For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനോട് ശരിക്കും പ്രണയം തോന്നി; ഡിംപല്‍ തിരിച്ച് വന്നപ്പോള്‍ പഴയ അടുപ്പം തോന്നിയില്ലെന്നും സൂര്യ മേനോൻ

  |

  ബിഗ് ബോസ് ആദ്യ സീസണില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലായത് പോലെ മറ്റൊരു പ്രണയത്തിന് വേണ്ടിയാണ് ഏവരും കാത്തിരുന്നത്. മൂന്നാം സീസണിലും മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞ് സൂര്യ എത്തിയിരുന്നു. എന്നാലത് വണ്‍സൈഡ് പ്രണയമായി മാറി. ഇതിന്റെ പേരില്‍ സൂര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവും പൊതുസമൂഹത്തില്‍ ഉയര്‍ന്ന് വന്നു.

  ബിക്കിനിയിൽ തിളങ്ങി മൌനി റോയി, ബീച്ചിൽ നിന്നുള്ള താരത്തിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു

  പുറത്ത് വന്നതിന് ശേഷം തന്റെ പ്രണയം ഒരു ഗെയിം പ്ലാന്‍ ആയിരുന്നില്ലെന്ന് പറയുകയാണ് സൂര്യ. മണിക്കുട്ടനോട് തോന്നിയത് യഥാര്‍ഥ പ്രണയം തന്നെ ആയിരുന്നു. വേണമെങ്കില്‍ സൗഹൃദമെന്ന് നടിക്കാമായിരുന്നെങ്കിലും അതിന് സാധിക്കാതെ പോവുകയായിരുന്നു എന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ സൂര്യ പറയുന്നു. വിശദമായി വായിക്കാം.

  ഒന്നും നമ്മുടെ കയ്യില്‍ അല്ല ഈ സംഭവം. ജനപിന്തുണ ഉള്ളതാണ് ഏറ്റവും പ്രധാന കാര്യം. അങ്ങനെ പിന്തുണ ഉള്ളതു കൊണ്ടാണ് ഞാന്‍ ഇത്രയും ദിവസം ഇവിടെ നില്‍ക്കുന്നത്. അത് വലിയ കാര്യമാണ്. പക്ഷേ ഇപ്പോള്‍ കുറച്ചു വോട്ടുകളിലായിരിക്കും ഞാന്‍ പിന്തള്ളി പോയത്. എന്ന് കരുതി ആളുകള്‍ എന്നെ സ്നേഹിക്കുന്നില്ല എന്നില്ല. ആളുകളുടെ സ്‌നേഹം ഇപ്പോഴും എന്റൈ കൂടെ തന്നെ ഉണ്ട്. അതുകൊണ്ട് വിഷമമില്ല. ഏതാനം വോട്ടുകളുടെ വ്യത്യാസത്തില്‍ നില്‍ക്കുന്നു.

  എനിക്ക് സഹോദരങ്ങള്‍ ഒന്നും ഇല്ല ഒറ്റ മോളാണ്. ഇപ്പോള്‍ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും നല്ല നാളുകളിലൂടെയാണ് പോയത്. കുറച്ച് നല്ല സുഹൃത്തുക്കളെയും സഹോദരങ്ങളെയും എനിക്ക് അവിടെ നിന്നും കിട്ടി. എനിക്കൊന്ന് വയ്യാതെ ആകുമ്പോള്‍ പെട്ടെന്ന് ഓടി വരുന്ന എന്നെ സ്നേഹിക്കുന്ന കെയര്‍ ചെയുന്ന കുറെ ആളുകളെയാണ് എനിക്ക് ബിഗ് ബോസിലൂടെ ലഭിച്ചത്. അതാണ് ഏറ്റവും വലിയ അനുഭവം.

  ഡിംപല്‍ എന്റെ ഒരു ഓപ്പോസിറ്റ് കണ്ടസ്റ്റന്റ് ആണെങ്കില്‍ പോലും എന്റെ ഒരു കൂട്ടുകാരി ആയിരുന്നു. ഇടക്ക് അടികൂടുമായിരുന്നു എങ്കിലും സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. പിന്നെ അച്ഛന്റെ വിഷയവുമായി ബന്ധപ്പെട്ട പോകേണ്ടി വന്നപ്പോള്‍ എല്ലാവര്‍ക്കും ഇതുപോലെ ഫാമിലി ഉള്ളത് കൊണ്ട് സങ്കടം ആയി. തിരിച്ചു വന്നപ്പോള്‍ സന്തോഷം തന്നെ ആയിരുന്നു. എങ്കിലും ആ കൊടുക്കുന്ന പിന്തുണ തിരിച്ച്് കിട്ടിയില്ല. എവിടെയൊക്കെയോ ഒരു അകല്‍ച്ച ഫീല്‍ ചെയ്തിരുന്നു.

  ഏറ്റവും കൂടുതല്‍ പഴി കേട്ടിട്ടുള്ളത് മണിക്കുട്ടന്റെ പേരില്‍ ആയിരുന്നു. എന്തായാലും ബിഗ് ബോസിലേക്ക് വന്നതല്ലേ. അങ്ങ് പ്രേമിക്കാമെന്ന് കരുതിയതല്ല. വേറെയും ബോയ്സ് അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ രണ്ടാഴ്ച മുതല്‍ മണിക്കുട്ടന്‍ എന്നെ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ പറയുന്നതിന് ചെവി തരുന്നുണ്ടായിരുന്നു. അങ്ങനെ ഒരു സൗഹൃദം ഉടലെടുത്തു. സൗഹൃദത്തില്‍ നിന്നും ആ ബന്ധം വഴി മാറി എന്ന് തോന്നിയപ്പോള്‍ എനിക്ക് സുഹൃത്തായി അഭിനയിക്കാന്‍ തോന്നിയില്ല.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  എനിക്ക് വേണമെങ്കില്‍ സുഹൃത്തായി പോകാമായിരുന്നു. അതില്‍ കള്ളം പറയേണ്ട കാര്യമില്ല. മണിക്കുട്ടനെ ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമുള്ള കാര്യം തന്നെയാണ്. ആളുകള്‍ ഇപ്പോള്‍ എന്താണ് പറയുന്നതെന്ന് അറിയില്ല. അതൊരു ഗെയിം പ്ലാന്‍ ആണെന്ന് പറയുമായിരിക്കും. അല്ലാതെ ഗെയിം പ്ലാന്‍ ആയിരുന്നില്ല മനസ്സില്‍ നിന്നും വന്ന വികാരമായിരുന്നു. വളരെ സിന്‍സിയര്‍ ആയ ട്രൂ ലവ് ആയിരുന്നു. ഞാന്‍ വളരെ ഇന്‍ട്രോവേര്‍ട്ട് ആയിട്ടുള്ള ഒരു വ്യക്തി ആയിരുന്നു. ക്യാമറയുടെ മുന്‍പില്‍ സ്മാര്‍ട്ട് ആണെങ്കിലും അല്ലാത്ത സമയം ഗ്ലൂമി ആയ ഒരാള്‍ ആയിരുന്നു. അതില്‍ നിന്നും മാറ്റം വരാന്‍ സഹായിച്ചത് ബിഗ് ബോസ് ഷോയാണെന്നും സൂര്യ പറയുന്നു.

  English summary
  Bigg Boss Malayalam Season 3:Soorya Menon Opens Up About Her True Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X