For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനൊരു പ്രേമരോഗിയല്ല; പുറത്ത് ഒരാളുമായി ബന്ധം വെച്ചിട്ടല്ല മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞതെന്ന് സൂര്യ

  |

  ബിഗ് ബോസിനുള്ളില്‍ മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞ് നടക്കുന്ന സൂര്യ നേരത്തെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. പല തവണ ഇഷ്ടം പറഞ്ഞ് പുറകേ നടന്നെങ്കിലും താല്‍പര്യമില്ലെന്നുള്ള കാര്യം മണിക്കുട്ടന്‍ സൂര്യയെ അറിയിച്ചിരുന്നു. പലപ്പോഴും സൂര്യയ്ക്ക് പിന്തുണ നല്‍കിയും മണിക്കുട്ടന്‍ നിന്നിരുന്നു. എന്നാല്‍ ഒരു ടാസ്‌കിനിടെ സൂര്യയ്ക്ക് പുറത്ത് മറ്റൊരു പ്രണയമുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത് വലിയ വിമര്‍ശനം നേടി കൊടുത്തിരുന്നു.

  നടി ഷമ്മു ലേശം ഹോട്ടാണ്, ഗ്ലാമറസ് ലുക്ക് പരീക്ഷിച്ചുള്ള നടിയുടെ ഫോട്ടോസ് കാണാം

  മണിക്കുട്ടനോട് നോബി പറഞ്ഞ കാര്യം ഒരു ടാസ്‌കിനിടയില്‍ താരം തുറന്ന് പറയുകയായിരുന്നു. ഞായറാഴ്ച അവതാരകനായ മോഹന്‍ലാല്‍ വന്ന ദിവസം ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം സൂര്യ കൊടുക്കുകയും ചെയ്തു. തൊട്ട് പിന്നാലെ മണിക്കുട്ടനും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്. വിശദമായി വായിക്കാം...

  ഞാനൊരു പ്രേമരോഗിയല്ല എന്നാണ് മോഹന്‍ലാലിന്റെ ചോദ്യത്തിന് സൂര്യ മറുപടി പറഞ്ഞത്. അത്രേയുള്ളു. ഒരോ ആഴ്ചകളിലും എന്റെ പേരിങ്ങനെ മാറി കൊണ്ടിരിക്കുകയാണ്. സ്ട്രാറ്റജിക്ക് വേണ്ടിയല്ല ഇവിടെ ഒരോ കാര്യങ്ങളും ചെയ്തത്. പുറത്ത് എന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ എല്ലാവരും ഇത് കണ്ട കൊണ്ടിരിക്കുന്നൊരു ഷോ ആണ്. അതുകൊണ്ട് പറയുന്നതാണ്. പുറത്ത് ഒരാളെ വെച്ചിട്ട് വേറെ അഫയര്‍ ഉണ്ടായിട്ട് ഇവിടെ വന്ന് വേറൊന്ന് സെറ്റ് ചെയ്തതതല്ല. ആളുകള്‍ക്ക് മുമ്പില്‍ എനിക്കിത് ക്ലിയര്‍ ചെയ്യണമെന്നുമാണ് സൂര്യ പറഞ്ഞത്.

  സൂര്യ ഇത്രയും പറഞ്ഞതിന് ശേഷം ആര്‍ക്കെങ്കിലും മറുപടി പറയാനുണ്ടോന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. പക്ഷേ ആരും എഴുന്നേറ്റില്ല. പിന്നീട് കുറച്ച് സമയത്തിന് ശേഷം മണിക്കുട്ടന്‍ എന്താ ആലോചിച്ച് ഇരിക്കുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇക്കാര്യത്തെ കുറിച്ച് താരം പറഞ്ഞു. സൂര്യ പറഞ്ഞതില്‍ തനിക്കൊരു കാര്യം പറയാനുണ്ട. നോബി ചേട്ടന്‍ പറഞ്ഞ കാര്യം ഞാന്‍ വീണ്ടും പറയുകയല്ല. അവളെ കുറിച്ചുള്ള കാര്യങ്ങള്‍ കുറേ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കേട്ടതാണ്. സൂര്യയുമായി അതിനെ കുറിച്ച് ഞാനൊരു ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല.

  സൂര്യ എന്നോടു പറഞ്ഞിട്ടുള്ള കാര്യങ്ങളും എനിക്ക് തന്ന സമ്മാനങ്ങളുമൊക്കെ ഇവിടെ ഇവര്‍ക്കറിയില്ല. അത് സാറും ബിഗ് ബോസും കണ്ടിട്ടുണ്ടാവും. അതൊക്കെ വിലപ്പെട്ടതായി ഞാന്‍ കൊണ്ട് പോവുന്നതാണ്. നമ്മുടെ ഫ്രണ്ട്ഷിപ്പ് ഇവിടെ നില്‍ക്കട്ടേ. സൂര്യയ്ക്ക് ഇവിടെ ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റുന്നയാളാണ്. നിനക്ക് നേരെ വരുന്ന അക്രമങ്ങളൊക്കെ നേരിടാന്‍ പറ്റും. കരച്ചില്‍ നിര്‍ത്ത് സൂര്യ തുടങ്ങി ലാലേട്ടന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും മണിക്കുട്ടന്‍ പറയുന്നു.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  പുതിയ പ്രൊമോ വീഡിയോയില്‍ മണിക്കുട്ടന്‍ പുറത്ത് പോയതായി കാണിച്ചതോടെ സൂര്യയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. ഇത്രയും ദിവസം ഇവിടെ പിടിച്ച് നില്‍ക്കാന്‍ യാതൊരു യോഗ്യതയും സൂര്യയ്ക്ക് ഇല്ലായിരുന്നു. മണിക്കുട്ടന്റെ പിന്നാലെ നടന്നത് കൊണ്ട് മാത്രമാണ് ഇത്രയും ദിവസം നില്‍ക്കാന്‍ സാധിച്ചത്. വളരെ മോശമായിട്ടുള്ള മത്സരാര്‍ഥിയാണ്. നല്ല പോലെ ടാസ്‌ക് വിജയിച്ചിട്ടില്ല. എപ്പോഴും കരച്ചിലും ഒലിപ്പിക്കലുമായി നടക്കല്‍ മാത്രമേ ഉള്ളു തുടങ്ങി സൂര്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്.

  English summary
  Bigg Boss Malayalam Season 3: Soorya Menon's Mass Reply About Her Outside Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X