നിങ്ങളെ ഇങ്ങനെ ആത്മവിശ്വാസത്തോടെ കാണുന്നതാണ് സന്തോഷം, സൂര്യയോട് ആരാധകൻ

ബിഗ് ബോസ് സീസൺ 3ൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർഥിയാണ് സൂര്യ. ബിഗ് ബോസ് ഷോയിൽ എത്തുന്നതിനും മുൻപ് തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ഐശ്വര്യ റായ് ബച്ചനുമായുള്ള രൂപസാദ്യശ്യമായിരുന്നു സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത്. ദേശീയ മാധ്യമങ്ങളിൽ പോലും സൂര്യയുടെ ചിത്രങ്ങൾ ഇടം പിടിച്ചിരുന്നു. ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷം താരം കൂടുതൽ ശ്രദ്ധിക്കപ്പടുകയായിരുന്നു.

ഗ്ലാമറസ് ലുക്കിൽ മഡോണ, ചിത്രങ്ങള‍‍ കാണാം

90ാം ദിവസമാണ് സൂര്യ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോകുന്നത്. ഫൈനലിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ച മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 90ാം ദിവസം ഷോയിൽ നിന്ന് പുറത്തു പോകുകയായിരുന്നു. പ്രേക്ഷകരേയും മത്സരാർഥികളേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടാണ് സൂര്യ ഹൗസിൽ നിന്ന് പുറത്തു പോകുന്നത്. രമ്യയും 13ാം ആഴ്ച സൂര്യയ്ക്കൊപ്പം പുറത്തു പോയിരുന്നു.

സൂര്യയുടെ പുതിയ ടിത്രം

സോഷ്യൽ മീഡിയയിൽ സജീവമാണ് സൂര്യ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയുടെ ഒരു ഫോട്ടോഷൂട്ടാണ്. താരം തന്നെയാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മോഡേൺ വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള നിറത്തിലുള്ള ഷർട്ടും നീല ജീൻസും ധരിച്ചുള്ള നടിയുടെ ഫോട്ടോഷൂട്ട് വൈറലായിട്ടുണ്ട്. സൂര്യയുടെ വെറൈറ്റി ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

സൈബർ ആക്രമണം

ബിഗ് ബോസ് സീസൺ3 ൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന മത്സരാർഥിയായിരുന്നു സൂര്യ. മത്സരത്തിൽ പങ്കെടുത്തിരുന്ന സമയത്തും സൂര്യയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇത് വർധിക്കുകയായിരുന്നു. ഇതിനെതിരെ സൂര്യ രംഗത്ത് എത്തുകയും ചെയ്തിരുന്നു. സൂര്യയെ പിന്തുണച്ച് ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു.

പ്രേക്ഷകരുടെ കമന്റ്

സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന് നല്ല കമന്റുകളാണ് ലഭിക്കുന്നത്. ഇങ്ങനെ ആത്മവിശ്വാസത്താടെ നിങ്ങളെ കാണുന്നത് സന്തോഷം എന്നായിരുന്നു ഒരു ആരാധകൻ പറഞ്ഞത്. ദൈവം അനുഗ്രഹിക്കട്ടെ, എന്നിങ്ങനെയുളള പോസിറ്റീവ് കമന്റുകളാണ് സൂര്യയുടെ ചിത്രത്തിന് ലഭിക്കുന്നത്. ഈ ഗെറ്റപ്പിലുള്ള അഞ്ച് ചിത്രങ്ങളാണ് സൂര്യ പങ്കുവെച്ചിരിക്കുന്നത്.

അഭിനന്ദിച്ച് പ്രേക്ഷകർ

കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരം പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായ ഉത്തരമായിരുന്നു നൽകിയത്. ഇതിനെ അഭിനന്ദിച്ച് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.പൊളിച്ചു സൂര്യ ചേച്ചി.. ഇങ്ങനെ ഉള്ള സൂര്യ ചേച്ചിയെ ആണ് ഇനി അങ്ങോട്ട് ഞങ്ങൾക്ക് കാണേണ്ടത്, ഹെൽത്ത്‌ & ബ്യൂട്ടി ഒക്കെ ശ്രദ്ധിക്കണം , എല്ലാം ഭംഗി ആയി നടക്കും ഞങ്ങൾ കുറേ സഹോദരങ്ങൾ ചേച്ചിക്ക് വേണ്ടി പ്രാർഥിക്കുന്നുണ്ട്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, സൂര്യയുടെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെയധികം സന്തോഷമായി. സൂര്യ എഴുതിയ സിനിമ തിരക്കഥ വൻ വിജയമായി തീരട്ടെ. ഈ പുതിയ തുടക്കത്തിന് ഞങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്നും സൂര്യയോട് ആരാധകർ പറയുന്നുണ്ട്.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

സൂര്യ ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X