For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യയോട് പത്ത് തവണ ഐ ലവ് യൂ പറഞ്ഞ് മണിക്കുട്ടൻ; ടാസ്‌കിനിടക്ക് മധുരപ്രതികാരം നടത്തി സൂര്യയുടെ ബ്രില്ല്യൻസ്

  |

  മലയാളം ബിഗ് ബോസ് ഒന്നാം സീസണില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലായത് പോലെ ഇനിയൊന്ന് സംഭവിക്കുമോ എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇത്തവണ വിവാഹം കഴിക്കാത്ത താരങ്ങളെ ഉള്‍പ്പെടുത്തിയതിനാല്‍ ഒരു പ്രണയത്തിനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ സൂര്യയുടെ വണ്‍സൈഡ് പ്രണയം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

  കറുപ്പഴകിൽ സുന്ദരിയായി നടി പ്രിയാമണി, ഏറ്റവും പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  ഇഷ്ടമാണെന്ന് പറഞ്ഞ് മണിക്കുട്ടന്റെ പിന്നാലെ സൂര്യ നടന്നെങ്കിലും ഇതുവരെ താരം അത് സമ്മതിച്ചിരുന്നില്ല. എന്നാല്‍ സൂര്യയോട് പത്ത് തവണ ഐ ലവ് യൂ എന്ന് പറയുന്ന മണിക്കുട്ടനെയാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണാന്‍ സാധിച്ചത്. മണിക്കുട്ടന്‍ ഒരിക്കലും തന്നോട് പറയില്ലെന്ന് കരുതിയ വാക്ക് ടാസ്‌കിനിടയിലൂടെ സൂര്യ നേടി എടുത്തിരിക്കുകയാണ്.

  പാവക്കൂത്ത് എന്ന ഈ ആഴ്ചത്തെ വീക്ക്‌ലി ടാസ്‌ക് മനോഹരമായി കൊണ്ട് പോവുകയാണ് മത്സരാര്‍ഥികള്‍. മത്സരാര്‍ഥികള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് ടാസ്‌കില്‍ പങ്കെടുക്കുക. ഒരു ടീം പാവകളും മറ്റവര്‍ കുട്ടികളും. കുട്ടികള്‍ ഏത് വിതേനയും പാവകളെ മത്സരത്തില്‍ നിന്ന് പിന്മാറിപ്പിക്കുക എന്നതാണ് ടാസ്‌ക്. ആദ്യ ഗ്രൂപ്പിന്റെ മത്സരശേഷം രണ്ടാമത്തെ ഗ്രൂപ്പിന്റെ പ്രകടനമാണ് ഇന്നലെ കാണിച്ചത്. സൂര്യ കുട്ടിയായി എത്തിയപ്പോള്‍ മണിക്കുട്ടനെയാണ് പാവ ആക്കിയത്. മണിക്കുട്ടനെ തന്റെ സിന്‍ഡ്രല്ലയാക്കി പിന്നാലെ നടത്തിക്കുകയായിരുന്നു സൂര്യ.

  പാവയെ കൊണ്ടും എന്തും ചെയ്യിപ്പിക്കാന്‍ പറ്റുമെന്നതിനാല്‍ മണിക്കുട്ടനോട് ഐ ലവ് യൂ എന്ന് പത്ത് തവണ പറയാനാണ് സൂര്യ നിര്‍ദ്ദേശിച്ചത്. നേരിട്ട് ഐ ലവ് യൂ എന്ന് പറയാതെ ഒരു പാവ എങ്ങനെ പറയുമോ അതേ രീതിയില്‍ ആക്ഷന്‍ കാണിച്ചാണ് മണിക്കുട്ടന്‍ ഐ ലവ് യൂ എന്ന് പറഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയയും ഈ മധുരപ്രതികാരം ഏറ്റെടുത്തിരിക്കുകയാണ്. മണിക്കുട്ടന്‍ ഒരിക്കലും തന്നോട് ഇഷ്ടം പറയില്ലെന്ന് മനസിലാക്കിയ സൂര്യ കിട്ടിയ അവസരം മുതലാക്കിയതിനാണ് കൈയടി ലഭിക്കുന്നത്.

  ഇതെല്ലാം ലക്ഷ്യം വെച്ച് കൊണ്ടാണ് മണിക്കുട്ടനെ തന്റെ പാവയായി തരുമോ എന്ന് അഭ്യര്‍ഥിച്ച് സൂര്യ രംഗത്ത് വന്നത്. സൂര്യയുടെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായ രമ്യയോടും സായ് വിഷ്ണുവിനോടും നോബിയോടും ഈ ആഗ്രഹം സൂര്യ പറഞ്ഞിരുന്നു. അവര്‍ സമ്മതിച്ചതോടെ മണിക്കുട്ടനോടും കാര്യം പറഞ്ഞു. മണിക്കുട്ടനെ ഞാന്‍ പാവയായി എടുത്തോട്ടെ എന്ന സൂര്യയുടെ ചോദ്യത്തിന് 'എടുത്തോ...സന്തോഷമെയുള്ളൂ എന്നായിരുന്നു താരം പ്രതികരിച്ചത്. ഇതോടെ സൂര്യയുടെ പ്ലാന്‍ വര്‍ക്കായി. എന്നാല്‍ മണിക്കുട്ടന്‍ ടാസ്‌കില്‍ നിന്നും പിന്മാറിയില്ല.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  പലപ്പോഴായി സൂര്യ പ്രണയം പറഞ്ഞെങ്കിലും അതെല്ലാം വിദഗ്ദമായി ഒഴിവാക്കി വിടുകയായിരുന്നു മണിക്കുട്ടന്‍ ചെയ്തത്. ഏറ്റവുമൊടുവില്‍ സൂര്യയുടേത് ലവ് സ്ട്രാറ്റര്‍ജിയാണെന്ന് വരെ മണിക്കുട്ടന്‍ പറഞ്ഞു. ഇടയ്ക്ക് ഷോ മതിയാക്കി പുറത്തേക്ക് പോയ മണിക്കുട്ടന്‍ തിരിച്ച് വന്നപ്പോഴും ആ നിലപാടില്‍ മാറ്റം വരുത്തിയില്ല. പ്രണയത്തിന്റെ പേരില്‍ തന്റെ പേര് ഉപയോഗിക്കുന്നത് ചൂണ്ടി കാണിച്ച് നേരത്തെ ഓപ്പണ്‍ നോമിനേഷനില്‍ മണിക്കുട്ടന്‍ സൂര്യയ്‌ക്കെതിരെ വന്നിരുന്നു. എങ്കിലും ആ സൗഹൃദത്തിന് മാറ്റമില്ലാതെ തുടരുകയാണ്.

  English summary
  Bigg Boss Malayalam Season 3: Soorya Menon's Sweet Revenge To Manikuttan On The Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X