സൂര്യയെ മണിക്കുട്ടന് വിവാഹം കഴിച്ച് കൊടുക്കുമോ? കണ്ടപ്പോൾ വിഷമം തോന്നി; അച്ഛനും അമ്മയും പറയുന്നു
ബിഗ് ബോസ് ഹൗസിനകത്തും പുറത്തും വലിയ ചർച്ചയായിരുന്നു സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. സൂര്യ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഇവിടെ തനിക്കൊരാളെ ഇഷ്ടമാണെന്ന് സൂര്യ ക്യാമറയിലൂടെ പറയുകയായിരുന്നു. പിന്നീട് വാരാന്ത്യത്തിൽ മോഹൻലാൽ എത്തിയപ്പോഴും ഇക്കാര്യം പറഞ്ഞു. എന്നാൽ അന്ന് പേരോ മറ്റ് വിവരങ്ങളൊ പറഞ്ഞിരുന്നില്ല. പിന്നീട് സൂര്യ തന്നെ മണിക്കുട്ടനോട് തന്റ ഇഷ്ടത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു. എന്നാൽ ഇതുവരെ മണിക്കുട്ടൻ ഇതിന് കൃത്യമായ ഒരു ഉത്തരം നൽകിയിട്ടില്ല.
കറുപ്പിൽ ഗ്ലാമറസായി പാർവതി നായർ, കാണൂ

ഇനി പ്രണയിക്കാൻ താൽപര്യമില്ലെന്നും വിവാഹമാണ് ലക്ഷ്യമെന്നും നടൻ മോഹൻലാലിനോടും സൂര്യയോടും പറഞ്ഞിരുന്നു. മത്സരവും പ്രണയവും കൂടെ കൂട്ടിക്കലർത്താൻ താൽപര്യമില്ലെന്നും നടൻ പറഞ്ഞിരുന്നു. ഇപ്പോഴിത മകളുടെ ഇഷ്ടത്തെ കുറിച്ച് സൂര്യയുടെ അച്ഛനും അമ്മയും. ഒൺലൈൻ മാധ്യമമായ കേരളീയത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മണിക്കുട്ടനോടുള്ള ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

സൂര്യ വീട്ടിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് ബിഗ് ബോസ് ഹൗസിലുമെന്നാണ് അച്ഛനും അമ്മയും പറയുന്നത്. ആരോടും വഴക്കിനും മറ്റ് പ്രശ്നങ്ങൾക്കും പോകാത്ത ഒരാളാണ് സൂര്യയെന്നും അമ്മയും അച്ഛനും പറയുന്നു. പഠിത്തത്തിന്റെ കാര്യത്തിലും കലാപരമായും സൂര്യ മുന്നിൽ ആയിരുന്നു എന്നും ഇവർ അഭിമുഖത്തിൽ പറയുന്നു. നടി ആശ ശരത്തിന്റെ അമ്മാവിന്റെ കീഴിൽ നിന്നാണ് സൂര്യ ഡാൻസ് അഭ്യസിച്ചത്.

ബിഗ് ബോസ് കാണുമ്പോൾ തങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് മണിക്കുട്ടനുമായുള്ള വിഷയമാണെന്നാണ് അമ്മ പറയുന്നത്. മണിക്കുട്ടൻ വളരെ നല്ല വ്യക്തിയാണെന്നും സൂര്യയുടെ അമ്മയും അച്ഛനും പറയുന്നുണ്ട്. കൂടാതെ ഹാർട്ട് ബീറ്റ്സ് എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മണിക്കുട്ടനാണ് അവിടെ ഏറ്റവു നല്ലതെന്നും അമ്മയും അച്ഛനും കൂട്ടിച്ചേർത്തു. കൂടാതെ മണിക്കുട്ടൻ ഫാൻസും സൂര്യയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇവർ പറയുന്നു.

ദുബായിലും മറ്റും പോയി സൂര്യ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നുവരേയും ആരേയും സ്നേഹിക്കുന്നതായി പറഞ്ഞിട്ടില്ല. നമ്മൾ കല്യാണം ആലോചിക്കുമ്പോൾ ഇപ്പോൾ കല്യാണം വേണ്ട എന്നാണ് സൂര്യ പറഞ്ഞിരുന്നത്. പിന്നീട് സൂര്യയ്ക്ക് ചെറിയ ജാതക ദോഷം ഉണ്ടായിരുന്നെന്നും അമ്മ അഭിമുഖത്തിൽ പറയുന്നുണ്ട്. നിരവധി കല്യാണങ്ങൾ സൂര്യയ്ക്ക് വന്നിട്ടുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.

മണിക്കുട്ടന്റെ കല്യാണ ആലോചന വന്നാൽ നടത്തി കൊടുക്കുമെന്നും സൂര്യയുടെ മതാപിതാക്കൾ പറഞ്ഞു. നടന്റെ ആലോചന വന്നാൽ നടത്തി കൊടുക്കുമോ എന്നുള്ള ചോദ്യത്തിനായിരുന്നു ഇവരുടെ മറുപടി. മണിക്കുട്ടൻ വളരെ നല്ല പയ്യനാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ആദ്യം അവൾക്ക് കല്യാണത്തിനോടൊന്നും താൽപര്യമില്ലായിരുന്നു. എന്നാൽ മണിക്കുട്ടനോടുളള ഇഷ്ടം ശരിയാണെങ്കിൽ നടത്തി കൊടുക്കുമെന്നും വീണ്ടും ആവർത്തിച്ചു.
സൂര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു നടിയാവുക എന്നത്. ബിഗ് ബോസും സൂര്യയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നുവെന്നും അച്ഛനിം അമ്മയു പറയുന്നു.


Click it and Unblock the Notifications