രണ്ടാഴ്ച ജയിലില്‍ പോയി ഞാന്‍, ഇനി വയ്യ ബിഗ് ബോസെ, ക്യാമറയ്ക്ക് മുന്നില്‍ പരിഭവം പറഞ്ഞ് സൂര്യ

By Prashant V R

ബിഗ് ബോസ് മൂന്നാം സീസണില്‍ വാശിയേറിയ മല്‍സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. മല്‍സരാര്‍ത്ഥികളില്‍ മിക്കവരും മുന്‍പത്തെക്കാള്‍ ആക്ടീവായിരുന്നു. രസകരമായ ടാസ്‌ക്കുകളാണ് എപ്പോഴും ബി്ഗ് ബോസ് നല്‍കാറുളളത്. വീക്ക്‌ലി ടാസ്‌ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് മല്‍സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. അതേസമയം ബിഗ് ബോസില്‍ പൊതുവെ സൈലന്റായ മല്‍സരാര്‍ത്ഥികളില്‍ ഒരാണ് സൂര്യ. ഷോയില്‍ തുടക്കം മുതല്‍ കൂടുതല്‍ ഇമോഷണലായ മല്‍സരാര്‍ത്ഥിയും സൂര്യ തന്നെയാണ്.

നടി രകുല്‍ പ്രീതിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

ക്യാപ്റ്റനായ സമയത്താണ് സൂര്യ കുറച്ചുകൂടി ആക്ടീവായിരുന്നത്. പിന്നീട് വീണ്ടും വീക്കായപ്പോള്‍ പ്രണയ തന്ത്രമിറക്കി സൂര്യ കളിച്ചു. അടുത്ത സുഹൃത്തായ മണിക്കുട്ടനോട് ആണ് സൂര്യ തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്. പിന്നീട് മണിക്കുട്ടന് സൂര്യ എഴുതിയ പ്രണയ കവിതയും എഴുത്തുകളുമെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

കഴിഞ്ഞ ദിവസം നല്‍കിയ

കഴിഞ്ഞ ദിവസം നല്‍കിയ ഒരു ടാസ്‌ക്കില്‍ ബോളുകള്‍ പിടിക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നില്ല. സൂര്യ ഉള്‍പ്പെടെയുളള കുറച്ചുപേര്‍ക്ക് മാത്രമാണ് ഈ ടാസ്‌ക്കില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്നത്. ഇതേകുറിച്ച് സൂര്യ ഒറ്റയ്ക്കിരുന്ന സമയത്ത് സ്വയം സംസാരിച്ചിരുന്നു. രണ്ടാഴ്ച ഞാന്‍ ജയിലില്‍ പോയി ഇനി വയ്യ. എന്താ ഇപ്പോ ചെയ്യാ. പോവുന്നതില്‍ പ്രശ്‌നമില്ല.

പക്ഷേ വീണ്ടും വീണ്ടും

പക്ഷേ വീണ്ടും വീണ്ടും ഞാന്‍ വീക്ക് കണ്ടസ്റ്റന്റാണ് എന്നുളള ഒരു ലേബലിലേക്ക് മാറും. സൂര്യ പറയുന്നു. ഇനിയും പോയാല്‍. എന്റെ കുഴപ്പം അല്ലല്ലോ. എന്റെ കൈ ഇടയ്ക്ക് വിറയുന്നുണ്ട്. അതുകൊണ്ട് എനിക്ക് ബോള് പിടിക്കാന്‍ പറ്റുന്നില്ല. അത് ഞാനിപ്പോ ആരോടെങ്കിലും പറയാന്‍ പോയാല്‍ പറയും പിന്നെ എന്തിനാ ഇങ്ങോട്ട് വന്നേ എന്ന്.

വീട്ടില്‍ ഇരുന്നാല്‍ പോരായിരുന്നോ

വീട്ടില്‍ ഇരുന്നാല്‍ പോരായിരുന്നോ എന്ന് ചോദിക്കും. ഇപ്പോ തന്നെ കൈക്ക് വിറയാ. ബാലന്‍സ് കിട്ടുന്നില്ലല്ലോ ഈശ്വരാ എന്താ ഇപ്പോ ചെയ്യാ. ഒരു ബോള് പിടിച്ചേ പറ്റൂ. ഭഗവാന നാളെ ഒരു ബോളൊന്ന് സെറ്റാക്കി തരണേ, അല്ലെങ്കില്‍ എന്നെ പിടിച്ച് നോമിനേറ്റ് ചെയ്യും,. എന്താ ഇപ്പോ ചെയ്യാ. നാളെ ഒരു ബോളില്ലെങ്കില്‍ പണി കിട്ടും.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
ഒരു കാരണം നോക്കിയിരിക്കുകയാണ്

ഒരു കാരണം നോക്കിയിരിക്കുകയാണ് എന്നെ പിടിച്ച് ജയിലില്‍ ഇടാന്‍ എല്ലാവരും കൂടെ. വീക്ക് ആണ് വീക്ക് ആണെന്ന് കേട്ട് കേട്ട് മടുത്തു. സൂര്യ ബിഗ് ബോസിന്‌റെതായി പുറത്തിറങ്ങിയ വീഡിയോയില്‍ പറഞ്ഞു. അതേസമയം ഇത്തവണയും എവിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മല്‍സരാര്‍ത്ഥിയാണ് സൂര്യ. പൊതുവെ ശാന്തസ്വഭാവക്കാരിയായ സൂര്യ ബിഗ് ബോസ് ഹൗസില്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇത്തവണ സൂര്യ പുറത്തുപോവാന്‍ സാധ്യത കൂടുതലാണെന്നും മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. മണിക്കുട്ടനോടുളള പ്രണയ തന്ത്രമിറക്കിയതിന് പിന്നാലെയാണ് മുന്‍ എവിക്ഷനില്‍ നിന്നും സൂര്യ രക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X