പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത് പോലെ സൂര്യയും പുറത്തായി; മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞ് താരം വീട്ടിലേക്ക്
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ ഒന്നിലധികം പേര്‍ പുറത്ത് പോയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ എവിക്ഷന്‍ ഇല്ലാത്തത് കൊണ്ട് ഇത്തവണ രണ്ട് പേര്‍ ഔട്ട് ആയി. തൊണ്ണൂറ്റി ഒന്നാം എപ്പിസോഡില്‍ രമ്യ പണിക്കരെയാണ് മോഹന്‍ലാല്‍ പുറത്തേക്ക് വിളിച്ചത്. രമ്യ പുറത്തായതിന് തൊട്ടടുത്ത ദിവസം സൂര്യ മേനോനും ബിഗ് ബോസില്‍ നിന്നും പുറത്തായി.
ഈ ആഴ്ച വേറിട്ട രീതിയിലാണ് എവിക്ഷന്‍ പ്രക്രിയ നടത്തിയത്. അഞ്ച് ബാഗുകള്‍ കൊണ്ട് വെച്ച ശേഷം നോമിനേഷനില്‍ വന്ന ഓരോരുത്തര്‍ക്കും അവയുടെ താക്കോല്‍ നല്‍കി. ഓരോരുത്തരും ഓരോ താക്കോലിന്റെ നമ്പര്‍ അനുസരിച്ച് പെട്ടികള്‍ തുറന്നു. മണിക്കുട്ടന് മാത്രം പെട്ടി തുറക്കാന്‍ സാധിച്ചില്ല. ശേഷം അവിടെ ഉണ്ടായിരുന്ന എന്‍വലപ്പുകളുടെ അടിസ്ഥാനത്തില്‍ മണിക്കുട്ടന്‍ എടുത്ത ചീട്ടിലുള്ള പേര് സൂര്യയുടേതായിരുന്നു.

ബാക്കി എല്ലാവര്‍ക്കും സ്വന്തം പേരുകള്‍ ലഭിച്ചെങ്കിലും മണിക്കുട്ടനും സൂര്യയ്ക്കും മാത്രം പേരുകള്‍ മാറ്റിയാണ് ലഭിച്ചത്. ഒടുവില്‍ വീട്ടില്‍ എല്ലാവരോടും പറഞ്ഞ് സൂര്യ മോഹന്‍ലാലിന് അടുത്തേക്ക് എത്തി. ഇതുവരെയുള്ള സൂര്യയുടെ ബിഗ് ബോസില ഓരോ നിമിഷങ്ങളും വീഡിയോയായി കാണിച്ചിരുന്നു. ഇത്രയും ദിവസം ഇവിടെ നില്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നായിരുന്നു സൂര്യ പറഞ്ഞത്. ഇത്രയധികം സ്‌നേഹവും അവസരവും തന്ന് ആളുകള്‍ എന്നെ സ്‌നേഹിച്ചു.
രാജകുമാരിയെ പോലെ മനോഹരിയായി മസൂം ശങ്കർ, നടിയുടെ കിടിലൻ ചിത്രങ്ങൾ വൈറലാവുന്നു
Recommended Video
കഴിഞ്ഞ രണ്ടാഴ്ചയായി തന്റെ റൂട്ട് കറക്ടാണോ എന്ന് സംശയിച്ചിരുന്നു. അവിടെയുള്ളവരോട് താനത് പറഞ്ഞിരുന്നു. ഇത് മെന്റല്‍ പവറിന്റെ ഗെയിം ആണെന്നും സൂര്യ പറയുന്നു. ഇത് സ്‌ക്രീപ്റ്റഡ് പ്രോഗ്രാം അല്ലെന്നാണ് സൂര്യ വ്യക്തമാക്കുന്നത്. അവിടെ എത്തിയപ്പോഴാണ് മനസിലായത്. മോശം അനുഭവം ഉണ്ടായാലും എന്തിനാണ് വഴക്കുണ്ടാക്കുന്നതെന്ന് കരുതി പലരോടും മൗനം പാലിക്കാറുണ്ടെന്നും വേദിയില്‍ വെച്ച് മോഹന്‍ലാലിനോട് സൂര്യ പറയുന്നു.


Click it and Unblock the Notifications