സൂര്യയോട് ഇഷ്ടമല്ല എന്ന് മണിക്കുട്ടൻ പറയാത്തത് ഇതുകൊണ്ടാണ്, വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ

സൗഹൃദങ്ങൾ പോലെ ബിഗ് ബോസ് ഹൗസിൽ പ്രണയങ്ങളും ഉണ്ടാകാറുണ്ട്. മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷകളിലും ഒരു പ്രണയം ഉടലെടുക്കാറുണ്ട്. സീസൺ 1 ലെ ആദ്യത്ത പ്രണയജോഡിയാണ് പേളി മാണിയും ശ്രീനീഷും. ഷോയ്ക്ക് ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സീസൺ3യിലുംപ്രണയം മത്സരാർഥികൾ പ്രതീക്ഷിച്ചിരുന്നു.

കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ നടി പാർവതി നായർ, ചിത്രം കാണാം

soorya-manikuttan

ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയം. സൂര്യയാണ് തന്റെ പ്രണയം ആദ്യം വെളിപ്പെടുത്തുന്നത്. എന്നാൽ ഇതുവരെ മണിക്കുട്ടൻ തന്റെ നിലപാട് വെളിപ്പെടുത്തിട്ടില്ല. ബിഗ് ബോസ് ഹൗസിൽ എല്ലാവർക്കും പ്രിയപ്പെട്ട മത്സരാർഥിയാണ് മണിക്കുട്ടൻ. എവല്ലാവരോടും അടുത്ത സൗഹൃദമാണ് മണിക്കുട്ടന് ഉള്ളത്. ഇപ്പോഴിത സൂര്യയുടെ പ്രണയം ഷോയുടെ ഭാഗമാണെന്ന് മണിക്കുട്ടന്റെ സുഹൃത്തുക്കൾ. കേരളീയം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ബിഗ് ബോസ് സീസൺ 3യുടെ വിജയി ആകുമെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്.

മണിക്കുട്ടന്റെ  സ്വഭാവം

മണിക്കുട്ടൻ നാട്ടിൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് ബിഗ് ബോസിലും. പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത് ബിഗ് ബോസ് ഷോയിൽ നടക്കുന്ന ലവ് ട്രാക്കിനെ കുറിച്ചും സുഹൃത്തുക്കൾ പറയുന്നുണ്ട്. ഇഷ്ടം പോലെ പ്രേമം ഉണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അദ്ദേഹത്തിന്റെ സ്വഭാവവും താരപദവിയുമാണ് പ്രണയങ്ങൾ തോന്നാൻ കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നത്.

നോ പറയാനുള്ള  കാരണം

സൂര്യയോട് മണിക്കുട്ടൻ നോ പറയാത്തതിന്റെ കാരണവും സുഹൃത്തുക്കൾ പറയുന്നുണ്ട്. ആരേയും വിഷമിപ്പിക്കാത്ത ആളാണ് മണിക്കുട്ടൻ. ആ കുട്ടിയ്ക്ക് ഒരു വിഷമം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചാകും നോ പറയാത്തതെന്നാണ് സുഹൃത്തുക്കളുടെ നിഗമനം. സൂര്യയെ മാത്രമല്ല സ ആ വീട്ടിൽ ആരേയു അദ്ദേഹം വേദനിപ്പിച്ചിട്ടില്ല എന്നാണ് ഇവർ പറയുന്നത്. അതുപോലെ സ്ത്രീകൾ കരയുമ്പോൾ സമാധാനിപ്പിക്കുന്നതും ഓടിയെത്തുന്നതും അദ്ദേഹത്തിനും സഹോദരിമാർ ഉള്ളത് കൊണ്ടാണെന്നാണ് ഇവർ പറയുന്നത്.

 ബിഗ് ബോസ് ഹൗസിലെ മണിക്കുട്ടൻ

ബിഗ്ബോസ് ഹൗസിൽ വളരെ സഭ്യമായ ഭാഷയിലാണ് മണിക്കുട്ടൻ സംസാരിക്കുന്നത്. അതുപോലെ തന്നെ നല്ലൊരു കേൾവിക്കാരാനാണെന്നും ഇവർ നടന്റെ ഗുണമായി പറയുന്നു . ഹൗസിനുള്ളിൽ മാത്രമല്ല പുറത്ത് മത്സരങ്ങളിലായാലും എല്ലാത്തിനേയും സ്പോർട്സ്മാൻ സ്പിരിറ്റിലാണ് എടുക്കുന്നതെന്നും സുഹൃത്തുക്കൾ നടന്റെ ഗുണമായി പറയുന്നുണ്ട് എവിടെപ്പോയാലും ആദ്യ സ്ഥാനം നേടണമെന്നാണ് മണിക്കുട്ടന്റെ ആഗ്രഹമെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്.

Recommended Video

Poli Firoz and Sajna Evicted | Audience Response | Filmibeat Malayalam
സൂര്യയ്ക്കുള്ള പ്രണയം

സൂര്യയാണ് തന്റ ഉള്ളിലുള്ള ഇഷ്ടം മണിക്കുട്ടനോട് വെളിപ്പെടുത്തുന്നത്. എന്നാൽ മണിക്കുട്ടൻ സൂര്യയോട് ഇഷ്ടമാണെന്നോ അല്ലെന്നോ ഇതുവരെ പറഞ്ഞിട്ടില്ല. മത്സരം കഴിയട്ടെ എന്ന നിലപാടിലാണ് നടൻ. എന്നാൽ സൂര്യയോട് പ്രണയമാണെന്നുള്ള രീതിയിൽ ഇതുവരെ മണിക്കുട്ടൻ സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. എന്നാൽ തന്റെ പ്രണയത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് സൂര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X