For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനെ വിചാരണ ചെയ്തപ്പോൾ മൗനം പാലിക്കാനുള്ള കാരണം, പ്രേക്ഷകർ കാണാത്ത ബിബി ഹൗസിനെ കുറിച്ച് സൂര്യ

  |

  ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരി യായി മാറിയ താരമാണ് സൂര്യ. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ഐശ്വര്യ റായി ബച്ചനോടുള്ള രൂപസാദ്യശ്യം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലുമൊക്കെ വലിയ ചർച്ചയായിരുന്നു. ഷോയുടെ ഫിനാലെ വരെ ഉണ്ടായിരിക്കുമെന്ന് പ്രേക്ഷകർ പ്രവചിച്ച ഒരു മത്സരാർഥിയായിരുന്നു സൂര്യ.

  സ്റ്റൈലൻ ലുക്കിൽ പാർവതി നായർ, പുതിയ ചിത്രം വൈറലാകുന്നു

  91ാം ദിവസമായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്ത് പോകുന്നത്. രമ്യ പണിക്കരോടൊപ്പമായിരുന്നു സൂര്യ ഹൗസ് വിട്ടത്. എന്നാൽ തിരികെ എത്തിയ സൂര്യയ്ക്ക് നല്ല സ്വീകരണമായിരുന്നില്ല സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. രൂക്ഷമായ സൈബർ ആക്രമണം താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ സൂര്യ രംഗത്ത് എത്തുകയും ചെയ്തിരുന്നു. സൂര്യയെ പിന്തുണച്ച് ബിഗ് ബോസ് സീസൺ 3 ലെ മത്സരാർഥികളും രംഗത്തെത്തിയിരുന്നു. ഷോയിലൂടെ നിരവധി വിമർശനം കേൾക്കാനിടയായ സൂര്യ പ്രേക്ഷകർ കാണാത്ത ബിഗ് ബോസ് കാഴ്ചകളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. കേരളീയം യൂട്യൂബ് ചാനലിലൂടെയാണ് ബിഗ് ബോസ് ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

  Mani Kuttan response after Bigg Boss got postponed

  തന്നെ അറിയാവുന്ന ഒരാൾ വഴിയാണ് ബിഗ് ബോസ് ഷോയിൽ എത്തുന്നത്. അവർക്ക് എല്ലാകാര്യവും അറിയാമായിരുന്നു. ബിഗ് ബോസ് ഹൗസിൽ എല്ലാവരും ഒറ്റയ്ക്ക് സംസാരിക്കും. ഒരിക്കലും ക്യാമറയെ നോക്കി സംസാരിക്കരുതെന്ന് പറഞ്ഞിട്ടില്ല. ബിഗ് ബോസ് തന്നെ തന്നോട് ക്യാമറയെ നോക്കി സംസാരിച്ചോളാൻ പറഞ്ഞിട്ടുണ്ട്. കൂടാതെ ഹൗസിൽ ആരോടും പിണക്കം സൂക്ഷിക്കാൻ കഴിയില്ല. ഞാൻ തന്നെ സായിയോടൊപ്പം കിച്ചണിൽ നിൽക്കില്ല എന്ന് പറ‍ഞ്ഞിട്ട് പിന്നീട് അടുക്കളയിൽ പോയി രണ്ട് പേരും കൂടി ചായ ഉണ്ടാക്കുന്നുമുണ്ട്.

  ബിഗ് ബോസ് ഹൗസിൽ വെച്ച് സായിയുമായി വഴക്ക് ഇട്ടിരുന്നുവെങ്കിലും പുറത്ത് പോകുമ്പോൾ എല്ലാം സംസാരിച്ച് പരിഹരിച്ചിരുന്നു. അതൊന്നും തങ്ങളുടെ മനസിലുണ്ടായിരുന്നില്ല, എയർപോർട്ടിൽ വെച്ച് അമ്മയ്ക്ക് സായിയെ പരിചയപ്പെടുത്തി കൊടുത്തിരുന്നു. അന്നത്തെ പിണക്കം മനസിലുണ്ടായിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നല്ലോ. കൂടാതെ സായ് ഹൗസിലെ തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നും സൂര്യ പറയുന്നുണ്ട്. വസ്ത്രത്തിന്റെ
  പേരിൽ ഡിംപലുമായുള്ള പ്രശ്നത്തിൽ സായി തന്നെ സപ്പേർട്ട് ചെയ്ത് സംസാരിച്ചതിനെ കുറിച്ചും സൂര്യ പറഞ്ഞിരുന്നു. ഒരാൾ പറയുന്നത് തെറ്റാണെന്ന് തോന്നിയാൽ സായ് അപ്പോൾ തന്നെ പ്രതികരിക്കും. അതാണ് സ്വഭാവം.

  സജ്ന ഫിറോസുമായുളള പ്രശ്നത്തെ കുറിച്ചും സൂര്യ പറഞ്ഞിരുന്നു. പൊളി ഫിറോസ് ഹൗസിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തിയായിരുന്നു ഞാൻ. നമ്മളെ പരിചയമുള്ളവർ ഹൗസിലെത്തുമ്പോൾ ഒരു സപ്പോർട്ട് ലഭിക്കുമെന്ന് വിചാരിച്ചു. പൊളി ഫിറോസ് തനിക്ക് ഒരു സഹോദരനെ പോലെയായിരുന്നു. സജ്നയെ തനിക്ക് അറിയില്ലായിരുന്നു. ഇന്നും ഫിറോസും സജ്നയും തന്നെ വിളിച്ചാൽ താൻ സംസാരിക്കുമെന്നും സൂര്യ പറയുന്നു. ഫിറോസിന്റെ ഫേക്ക് എന്നുള്ള ആരോപണത്തെ കുറിച്ചും സൂര്യ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപാണ് ഫിറോസ് ഖാനെ താൻ കാണുന്നത്. ഇപ്പോൾ തനിക്ക്30 ൽ അധികം വയസ്സുണ്ട്. തന്റെ പ്രായത്തിനൊത്ത് ചിന്തകൾ മാറും.

  സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ സംഭവമായിരുന്നു നാട്ടുകൂട്ടം ടാസ്‌ക്കില്‍ മണിക്കുട്ടനെ വിചാരണ ചെയ്യുമ്പോള്‍ സൂര്യയുടെ പേര് പറഞ്ഞിട്ടും പ്രതികരിക്കാതിരുന്നത്. അതിന്റെ കാരണവും സൂര്യ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ടാസ്ക്കിന് തൊട്ട് മുൻപ് ഓപ്പൺ നോമിനേഷനായിരുന്നു നടന്നത്. താൻ പിന്തുണക്കുന്ന മണിക്കുട്ടൻ തന്നെ നോമിനേറ്റ് ചെയ്തപ്പോൾ നല്ല വിഷമം തോന്നി. താൻ നല്‍കിയ സമ്മാനത്തെക്കുറിച്ച് വരെ പറഞ്ഞു.
  എന്റെ പ്രണയത്തെ ആള്‍ സംശയിച്ചത് എന്നെ വിഷമിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിക്കുമെന്ന് ഫിറോസ് ഇക്ക പറഞ്ഞിരുന്നു. ആ സമയത്ത് ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല.

  എന്നാൽ മണിക്കുട്ടൻ വിചാരിച്ചിരിക്കുന്നത് തങ്ങൾ തമ്മിൽ സംസാരിച്ച് പ്ലാൻ ചെയ്തതാണെന്നാണ്. രണ്ട് ഗ്രൂപ്പായിട്ടാണ് ടാസ്ക്ക് നടക്കുന്നതെങ്കിൽ അത് തീരുന്നവരെ പരസ്പരം ആരും സംസാരിക്കില്ല. തലേദിവസം ഞാന്‍ ഫിറോസിക്കയോട് സംസാരിച്ചിട്ട് പോലുമില്ല. ഞാന്‍ മണിക്കുട്ടനെതിരായി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. പിന്നീട് അത് മണിക്കുട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും അത് ബോധ്യമായി എന്നും സൂര്യ പറയുന്നു.

  കടപ്പാട്, വീഡിയോ, കേരളീയം ഓൺലൈൻ

  English summary
  Bigg Boss Malayalam Season 3: Soorya Opens Up About Firoz Khan And Nattukuttam Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X