മണിക്കുട്ടന് ഇഷ്ടമില്ലാഞ്ഞിട്ടും മകൾ പിന്നാലെ നടക്കുന്നതില്‍ ദേഷ്യമുണ്ട്; സൂര്യയെ കുറിച്ച് മാതാപിതാക്കള്‍

ബിഗ് ബോസ് താരം സൂര്യ മേനോന് മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പല വട്ടം പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ തനിക്കിഷ്ടമല്ലെന്ന നിലപാടില്‍ തന്നെയാണ് മണിക്കുട്ടന്‍. എന്നാല്‍ സൂര്യയോട് നേരിട്ട് തനിക്ക് ഇഷ്ടമല്ലെന്നുള്ള കാര്യം അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് പറയുകയാണ ്‌സൂര്യയുടെ അച്ഛനും അമ്മയും. മകളെ ബിഗ് ബോസില്‍ കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കിയത് ഈ പ്രണയമാണ്.

അനു സിത്താരയ്ക്ക് എന്തൊരു മാറ്റമാണ്, മനോഹരിയായിട്ടുള്ള നടിയുടെ ചിത്രങ്ങൾ കാണാം

കാര്യങ്ങള്‍ തുറന്ന് പറയാന്‍ സ്വാതന്ത്ര്യം ഉണ്ടായിട്ടും അത് പറയാത്തത് സൂര്യയുടെ ഇമേജിനെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും അച്ഛനും അമ്മയും പയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മകളെ കുറിച്ചും ബിഗ് ബോസിലെ ഗെയിം തന്ത്രങ്ങളെ കുറിച്ചും സൂര്യയുടെ മാതാപിതാക്കള്‍ സംസാരിച്ചത്.

 സൂര്യ-മണിക്കുട്ടന്‍ പ്രണയത്തെ കുറിച്ച് മാതാപിതാക്കള്‍

ആകെ കൂടി ഉള്ളൊരു മോളാണ്. അവളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. ചില ദിവസങ്ങളില്‍ ബിഗ് ബോസ് കണ്ട് കരയാറുണ്ടെന്ന് സൂര്യയുടെ അമ്മ പറയുന്നു. ലാലേട്ടന്‍ വരുമ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടാവും. ആ സമയത്ത് സൂര്യ സ്മാര്‍ട്ട് അല്ല, കഴിവില്ല എന്നൊക്കെ പറഞ്ഞ് ഭാഗ്യലക്ഷ്മി മാനസികമായി തളര്‍ത്തിയതായി എനിക്ക് തോന്നിയിരുന്നതായി സൂര്യയുടെ അച്ഛനും സൂചിപ്പിച്ചു. നമ്മളെ കുറിച്ച് ഒരേ കാര്യം പത്ത് പ്രാവിശ്യം പറയുമ്പോള്‍ നമ്മള്‍ തന്നെ അങ്ങനെയാണെന്ന് സ്വാഭാവികമായി ചിന്തിക്കും. അതുപോലെ സ്മാര്‍ട്ട് അല്ലെന്ന് പറഞ്ഞതോടെ സൂര്യയുടെ ഉള്ളിലും അതുപോലെ തോന്നിയിട്ടുണ്ടാവും. ഇപ്പോള്‍ ഞാന്‍ ആക്ടീവ് ആയോന്ന് ഓരോരുത്തരോടും പോയി ചോദിക്കാറുണ്ട്.

  സൂര്യ-മണിക്കുട്ടന്‍ പ്രണയത്തെ കുറിച്ച് മാതാപിതാക്കള്‍

അവിടെ ചെന്നപ്പോള്‍ അവള്‍ക്ക് മണിക്കുട്ടനോട് താല്‍പര്യം തോന്നിയിരിക്കാം. മനുഷ്യനാണ്, അതുകൊണ്ട് പറയാന്‍ പറ്റില്ല. ആര്‍ക്കും ആരോടും സ്‌നേഹം തോന്നാം. മണിക്കുട്ടന് ഇങ്ങോട്ട് ഇഷ്ടമില്ലാത്ത സ്ഥിതിയ്ക്ക് എനിക്ക് മോളോട് ദേഷ്യം തോന്നിയെന്നത് ശരിയാണ്. മണിക്കുട്ടന് കൂടി സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ആ വിഷമം വരില്ല. ഇതവന് സ്‌നേഹമില്ലാഞ്ഞിട്ടും അവള്‍ പുറകേ നടക്കുന്നത് ഞങ്ങള്‍ക്ക് ഭയങ്കര വിഷമമാണ്. അവന് അവളോട് തുറന്ന് പറയാനുള്ള വോയിസ് ഉണ്ട്. അവന്‍ ക്യാപ്റ്റനാണ്. എന്ത് വേണമെങ്കിലും സംസാരിക്കാം. മാറി നില്‍ക്കേണ്ട കാര്യമില്ല.

  സൂര്യ-മണിക്കുട്ടന്‍ പ്രണയത്തെ കുറിച്ച് മാതാപിതാക്കള്‍

സൂര്യ നീ എന്റെ പുറകേ നടക്കരുത്. ഞാന്‍ സിനിമയും കൊണ്ട് ജീവിക്കുന്നതാണ്. എന്റെ ഇമേജിനെ അത് ബാധിക്കും എന്ന് അവന് നേരിട്ട് മോളോട് പറയാമായിരുന്നു. അതിന് ശ്രമിക്കാതെ അനൂപിനോടും നോബിയോടുമൊക്കെ പറഞ്ഞു. അതും ഞങ്ങളെ വേദനിപ്പിച്ചതാണ്. അവളോട് പറയാന്‍ സ്വാതന്ത്ര്യം ഉള്ളപ്പോള്‍ മറ്റുള്ളവരോട് ഇതേ കുറിച്ച് പറഞ്ഞ് സൂര്യയുടെ ഇമേജ് തകര്‍ക്കാനാണ് നോക്കിയത്. നേരിട്ട് സംസാരിച്ച് തീര്‍ക്കാവുന്ന കാര്യമല്ലേ ഉള്ളു. അത് അവിടെയും ഇവിടെയും പോയി ഇരുന്ന് സംസാരിക്കേണ്ടതില്ലായിരുന്നു.

  സൂര്യ-മണിക്കുട്ടന്‍ പ്രണയത്തെ കുറിച്ച് മാതാപിതാക്കള്‍

താല്‍പര്യമില്ലെന്ന് അവന്‍ പറഞ്ഞാല്‍ പിന്നെ അവള്‍ പുറകേ നടക്കില്ല. അതെനിക്ക് ഉറപ്പാണ്. സൂര്യ അതൊന്നും അറിയുന്നില്ല. അവളോട് പറഞ്ഞാല്‍ അല്ലേ മനസിലാകൂ. തമിഴിലെ ബിഗ് ബോസ് താരം ഓവിയയെ പോലെ പ്രണയം നിരസിച്ചാല്‍ ആത്മഹത്യ ശ്രമം നടത്തുമോ എന്ന ചോദ്യത്തിന് സൂര്യയുടെ മാതാപിതാക്കള്‍ നിരസിച്ചിരുന്നു. അവള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. പോവുന്നേല്‍ പോവട്ടെ എന്നേ അവള്‍ ചിന്തിക്കൂ. അതെനിക്ക് നല്ല ഉറപ്പാണെന്ന് അമ്മ പറയുന്നു.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
  സൂര്യ-മണിക്കുട്ടന്‍ പ്രണയത്തെ കുറിച്ച് മാതാപിതാക്കള്‍

സൂര്യ കഴിഞ്ഞാല്‍ പിന്നെ ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടം സായി വിഷ്ണുവാണ്. അവന്‍ ഇല്ലായ്മയില്‍ നിന്ന് വന്ന കുട്ടിയാണ്. അവന്റെ ഇല്ലായ്മയാണ് അവനെ രോഷാകുലനാക്കുന്നത്. മറ്റുള്ളവരെ നോക്കുമ്പോള്‍ എല്ലാവരും നല്ലൊരു പൊസിഷനില്‍ ഉള്ളവരാണ്. അവന് മാത്രം ഒന്നുമില്ല. അത് കൊണ്ട് ഉണ്ടാകുന്ന നിരാശയില്‍ നിന്നുമാണ് ആ രോഷം വരുന്നത്. എനിക്ക് ഇഷ്ടപ്പെടാത്ത പെരുമാറ്റമുള്ളത് പൊളി ഫിറോസിന്റേതാണ്. അദ്ദേഹത്തെ നേരിട്ട് അറിയാവുന്നതാണ്. ബിഗ് ബോസില്‍ വന്നപ്പോള്‍ വാതിലില്‍ എവിടെയോ അദ്ദേഹത്തിന്റെ തലമുട്ടിയെന്ന് തോന്നുന്നു. കാരണം പരസ്പരവിരുദ്ധമായി പറയേണ്ട കാര്യങ്ങള്‍ തോന്നുന്ന സമയത്താണ് പറയുക. നല്ല കഴിവുള്ള വ്യക്തിയാണെങ്കിലും ഫിറോസിന്റെ വാക്കുകള്‍ നല്ലതായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X