സൂര്യയുടെ സൗന്ദര്യ സങ്കൽപം മണിക്കുട്ടൻ, നടന് ഇഷ്ടം ആ തട്ടമിട്ട പെൺകുട്ടിയെ...
പതിവിൽ നിന്ന് ഏറെ സങ്കടത്തോടെയാണ് മത്സരാർഥികൾ തങ്ങളുടെ 38ാം ദിനം ആരംഭിച്ചത്. ഭാഗ്യലക്ഷ്മിയുടെ ഭാർത്താവിന്റെ വിയോഗം മറ്റ് മത്സരാർഥികളെയെല്ലാം ഏറെ വിഷമിപ്പിച്ചിരുന്നു. അതിനാൽ തന്നെ പലരും മോർണിംഗിങ്ങിൽ നൃത്തം ചെയ്തിരുന്നില്ല. ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് രമേശ് കുമാറിന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടായിരുന്നു കിടിലൻ ഫിറോസ് മോർണിംഗ് ആക്ടിവിറ്റിയെ കുറിച്ച് വായിച്ചത്.

ബുദ്ധിയുടെയും സൗന്ദര്യത്തിന്റേയും പേരിൽ മത്സരം നടക്കുകയാണെങ്കിൽ ഹൗസിൽ നിന്ന് നിങ്ങൾ ആരെയാകും പറഞ്ഞയക്കുക എന്നുള്ളതായിരുന്നു ടാസ്ക്ക്. ഇതിന്റെ കാരണവും മത്സരാർഥികൾ പറയണം. ടാസ്ക്കിൽ ആദ്യം സജ്നയാണ് എത്തിയത്. തന്റെ ഭർത്താവ് ഫിറോസ് ഖാന്റെ പേരാണ് സജ്ന പറഞ്ഞത്.തന്റെ മുൻപിൽ സൗന്ദര്യവും ബുദ്ധിയും ഒക്കെയുള്ളത് തന്റെ ഇക്കയ്ക്കാണ്,എന്റെ എല്ലാം എല്ലാം അദ്ദേഹമാണ് അതുകൊണ്ടുതന്നെ ഇക്കയെ തന്നെ തെരെഞ്ഞെടുക്കുകയാണ് എന്നും സജ്‌ന ഫിറോസിനെ അടുത്ത് നിർത്തി കൊണ്ട് പറഞ്ഞു.
പിന്നീട് എത്തിയത് മണിക്കുട്ടനാണ് സൗന്ദര്യമത്സരത്തിൽ മജ്സിയയുടേയും ബുദ്ധിയുടെ മത്സരത്തിൽ സജ്നയുടേയും പേരാണ് നിർദ്ദേശിച്ചത്. തന്റെ സൗന്ദര്യസങ്കലപ്പത്തിൽ ഉള്ളത് തട്ടം ഇട്ടുകൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്ന ഭാനുവിനെയാണ്. അതുകൊണ്ട് സൗന്ദര്യമത്സരത്തിന് മജ്‌സിയയെ തെരഞ്ഞെടുക്കുന്നു. ബുദ്ധിയുടെ കാര്യത്തിൽ സജ്നയെ പറയാൻ കാരണം ഇവിടെ ബുദ്ധി പ്രയോഗിക്കുന്നുണ്ട്. ബുദ്ധിയുടെ മത്സരത്തിൽ ഞാൻ അവളെ ആണ് അയക്കുന്നത് എന്നും മണിക്കുട്ടൻ പറഞ്ഞു,
പിന്നീട് റംസാനാണ് എത്തിയത്. നോബിയുടേയും ഋതുവിന്റേയും പേരാണ് റംസാൻ പറഞ്ഞത്. സൗന്ദര്യ മത്സരത്തിൽ നോബിയെ വിടുമെന്നാണ് റംസാൻ പറയുന്നത്. ഇവിടെന്ന് ഇറങ്ങുന്നതിന് മുൻപ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ നോബിയെ മാറ്റുമെന്നാണ് റംസാൻ പറയുന്നത്. അത്യാവശ്യം ബുദ്ധിയുള്ള ആളാണ് ഋതു എന്നും റംസാൻ കരണമായി പറഞ്ഞു.
സൂര്യ ആയിരുന്നു പിന്നീട് എത്തിയത്. ബുദ്ധിയുടെ കാര്യത്തിൽ അഡോണിയേയും സൗന്ദര്യത്തിന്റെ കാര്യത്തിൽ മണിക്കുട്ടനെയും പേരാണ് പറഞ്ഞത്. എന്റെ കണ്ണിൽ തോന്നിയ സൗന്ദര്യമാണ് മണിക്കുട്ടൻ. അത് ഇവിടെ വന്നപ്പോൾ മാത്രമല്ല പുറത്തുവച്ചും അങ്ങനെയാണ്. എല്ലാത്തിലും അദ്ദേഹം ഒരു സ്റ്റെപ്പ് മുകളിലാണ് പേഴ്സണാലിറ്റി, സൗന്ദര്യം, ഇടപെടലുകൾ എല്ലാം അങ്ങനെയാണ് എന്നും സൂര്യ പറയുന്നു. നോബി ഡിംപലിന്റേയും ഋതു വിന്റേയും പേരാണ് പറഞ്ഞത്. ബുദ്ധിയുടെ മത്സരത്തിനാണ് ഡിപംലിനേയും. സൗന്ദര്യ മത്സരത്തിൽ ഋതുവിനേയും അയക്കുമെന്നും നോബി പറയുന്നു


Click it and Unblock the Notifications