സൂര്യ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തായിട്ടില്ല, രഹസ്യ റൂമിലേയ്ക്ക് മാറ്റി, ഇനിയാണ് കളി...
സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. നിരവധി നാടകീയ സംഭവങ്ങളാണ് ഹൗസിനുളളിൽ അരങ്ങേറുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് വാരാന്ത്യം എപ്പിസോഡിനെ കുറിച്ചാണ്. മത്സരം അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുളളത്. അതിനാൽ മത്സരം കുറച്ചു കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ് അണിയറപ്രവർത്തകർ. മോഹൻലാലും മത്സരാർഥികൾക്ക് അതിനുള്ള സൂചന നൽകിയിട്ടുണ്ട്.
വിവാഹത്തിന് ശേഷം കൂടുതൽ സുന്ദരിയായി രംഭ, ചിത്രം കാണൂ
ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയാണ് സൂര്യ. ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ഐശ്വര്യ റായിയുമായുള്ള രൂപസാദ്യശ്യമായിരുന്നു സൂര്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. മലയാളികളുടെ ഐശ്വര്യ റായ് എന്നാണ് താരത്തെ അറിയപ്പെട്ടിരുന്നത്. ഇപ്പോഴിത സൂര്യ ഷോയിൽ നിന്ന് പുറത്തു പോയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സൂര്യയുടെ പുറത്താകാൽ ചർച്ചയായിട്ടുണ്ട്.

ഇന്നത്തെ എപ്പിസോഡിലാകും സൂര്യ പുറത്തു പോകുന്നത്. ഇതിന്റെ പ്രെമോ വീഡിയോ ബിഗ് ബോസ് ഇന്നലെ തന്നെ പുറത്തു വിട്ടിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. കാരണം എപ്പിസോഡിൽ മാത്രമായിരിക്കും പുറത്ത് പോകുന്ന മത്സരാർഥിയെ കാണിക്കാറുള്ളത്. കൂടാത സസ്പെൻസായിട്ടാകും എവിക്ഷൻ പ്രെമോ വീഡിയോ ഒരുക്കാറുളളതും. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടായിരുന്നു ഇന്നലെ പുറത്തു വന്ന പ്രെമോ. ഇതുവരെ കണ്ട ഗെയിം അല്ല ഇനി വരാൻ പോകുന്നത് എന്നുള്ള സൂചന കൂടിയാണ് ഈ വീഡിയോ നൽകിയിരിക്കുന്നത്.

അതേസമയം സൂര്യയുടെ എവിക്ഷൻ പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. പ്രെമോ വീഡിയോ തന്നെയാണ് പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നത്. സാധാരണ എവിക്ഷൻ റിസൾട്ട് പ്രെമോയിൽ കാണിക്കാറില്ല. ഇതിന് മുൻപ് അഡോണിയേയും സന്ധ്യയേയും ഇതുപോലെ ഹൗസിന്റെ പടി വാതിലിൽവരെ എത്തിച്ചിരുന്നു. പിന്നീട് മത്സരാർഥികളെ സെയ്ഫ് ആക്കുകയായിരുന്നു. അതുപോലത്തെ ട്വിസ്റ്റ് ആയിരിക്കും ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ സൂര്യയെ ബിഗ് ബോസിന്റെ സീക്രട്ട് റൂമിലേയ്ക്ക് മാറ്റിയതാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഹിന്ദി ബിഗ് ബോസിലും സമാനമായ സംഭവം പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നുണ്ട്.സത്യം അറിയാൻ ഇന്നത്തെ എപ്പിസോഡ സംപ്രേക്ഷണം ചെയ്യുന്നത് വരെ കാത്തിരിക്കണം.

രമ്യയും ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തായിട്ടുണ്ട്. പുറത്തു വന്ന പ്രെമോ സത്യമാണെങ്കിൽ രണ്ട് മത്സരാർഥികളാവും ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോകുക. ശനിയാഴ്ചത്തെ എപ്പിസോഡിന്റെ അവസാനത്തിൽ മോഹൻലാൽ ഒന്നിൽ കൂടുതൽ പേർ ഹൗസിൽ ഈ ആഴ്ച പുറത്ത് പോകുമെന്ന് അറിയിച്ചിരുന്നു.
Recommended Video

ഈ പ്രൊമോ വീഡിയോ വൈറലായി മാറിയതോടെ സൈബറിടത്തിലെ സൂര്യയെ പിന്തുണച്ച് കൊണ്ടുള്ള കുറിപ്പുകൾ വൈറലായിരിക്കുകയാണ്. സൂര്യ ആരും സപ്പോർട്ട് ഇല്ലാതെ 90 ദിവസം ഒറ്റയ്ക്ക് നിന്നു പോരാടിയ വ്യക്തി. അകത്തും പുറത്തും ആക്രമണങ്ങൾ ഏറ്റു വാങ്ങിയപ്പോളും മോശം വാക്കുകൾ ഉപയോഗിക്കാതെ ക്ഷമയോടെ നിന്ന ഒരേ ഒരു മത്സരാർത്ഥിയാണ സൂര്യ എന്നൊക്കെയുള്ള കുറിപ്പുകളും കമന്റുകളും ഉയരുന്നുണ്ട്. കൂടാതെ സൂര്യയുടെ 90 ദിവസത്തെ യാത്രയെ പരാമർശിക്കുന്ന പോസ്റ്റുകളും ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂര്യ പിന്തുണക്കുന്ന കുറിപ്പുകൾ മാത്രമല്ല ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications