For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായിയുമായുള്ള വഴക്കിന് ശേഷം അവിടെ നടക്കുന്നത് ഇതാണ്, പ്രേക്ഷകർ കാണാത്ത ബിഗ് ബോസ് ഹൗസിനെ കുറിച്ച് സൂര്യ

  |

  ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് 2018 ലാണ് മലയാളത്തിൽ ആരംഭിക്കുന്നത്. സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ സാബു മോൻ, പേളി മാണി, രഞ്ജിനി തുടങ്ങിയവരായിരുന്നു മത്സരാർഥികളാവുന്നത്. ഒന്നാം ഭാഗം വൻ വിജയമായതിനെ തു‍ടർന്ന് 2020 ൽ രണ്ടാം സീസണും2021 ൽ മൂന്നാം ഭാഗവും തുടങ്ങിയിരുന്നു. എന്നാൽ ഫിനാലെവരെ ഷോ കൊണ്ട് പോകാൻ കഴിഞ്ഞിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പകുതിയിൽ നിർത്തി വയ്ക്കുകയായിരുന്നു.

  ബീച്ചിൽ നടിയുടെ ബിക്കിനി ഫോട്ടോഷൂട്ട്, ചിത്രം കാണാം

  ബിഗ് ബോസ് സീസൺ 2 നിർത്തിയതിന് പിന്നാലെയാണ് മൂന്നാം ഭാഗവും ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഷോ ആരംഭിച്ചതെങ്കിലും ഫിനാലെയ്ക്ക് മുൻപ് തന്നെ മത്സരം അവസാനിപ്പിക്കേണ്ടി വന്നു. ഷോ നിർത്തി വെച്ചുവെങ്കിലും മത്സരാർഥികൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ബിഗ് ബോസ് സീസൺ ആയിരുന്നു ഇത്.

  ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളായിരുന്നു ഋതു മന്ത്ര, സൂര്യ,സായ് വിഷ്ണു. ഷോയിൽ ഉടനീളം ഇവർ ചർച്ചയാവുകയും ചെയ്തിരുന്നു. ഷോയിൽ പലപ്പോഴായി മൂവരും ഏറ്റു മുട്ടുകയും ചെയ്തിരുന്നു. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ പിന്നീട് ഇവർ തമ്മിൽ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമാകുകയായിരുന്നു. എന്നാൽ പ്രശ്നങ്ങളെല്ലാ അവസാനിപ്പിച്ചിട്ടാണ് ഇവർ ഹൗസിൽ നിന്ന് പുറത്ത് ഇറങ്ങിയത്.

  ഇപ്പോഴിത ഋതുവിനേയും സായി വിഷ്ണുവിനേയും കുറിച്ച് സൂര്യ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കഴിഞ്ഞ് ദിവസം ലൈവിൽ എത്തിയപ്പോഴാണ് ഇവരുമായുള്ള സൗഹൃദത്തെ കുറിച്ച് താരം പറഞ്ഞത്. ഷോ അവസാനിക്കാറായപ്പോഴായിരുന്നു സൂര്യയും ഋതുവും സുഹൃത്തുക്കളാവുന്നത്. ഒരുപോലെയുള്ള ചിന്തികളാണ് രണ്ട് പേരേയും തമ്മിൽ അടുപ്പിച്ചതെന്നാണ് സൂര്യ പറയുന്നത്. ബിഗ് ബോസ് ഹൗസിന്റെ തുടക്കത്തിൽ ഋതുവുമായി തനിക്ക് സൗഹൃദം ഇല്ലായിരുന്നു. ഓരോ സമയം ഓരോരുത്തരോടായിരുന്നു തനിക്ക് അടുപ്പം. എന്നാൽ ആദ്യം മുതൽ തന്നെ ഋതുവുമായി തനിക്ക് അധികം വഴക്കോ പ്രശ്നങ്ങളൊ ഇല്ലയിരുന്നു. എന്നാൽ പിന്നീട് തങ്ങൾക്കിടയിൽ ഒരു ബോണ്ട് വരുകുകയായിരുന്നു. അത് പിന്നീട് നല്ലൊരു സൗഹൃദമായി മാറിയെന്നും സൂര്യ പറഞ്ഞു

  സായി ബിഗ് ബോസ് ഷോയിലെ നല്ലൊരു മത്സരാർഥിയായിരുന്നു. വേഗം ദേഷ്യം വരുന്ന സ്വഭാവമാണ്. അപ്പോൾ എന്തെങ്കിലും പറയും അത്രേയുള്ളൂ. ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സൂര്യ സായിയെ കുറിച്ച് പറഞ്ഞത്. നിങ്ങൾ എല്ലാവരും ബിഗ് ബോസ് ഷോയുടെ എഡിറ്റ് ചെയ്ത കുറച്ച് ഭാഗങ്ങൾ മാത്രമാണ് കണ്ടത്. എന്റേയും സായിയുടേയും അടി മാത്രമായിരിക്കും നിങ്ങൾ കണ്ടത്. എന്നാൽ ആ അടിക്ക് ശേഷം ഒരു സ്നേഹമുണ്ടാകും. മിണ്ടാതിരിക്കുമ്പോൾ നിനക്ക് ചായ വേണോ എന്നൊക്കെ ചോദിച്ച് കൊണ്ട് വരാറുണ്ട് . മിക്കവാറും ഞാനും സായിയും ഒരേ ജോലി ചെയ്യുന്ന ഗ്രൂപ്പിലാകും ഉണ്ടാവുക.

  Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam

  ബിഗ് ബോസ് ഹൗസിൽ അങ്ങനെ മിണ്ടാതിരിക്കാനൊന്നും ആർക്കും പറ്റില്ല. ഒരു മണിക്കൂറൊക്കെ മിണ്ടാതിരിക്കും. അതിനപ്പുറത്തേയ്ക്ക് പോകില്ല. അവിടെ ആർക്കും ആരോടും മിണ്ടാതാരിക്കാനൊന്നും കഴിയില്ലെന്നും സൂര്യ പറയുന്നു. എല്ലാവരും ഒരു വീട്ടിലാണ് നിൽക്കുന്നത്. എത്ര നേരം മിണ്ടാതിരിക്കാൻ പറ്റും. പരസ്പരം എല്ലാവർക്കും ഉള്ളിൽ സ്നേഹമുണ്ട്. എന്നാൽ പുറമേ പോകുന്ന എപ്പിസോഡ് കാണുമ്പോൾ അല്ലെങ്കിൽ കട്ട്സ് കാണുമ്പോൾ തോന്നും തമ്മിൽ വലിയ പ്രശ്നമാണെന്ന്. എന്നാൽ സത്യത്തിൽ അങ്ങനെയൊന്നുമില്ല. കുറച്ച് കഴിയുമ്പോൾ എല്ലാവരും തമ്മിൽ സ്നേഹമാകുമെന്നും സൂര്യ ബിഗ് ബോസിലെ പ്രേക്ഷകർ കാണാത്ത വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Soorya Opens Up About Rithu And Sai Vishnu In Live Goes Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X