രത്യേകമായൊരു പാതയിലൂടെ ഓടിച്ച് ആദ്യം ലക്ഷ്യസ്ഥാനത്ത് എത്തുന്ന ആളാണ് വിജയി.

ഈ ടാസ്‌ക്കിന് പിന്നാലെയാണ്

ഈ ടാസ്‌ക്കിന് പിന്നാലെയാണ് ഫിറോസ് സൂര്യയെ കുറ്റപ്പെടുത്തി സംസാരിച്ചത്. സൂര്യ പറഞ്ഞതൊന്നും കേട്ടില്ലെന്നായിരുന്നു ഫിറോസും സജ്‌നയും അഡോണിയും പറഞ്ഞത്. സൂര്യ ഇവിടെ നിന്നും ഓടി ഒന്നും കേട്ടില്ല ഞാന്‍. ഞാന്‍ പറയുകയും ചെയ്തു. ആ കുട്ടി ഉറക്കെ പറയുന്നില്ലല്ലോ എന്ന്. ഇവിടെ ഓടിനടന്ന് വെപ്രാളപ്പെട്ടത് അവര് കേട്ടെന്ന്. അതിന്‌റെ കൂട്ടത്തില് ബൈക്ക് റേസിംഗും ഉണ്ടായിരുന്നു.

പിന്നെ ഡ്രസ് കോഡിനേഷന്‍

പിന്നെ ഡ്രസ് കോഡിനേഷന്‍. കുറെ കാര്യങ്ങളുണ്ട്. ഇതെല്ലാം കൂടി ചേരുമ്പോഴാണ് ഒരു പ്രോഗ്രാമിന്‌റെ ഇതെന്ന് പറയുന്നത്. ഫിറോസ് പറയുന്നു. അപ്പൊ അതൊന്നും പറയുന്നില്ല. ഇവിടെ ഭയങ്കര ബഹളം, അതും ഇതും അങ്ങനെയാണ് പറയുന്നത്. നമ്മുടെ ബുദ്ധി എന്ന് പറയുന്നത് അതിന്‌റെ കണ്ടന്റ് എന്നുളള സാധനമുണ്ട്. ഒന്നാമത് നമ്മളോട് പറഞ്ഞു ഇതിന്‌റെ അകത്ത് എഴുതിയിരിക്കുന്നത് എല്ലാം തെറ്റാണെന്ന്. അപ്പോ നമ്മള് കാണാതെ പഠിച്ചു കണ്ടന്റ്‌സ്. ഫിറോസ് ഖാന്‍ പറഞ്ഞു.

ഇത് കേട്ട് നിങ്ങളുടെ ഓവര്‍ ഓള്‍ കാണാന്‍

ഇത് കേട്ട് നിങ്ങളുടെ ഓവര്‍ ഓള്‍ കാണാന്‍ ഒരു രസമുണ്ടായിരുന്നു എന്നാണ് ഡിംപല്‍ പറഞ്ഞത്. തുടര്‍ന്ന് ഇതില്‍ വിശദീകരണവുമായി സൂര്യ എത്തി. ബിഗ് ബോസ് മുന്‍പെ പറഞ്ഞ കേസാണ് ഓരോ സ്ഥലത്തും ഓരോ ജംങ്ഷനിലും പോയിട്ട് വായിക്കണം എന്നുളളത് സൂര്യ പറഞ്ഞു. എന്നാല്‍ വായിച്ചത് ഞങ്ങള് കേട്ടില്ലെന്നായിരുന്നു ഫിറോസിന്‌റെ ടീം പറഞ്ഞത്.

പിന്നാലെ ഞാന്‍ ഓരോരോ ഭാഗത്ത്

പിന്നാലെ ഞാന്‍ ഓരോരോ ഭാഗത്ത് പോയിട്ട് മൊത്തമായി വായിച്ചിട്ടുണ്ടെന്ന് സൂര്യ പറഞ്ഞു. എന്നാല്‍ അത് നീ മാത്രമേ കേട്ടിട്ടുളളൂ എന്നായിരുന്നു ഫിറോസിന്‌റെ മറുപടി. കേള്‍ക്കാത്തത് എന്റെ കുഴപ്പമല്ലെന്ന് സൂര്യ പറഞ്ഞു. ബ്രോഷര്‍ വായിച്ച് കേട്ടത് ഫിറോസിന്‌റെ ശബ്ദം മാത്രമാണെന്നായിരുന്നു ഡിംപല്‍ പറഞ്ഞത്.

Recommended Video

Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam
ഇതിന് മറുപടിയായി

ഇതിന് മറുപടിയായി ഞാനല്ല ഇത് ജഡ്ജ് ചെയ്തത്. അത് ഭാഗ്യലക്ഷ്മി ചേച്ചിയോട് ചോദിക്കണം എന്ന് സൂര്യ പറഞ്ഞു. കുറെ നേരായി ഞാന്‍ കേള്‍ക്കുന്നു. എനിക്ക് ഇത്രയും ശബ്ദമേ ഉളളൂ. ഞാന്‍ വായിച്ചത് കേട്ടില്ല, പറഞ്ഞത് കേട്ടില്ല എന്നൊക്കെ പറഞ്ഞ് ഇവര് എന്നെ ഭയങ്കരമായിട്ട് ഉപദ്രവിക്കുന്നു. കുറെ നേരമായി അവിടെ കിടന്ന് എന്നെ ഹറാസ് ചെയ്യുന്നു. സൂര്യ വികാരദീനയായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X