twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരിക്കും ഇഷ്ടപ്പെട്ട് ചെയ്തുപോയതാണ്, മണിക്കുട്ടന്‌റെ അച്ഛനും അമ്മയ്ക്കും വിഷമമായെങ്കില്‍ മാപ്പ്: സൂര്യ

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണില്‍ നിന്നും അവസാനം പുറത്തായ മല്‍സരാര്‍ത്ഥിയായിരുന്നു സൂര്യ. രമ്യ ഔട്ടായ ശേഷമായിരുന്നു സൂര്യയുടെ ബിഗ് ബോസ് ജീവിതവും അവസാനിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് സൂര്യ ബിഗ് ബോസില്‍ നിന്നും മടങ്ങിയത്. മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞും കവിത എഴുതി നല്‍കിയുമൊക്കെ ആണ് സൂര്യ വാര്‍ത്തകളില്‍ നിറയുന്നത്. ബിഗ് ബോസില്‍ എത്തിയ ശേഷം സൂര്യയുടെ പേരില്‍ ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സജീവമായിരുന്നു.

    ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    91 ദിവസങ്ങള്‍ നിന്ന ശേഷമാണ് സൂര്യ ഷോയില്‍നിന്നും പുറത്തായത്. ഇത്രയും ദിവസം നില്‍ക്കാനായത് ഭാഗ്യം എന്ന് പറഞ്ഞുകൊണ്ടായിരുന്നു നടി പുറത്തുപോയത്. രണ്ടാഴ്ചയായി ഔട്ടാകുമെന്ന ചിന്ത തന്‌റെ മനസില്‍ വന്നിരുന്നു എന്ന് സൂര്യ പറഞ്ഞിരുന്നു. അതേസമയം പുറത്തായ ശേഷം ബിഗ് ബോസ് താരത്തിന്‌റെതായി വന്ന ഒരു വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യയുടെ ആര്‍മി ഗ്രൂപ്പുകളിലും മറ്റുമാണ് ഓഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

    ഒരു ആരാധിക സൂര്യയെ വിളിച്ചപ്പോഴുളള

    ഒരു ആരാധിക സൂര്യയെ വിളിച്ചപ്പോഴുളള സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. താന്‍ ഇന്നലെ ഇറങ്ങിയെന്നും ഇപ്പോള്‍ ചെന്നൈയില്‍ തന്നെയുണ്ടെന്നും സൂര്യ പറയുന്നു. ഫൈനലിന് വേണ്ടി കാത്തിരിക്കുകയാണ്. ചിലപ്പോള്‍ ഒരു ഡാന്‍സ് ഷോയ്ക്ക് സാധ്യതയുണ്ട്. ഞാന്‍ ഞാനായിട്ട് തന്നെയാണ് നിന്നത്. മണിക്കുട്ടനും ആയുളള സ്ട്രാറ്റജി ആണെങ്കില്‍ മണിക്കുട്ടന്‍ ഇഷ്ടം അല്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ പിന്മാറാമായിരുന്നു.

    പക്ഷേ ശരിക്കും എനിക്ക് ഇഷ്ടം ആയോണ്ട്

    പക്ഷേ ശരിക്കും എനിക്ക് ഇഷ്ടം ആയോണ്ട് തന്നെയാണ് ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നത് സൂര്യ പറയുന്നു. മണിക്കുട്ടന്‍ ആദ്യം എന്റെയടുത്ത് ഇഷ്ടമാണെന്ന് ഒന്നും പറഞ്ഞിട്ടില്ല. അപ്പോ സ്ട്രാറ്റര്‍ജി ആണെന്നുണ്ടെങ്കില്‍ എനിക്ക് ആ നിമിഷം കട്ട് ചെയ്യാവുന്നതേയുളളൂ. പുളളിക്കാരന്‍ എന്റെ പ്രേമം വേണ്ടാ എന്ന് പറഞ്ഞപ്പോഴും ഞാന്‍ ഇപ്പോഴും ഇതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അത് എനിക്ക് ശരിക്കും ഇഷ്ടം തോന്നിയതുകൊണ്ട് തന്നെയാണ്.

    അവിടെ ഒരു ഷോ ആണെന്നുളളത്

    അവിടെ ഒരു ഷോ ആണെന്നുളളത് പലപ്പോഴും മറന്നുപോവാറുണ്ട്. കാരണം നമ്മള്‍ ഒന്നിച്ചുതാമസിക്കുന്നു. ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു അപ്പോ ഒരു ഇഷ്ടം തോന്നി. അത് മനസില്‍ വെക്കാതെ തുറന്നുപറഞ്ഞു. ഞാന്‍ കാരണം മണിക്കുട്ടന്‌റെ അച്ഛനും അമ്മയും ഇതില്‍ വിഷമിക്കുന്നുണ്ടെങ്കില്‍ സോറി. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല. ശരിക്കും ഇഷ്ടപ്പെട്ട് അങ്ങനെ ചെയ്തുപോയതാണ്. സൂര്യ പറയുന്നു

    അതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു

    അതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു, കാരണം എന്റെ അച്ഛനെം അമ്മയെയും പോലെ തന്നെ ഞാന്‍ ബഹുമാനിക്കുന്ന രണ്ട് വ്യക്തികളാണ് മണിക്കുട്ടന്‌റെ അച്ഛനും അമ്മയും. അവരോടും ഞാന്‍ മാപ്പ് ചോദിക്കുവാണ്. അവര്‍ക്ക് വിഷമമായിട്ടുണ്ടെങ്കില്‍. പിന്നെ മണിക്കുട്ടന്‌റെ ഫാന്‍സിനോടും പിന്നെ എനിക്ക് ഓപ്പോസിറ്റ് നില്‍ക്കുന്ന കുറച്ചുപേരുണ്ടായിരുന്നു അവര്‍ക്ക് ആര്‍ക്കെങ്കിലും എന്നോട് ദേശ്യം തോന്നിയിട്ടുണ്ടെങ്കില്‍ അവരോടും ഞാന്‍ മാപ്പ് ചോദിക്കുവാണ്. എനിക്ക് പ്രത്യേകിച്ച് ഒരു ഗെയിം പ്ലാനും ഉണ്ടായിരുന്നില്ല.

    ഞാന്‍ ഞാനായിട്ട് തന്നെ നില്‍ക്കുവായിരുന്നു

    ഞാന്‍ ഞാനായിട്ട് തന്നെ നില്‍ക്കുവായിരുന്നു. ഇത്രത്തോളം നില്‍ക്കാന്‍ പറ്റി. അതുതന്നെ ദൈവത്തിന്‌റെ അനുഗ്രഹം. സപ്പോര്‍ട്ട് എനിക്ക് പെട്ടെന്ന് കുറഞ്ഞു. എന്താണ് സംഭവമെന്ന് അറിയില്ല. പുറത്തെ പിന്തുണയെ കുറിച്ച് ആരാധിക പറഞ്ഞപ്പോള്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ നെഞ്ചൊക്കെ നിന്ന് പോകുന്ന പോലെ തോന്നുന്നു എന്ന് സൂര്യ പറഞ്ഞു.

    Recommended Video

    Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
    എനിക്ക് ഇനി ചത്താലും വേണ്ടില്ല

    എനിക്ക് ഇനി ചത്താലും വേണ്ടില്ല ഹൃദയം കൊണ്ട് പറയുകയാണ്. സിനിമ ഒകെ ചെയ്തു എങ്കിലും അധികമാര്‍ക്കും അറിയാതെ ആര്‍ട്ടിസ്റ്റ് ആയിരുന്നല്ലോ, അത്രയും സന്തോഷമായി. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. ഇത്ര വരെ നില്‍ക്കുക എന്ന് പറഞ്ഞാല്‍ നിങ്ങളുടെ വോട്ട് ആണ് നിലനിര്‍ത്തിയത്. ഞാന്‍ ഞാനായിട്ട് തന്നെയാണ് നിന്നത്, സൂര്യ പറഞ്ഞു.

    English summary
    Bigg Boss malayalam Season 3: Soorya Menon About Love Track With Manikuttan, Her First Response After Eviction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X