ഇതിന്റെ ഒക്കെ കാലം കഴിഞ്ഞു പിള്ളേരേ; പോയി രണ്ട് കാശ് ഉണ്ടാക്കൂ, വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി സൂര്യ
ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു നടിയും ഡിജെയുമായ സൂര്യ മേനോന്‍. വീടിനുള്ളില്‍ തൊണ്ണൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൂര്യ പുറത്തിറങ്ങിയത്. എന്നാല്‍ പുറത്ത് വ്യാപകമായ വിമര്‍ശനമായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന് വന്നത്. പലരും സൈബര്‍ അക്രമണങ്ങള്‍ കൂടി നടത്തിയതോടെ അവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരമിപ്പോള്‍.
'സൈബര്‍ അറ്റാക്കിന്റെ ഒക്കെ കാലം കഴിഞ്ഞു പിള്ളേരെ. ഇനിയെങ്കിലും രണ്ട് കാശ് ഉണ്ടാക്കി വീട്ടുകാര്‍ക്ക് ഒരു മുട്ടായി എങ്കിലും വാങ്ങി കൊടുക്ക്. വെറുതേ സമയം കളയാതെ എന്നുമാണ് സൂര്യ പറയുന്നത്. ബിഗ് ബോസ് താരങ്ങള്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണം നിര്‍ത്തൂ എന്ന ഹാഷ് ടാഗില്‍ കൊടുത്തിരിക്കുകകയാണ്. ഒപ്പം കേരള പോലീസിനെയും സൈബര്‍ സെല്ലിനെയും താരം ടാഗ് ചെയ്തിട്ടുണ്ട്.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അക്രമണം നേരിടേണ്ടി വന്ന താരം സൂര്യയായിരുന്നു. മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞതോടെയാണ് പലരും സൂര്യയ്‌ക്കെതിരെ തിരിഞ്ഞത്. ഇഷ്ടം പറഞ്ഞപ്പോഴൊക്കെ മണിക്കുട്ടന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ ആ പ്രണയകഥ അവിടെ തന്നെ അവസാനിച്ചിരുന്നു. ശേഷം ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ടിന് ശേഷവും സൂര്യയെ പലരും വിമര്‍ശിച്ചു.
ബാല്യകാലം മുതലുള്ള ധന്യ രാംകുമാറിൻ്റെ അപൂർവ്വ ഫോട്ടോസ് കാണാം
Recommended Video
ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥികള്‍ക്കൊപ്പം ഫോട്ടോ എടുത്ത സൂര്യ മണിക്കുട്ടനൊപ്പമുള്ളത് മാത്രം പങ്കുവെച്ചിരുന്നില്ല. അതെന്താ അങ്ങനൊരു ഫോട്ടോ ഇല്ലാതായി പോയതെന്ന് ചോദിച്ചായിരുന്നു ചിലര്‍ രംഗത്ത് വന്നത്. അത്തരക്കാര്‍ക്കുള്ള മറുപടി സൂര്യ തന്നെ കൊടുക്കുകയും ചെയ്തിരുന്നു. നിലവില്‍ സൂര്യ തന്നെ തിരക്കഥ ഒരുക്കി, നായികയായി അഭിനയിക്കുന്ന തമിഴ് സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ആ തിരക്കിലാണ് താരം.


Click it and Unblock the Notifications