മണിക്കുട്ടനോടൊപ്പമുള്ള ചിത്രത്തിനെ കുറിച്ച് ഇനി സൂര്യയോട് ചോദിക്കേണ്ട, മാസ് മറുപടിയുമായി താരം...

ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മികച്ച താരങ്ങളേയും പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ വ്യക്തിയാണ് സൂര്യ മേനോൻ. ഷോയിൽ വരുന്നതിന് മുൻപ തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. താരറാണി ഐശ്വര്യ റായ് ബച്ചനോടുള്ള രൂപ സാദ്യശ്യമാണ് താരത്ത പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത് ദേശീയ മാധ്യമങ്ങളിൽ പോലും ഇത് വാർത്തയായിരുന്നു.

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായികുന്നു സൂര്യ. ടോപ്പ് ഫൈവിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ 91ാം ദിവസം പുറത്ത് പോകുകയായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെല്ലാം തക്കതായ മറുപടിയും താരം നൽകിയിരുന്നു.

മണിക്കുട്ടനോടൊപ്പമുള്ള ചിത്രം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഫിനാലെയ്ക്ക് ശേഷം ബിഗ് ബോസ് മത്സരാർഥികളുമായുള്ള ചിത്രം സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ മണിക്കുട്ടനോടൊപ്പമുള്ള ചിത്രം മാത്രം പോസ്റ്റ് ചെയ്തിരുന്നില്ല. ഇതിന് കാരണം തേടി പ്രേക്ഷകർ എത്തിയിരുന്നു. ഇപ്പോഴിത സൂര്യ ഇതിന് മറുപടി നൽകിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് നെഗറ്റീവ് രീതിയിലുള്ള വാർത്തകൾക്കും നടി മറുപടി നൽകിയിട്ടുണ്ട്.

സായിക്കൊപ്പമുള്ള ചിത്രം

രണ്ടാം സ്ഥാനം നേടിയ സായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിജയികൾക്ക് താരം ആശംസ നേർന്നത്. ഈ ചിത്രത്തിന് കമന്റായിട്ടാണ് മണിക്കുട്ടനോടൊപ്പമുള്ള ചിത്രം ചോദിച്ചുകൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയത്. നിരവധി പേർ ഇതേ ചോദ്യം ആവർത്തിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സൂര്യ ഈ ചോദ്യത്തിന് മറുപടി നൽകിയിരുന്നില്ല. ഇപ്പോഴിത എല്ലാവർക്കുമുള്ള മറുപടിയുമായി താരം എത്തിയിരിക്കുകയാണ്. തന്നെ പിന്തുണച്ച എല്ലാവർക്കും സൂര്യ നന്ദിയും പറയുന്നുണ്ട്.

നന്ദി പറഞ്ഞ്  സൂര്യ

സൂര്യയുടെ വാക്കുകൾ ഇങ്ങനെ... എന്നെ സഹായിച്ച എല്ലാ കൂട്ടുകാർക്കും ഒത്തിരി നന്ദി പറയുന്നു. എന്നും നിങ്ങളുടെ സ്നേഹം മനസ്സിലുണ്ടാകും. എന്നെ സപ്പോർട്ട് ചെയ്ത എല്ലാ പേജുകൾക്കും പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്നും സൂര്യ കുറിച്ചു. കൂടാതെ താൻ ഓക്കെയാണെന്നും താരം പറയുന്നുണ്ട്. അച്ഛനും അമ്മയും നിങ്ങളുടെ സ്നേഹവുമുണ്ടെങ്കിൽ എന്ത് വിഷമം വന്നാലും ഞാൻ ഹാപ്പിയാണെന്നാണ് സൂര്യ പറയുന്നത്. പ്രേക്ഷകരുടെ സന്ദേശങ്ങൾക്ക് മറുപടിയായിട്ടാണ് ഇക്കാര്യം സൂര്യ കുറിച്ചത്.

Recommended Video

എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ
ചോദ്യത്തിനുള്ള  മറുപടി

ഫിനാലെയ്ക്ക് ശേഷം അഭിമുഖീകരിച്ച മറ്റൊരു ചോദ്യത്തിനും സൂര്യ മറുപടി നൽകുന്നുണ്ട്. കുറെ പേർ ചോദിക്കുന്നു.. ഒരു വ്യക്തിയുമായി ഫോട്ടോ എടുത്തില്ലേയെന്ന് ഇനി ആരും അതിനെ കുറിച്ച് ചോദിക്കില്ലെന്ന് വിശ്വസിക്കുന്നു. എല്ലാവരും സന്തോഷത്തോടെ സുരക്ഷിതമായി വീടുകളിൽ ഇരിക്കാനു സൂര്യ പറയുന്നുണ്ട്.. നെഗറ്റീവ രീതിയിൽ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചവർക്കും സൂര്യ മറുപടി നൽകുന്നുണ്ട്. ഇന്നലെ കൂടി തന്നെ മോശമായ ചിത്രീകരിച്ച യൂട്യൂബ് വീഡിയോ കണ്ടു. എന്റെ കണ്ടന്റ് കൊണ്ട് നിങ്ങൾക്ക് കഞ്ഞി കുടിക്കാൻ വക കിട്ടുന്നുണ്ടെങ്കിൽ സന്തേഷമേയുള്ളുവെന്നാണ് സൂര്യയുടെ മറുപടി. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സാണ് സൂര്യയ്ക്കുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X