മണിക്കുട്ടനെ കാണണം, സോറി പറയണം, ബിഗ് ബോസില്‍ വികാരധീനയായി സൂര്യ

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മണിക്കുട്ടന്‍. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം താരം കാഴ്ചവെച്ചത്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു മണിക്കുട്ടന്‍. സൈലന്റ് ഗെയിമറെന്നാണ് മുന്‍പ് സഹമല്‍സരാര്‍ത്ഥികള്‍ മണിക്കുട്ടനെ വിശേഷിപ്പിച്ചത്. അതേസമയം അപ്രതീക്ഷിതമായാണ് ബിഗ് ബോസില്‍ നിന്നും മണിക്കുട്ടന്‍ പിന്മാറിയിരിക്കുന്നത്.

ഗ്ലാമറസായി നടി, പുതിയ ഫോട്ടോസ് കാണാം

കണ്‍ഫെഷന്‍ റൂമിലെത്തിയ നടന്‍ തനിക്ക് ഇവിടെ നില്‍ക്കാന്‍ ഭയമാണെന്നും പുറത്തുപോകണമെന്നും ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു. അതേസമയം മണിക്കുട്ടന്‌റെ പിന്മാറ്റത്തില്‍ ഏറെ സങ്കടപ്പെട്ടത് ഡിംപലും സൂര്യയുമായിരുന്നു. ബിഗ് ബോസ് ഹൗസില്‍ മണിക്കുട്ടന്റെ അടുത്ത സുഹൃത്തായിരുന്നു ഡിംപല്‍. എല്ലാ കാര്യങ്ങളിലും ഡിംപലിന് പിന്തുണയുമായി മണിക്കുട്ടന്‍ ഒപ്പം നിന്നിരുന്നു. സൂര്യയും സുഹൃത്തായിരുന്നെങ്കിലും കുറച്ച് കരുതിയാണ് മണിക്കുട്ടന്‍ ഇടപെട്ടത്.

മണിക്കുട്ടന്‍ പോയതിന് പിന്നാലെ

മണിക്കുട്ടന്‍ പോയതിന് പിന്നാലെ ബിഗ് ബോസ് ഹൗസില്‍ പൊട്ടിക്കരയുകയായിരുന്നു സൂര്യ. തിരിച്ചുവാ മണിക്കുട്ടാ എന്ന് പറഞ്ഞാണ് സൂര്യ കരഞ്ഞത്. എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ ഡിംപലിനേക്കാള്‍ കൂടുതല്‍ എന്നോട് വന്ന് പറയാറുളളതാ. എനിക്ക് മണിക്കുട്ടനെ കാണണം, സോറി പറയണം. ഒന്ന് യാത്ര പറയാന്‍ പോലും അവസരം തന്നില്ല എന്നാണ് കരഞ്ഞുകൊണ്ട് സൂര്യ പറഞ്ഞത്.

തുടര്‍ന്ന് ഫിറോസും ഋതുവും

തുടര്‍ന്ന് ഫിറോസും ഋതുവും സൂര്യയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. രമ്യയുടെത് പോലെ ഒരു റീ എന്‍ട്രിയിലൂടെ മണിക്കുട്ടന്‍ തിരിച്ചുവരുമെന്ന് കിടിലം ഫിറോസ് സൂര്യയോട് പറഞ്ഞു. എന്നാല്‍ കരച്ചില്‍ നിര്‍ത്താനാവാതെ വിതുമ്പുകയായിരുന്നു സൂര്യ. റംസാന്‍ ഉള്‍പ്പെടെയുളളവരെ കെട്ടിപ്പിടിച്ച് ഡിംപലും കരയുകയായിരുന്നു.

മജ്‌സിയയെ പോലെ തന്നെയാണ്

മജ്‌സിയയെ പോലെ തന്നെയാണ് തനിക്ക് മണിക്കുട്ടനെന്നാണ് ഡിംപല്‍ പറഞ്ഞത്. ഞങ്ങള്‍ ഇന്നെലെയും കുറെ നേരം സംസാരിച്ചതാണ്. ഡിംപല്‍ പറഞ്ഞു. അതേസമയം മണിയില്ലാതെ ഞാനെന്തിനാ ഇവിടെ നില്‍ക്കുന്നതെന്നായിരുന്നു കിടിലം ഫിറോസ് പറഞ്ഞത്. മണിക്കുട്ടനാണ് തന്‌റെ എതിരാളിയെന്ന് മുന്‍പ് പലതവണ പറഞ്ഞതാണ് കിടിലം.

ഫൈനലില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടാവുമെന്നും

ഫൈനലില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടാവുമെന്നും കിടിലം മുന്‍പ് മണിക്കുട്ടനെ കുറിച്ച് പറഞ്ഞിരുന്നു. മണിക്കുട്ടന്‍ പോയതില്‍ വലിയ സങ്കടമാണ് എല്ലാവര്‍ക്കുമുണ്ടായത്. ബിഗ് ബോസിനോട് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്ന് പറഞ്ഞ് കാത്തുനില്‍ക്കുകയായിരുന്നു മണിക്കുട്ടന്‍. തുടര്‍ന്ന് കുറെ കഴിഞ്ഞ് ബിഗ് ബോസ് അകത്തേക്ക് വിളിക്കുകയായിരുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
പിന്നാലെ ആണ് ബിഗ് ബോസിനോട്

പിന്നാലെ ആണ് തനിക്ക് ഇനി ഇവിടെ തുടരാന്‍ കഴിയില്ലെന്ന് ബിഗ് ബോസിനോട് മണിക്കുട്ടന്‍ പറഞ്ഞത്. തന്നെ പോകാന്‍ അനുവദിക്കണമെന്നും ഇവിടെ നില്‍ക്കാന്‍ ഭയമുണ്ടെന്നും മണിക്കുട്ടന്‍ അറിയിച്ചു. മണിക്കുട്ടനെ കൊണ്ട് തീരുമാനം പുനപരിശോധിക്കാന്‍ ബിഗ് ബോസ് ശ്രമിച്ചെങ്കിലും താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു താരം. തുടര്‍ന്ന് ഇടത് വശത്തെ വാതിലില്‍ കൂടി പുറത്തുപോകാമെന്ന് മണിക്കുട്ടനെ ബിഗ് ബോസ് അറിയിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X