മനസ്സില്‍ തോന്നിയത് ഞാന്‍ കുത്തി കുറിച്ചു, ആരെയും വേദനിപ്പിക്കാനല്ല: അവർക്കുമൊരു കുടുംബമുണ്ടെന്ന് സൂര്യ
ബിഗ് ബോസിലൂടെ വലിയ ജനപ്രീതി നേടിയെടുക്കാന്‍ സൂര്യ മേനോന് സാധിച്ചിരുന്നു. തൊണ്ണൂറ് ദിവസത്തിന് മുകളില്‍ മത്സരത്തില്‍ നിന്നതിന് ശേഷമാണ് താരം പുറത്താവുന്നതും. എന്നാല്‍ പുറത്ത് വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സൂര്യ തന്നെ രംഗത്ത് വരികയും ചെയ്തു. എന്നിട്ടും അതിലൊരു മാറ്റവും ഇല്ലെന്നാണ് സൂര്യ പറയുന്നത്.
സോഷ്യല്‍ മീഡിയ പേജിലൂടെ സൂര്യ പങ്കുവെച്ച എഴുത്താണ് ശ്രദ്ധേയമാവുന്നത്. മുന്‍പ് ബിഗ് ബോസില്‍ നിന്നും കവിത എഴുതിയത് പോലെ സൈബര്‍ അക്രമണത്തെ കുറിച്ചുള്ള എഴുത്തായിരുന്നു. 'മനസ്സില്‍ തോന്നിയത് ഞാന്‍ കുത്തി കുറിച്ചു. ആരെയും വേദനിപ്പിക്കാന്‍ അല്ല. സൈബര്‍ അറ്റാക്ക് നടത്തുന്നവര്‍ ഓര്‍ക്കുക അവര്‍ക്കും ഒരു കുടുംബം ഉണ്ടെന്ന്. അവരുടെ അമ്മയും പെങ്ങളും പെണ്മക്കളും ഈ സമൂഹത്തില്‍ തന്നെയാണ് ജീവിക്കുന്നതെന്നും' ക്യാപ്ഷനില്‍ സൂര്യ പറയുന്നു.

'നിരാശരായ സൈബര്‍ തൊഴിലാളികള്‍' ഒരു അവലോകനം. അച്ഛനും അമ്മയും നല്ലത്് പഠിപ്പിച്ചില്ല. പഠിപ്പിക്കാന്‍ ശ്രമിച്ചത് ഞാന്‍ കേട്ടതുമില്ല. കഴിച്ച ഭക്ഷണം എല്ലില്‍ കുത്തി തുടങ്ങിയപ്പോള്‍ ചുമ്മ ഞാനും മറ്റുള്ളവരെ കുത്തി നോവിക്കാന്‍ തുടങ്ങി. എന്നെ പോലെ കൊറെ പേരുണ്ടെന്ന് കണ്ടത് എന്റെ കമന്റ് കുറേ പേര്ക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍ ആണ്. എനിക്ക് അതൊരു ഹരം ആയി. തലങ്ങും വിലങ്ങും എല്ലാവരെയും ഉപദ്രവിച്ച് രസം കണ്ടെത്തി. ഓരോ തലങ്ങളിലേക്ക് സഞ്ചരിച്ചപ്പോള്‍ ഈ ഒരു കാര്യത്തിന് പൈസ വരെ ഉണ്ടാകാമെന്ന് മനസിലായി.
വെള്ളിത്തിൽ നിന്നും ഹോട്ട് ലുക്കിൽ പൂജ ഹെഡ്ഹെ, ചിത്രങ്ങൾ വൈറലാവുന്നു
Recommended Video
പിന്നെ കൂലിക്കായി എല്ലാവരെയും ചീത്ത വിളിക്കല്‍. മനസിന് എന്താ സുഖം ഇതെല്ലാം കഴിഞ്ഞ് കിടന്ന് ഉറങ്ങുമ്പോള്‍, പക്ഷേ ഞാന്‍ അറിഞ്ഞില്ല എന്നെ പോലെ മറ്റൊരുത്തന്‍ എന്റെ പെങ്ങളുടെ മാനം വെച്ചിട്ട് അവള്‍ക്ക് എതിരെ സൈബര്‍ അറ്റാക്ക് നടത്താന്‍ തുടങ്ങുകയായിരുന്നു എന്ന്. അറിഞ്ഞപ്പോഴെക്കും എല്ലാം കൈവിട്ട് പോയി. എന്റെ പെങ്ങള്‍ ഒരു മുഴം കയറില്‍ തൂങ്ങി ആടുന്നത് ഞാന്‍ കണ്ടു. ഞാന്‍ മൂലം ജീവിതം നശിച്ച കുറേ പേര്‍ ആ സമയം എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.


Click it and Unblock the Notifications