For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിന് ശേഷം വലിയൊരു സന്തോഷം പങ്കുവെച്ച് സൂര്യ; 3 ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിൽ നായികയാവാനൊരുങ്ങി താരം

  |

  ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. വോട്ട് ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും റിസള്‍ട്ട് എന്താണെന്നുള്ളത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. പ്രേക്ഷകരും മത്സരാര്‍ഥികളുമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ്. അതേ സമയം പുറത്ത് വന്ന മത്സരാര്‍ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ ഓരോന്നായി പങ്കുവെക്കുകയാണ്.

  ഗ്ലാമറസ് ലുക്കിൽ ഷാരുഖ് ഖാൻ്റെ മകൾ, വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റത്തിനുള്ള ഒരുക്കമാണോ

  ബിഗ് ബോസിന് ശേഷം സൂര്യ സിനിമാ തിരക്കുകളിലാണെന്ന് പറയുകയാണിപ്പോള്‍. ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയായ രേവതിയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് സൂര്യ തിരക്കഥ ഒരുക്കുന്നതും നായികയായി അഭിനയിക്കുന്നതുമായ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഒപ്പം ഗ്രാന്‍ഡ് ഫിനാലെയെ കുറിച്ചുള്ള സൂചനകളും മുന്നോട്ട് വെച്ചിരിക്കുകയാണ്. വിശദമായി വായിക്കാം...

  ക്ഷീണം ഉണ്ട്. ഇപ്പോള്‍ കുറച്ച് മെഡിസിന്‍ ഒക്കെ കഴിക്കുന്നുണ്ട്. തല്‍കാലം സോഷ്യല്‍ മീഡിയ ഒന്നും ഉപയോഗിക്കണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരും അവരെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നെ ഏറ്റവും കൂടുതല്‍ കളിയാക്കിയിട്ടുള്ളത് എന്റെ പ്രാര്‍ഥനയുടെ പേരിലാണ്. പക്ഷേ ഞാനിപ്പോഴും അതില്‍ തന്നെ നില്‍ക്കുന്ന വ്യക്തിയാണ്. അപ്പോള്‍ എന്നെ ഇഷ്ടപ്പെടുന്നവരെയും അല്ലാത്തവരെയുമൊക്കെ പ്രാര്‍ഥനയില്‍ ഉള്‍കൊള്ളിക്കുന്നുണ്ട്. എല്ലാവരും സേഫ് ആയി സന്തോഷത്തോടെ ഇരിക്കട്ടേ.

  ഈശ്വരനെയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. കാരണം നമുക്ക് മുകളിലൊരു ശക്തിയുണ്ട്. ഞാന്‍ പള്ളിയിലും അമ്പലത്തിലും ബീമാപള്ളിയിലുമൊക്കെ പോകാറുണ്ട്. നമ്മുടെ മുകളിലൊരു ശക്തിയുണ്ട്. അതിലാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് സൂര്യ പറയുന്നു. അതിനെയാണ് എല്ലാവരും കളിയാക്കുന്നത്. പിന്നെ ഞാന്‍ ക്യാമറയുടെ മുന്നില്‍ പോയിരുന്നു പ്രാര്‍ഥിച്ചു എന്ന് എല്ലാവരും പറയുന്നുണ്ട്. അവിടെ മുന്നൂറിലധികം ക്യാമറകളുണ്ട്. എവിടെ പോയിരുന്നാലും അങ്ങനെ തന്നെയെ വരൂ. പിന്നെ ക്യാമറ ഇല്ലാത്തത് ബാത്ത്‌റൂമിലാണ്. അവിടെ പോയിരുന്ന് എന്തായാലും പ്രാര്‍ഥിക്കാന്‍ പറ്റില്ലല്ലോ.

  തമിഴില്‍ ഒരു സിനിമയുടെ സ്‌ക്രീപ്റ്റ് ചെയ്യുന്നുണ്ട്. അതാണ് അടുത്ത പ്രോജക്ട്. ബിഗ് ബോസില്‍ കയറുന്നത് കൊണ്ട് തത്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. കൊവിഡ് വിഷയങ്ങള്‍ മാറിയാല്‍ ഉടന്‍ തന്നെ ഞാനത് തുടങ്ങും. സ്‌ക്രീപ്റ്റ് മാത്രമല്ല, സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളെ അവതരിപ്പിക്കുന്നതും ഞാനാണ്. ആദ്യം തമിഴില്‍ മാത്രം ഒരുക്കാനാണ് ഇരുന്നത്. ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നഡ എന്ന രീതിയിലാണ് േപാകുന്നത്. നറുമുഖി എന്നാണ് സിനിമയുടെ പേര്. ഷീല കുര്യന്‍ ആണ് നിര്‍മാതാവ്. ഈ സിനിമയുടെ ഫോട്ടോഷൂട്ട് ഉടനെ ഉണ്ടാവുമെന്നും താന്‍ അതിന്റെ തിരക്കിലായിരിക്കുമെന്നും സൂര്യ പറയുന്നു.

  അതേ സമയം ലോക്ഡൗണ്‍ നീട്ടിയത് കൊണ്ട് ഫിനാലെ എന്നായിരിക്കുമെന്ന് ഉറപ്പിച്ച് ഇനിയും പറഞ്ഞിട്ടില്ല. എന്നാലും ജൂണ്‍ പതിനഞ്ച് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ ഷൂട്ട് വെച്ചതായി ഒരു പ്ലാന്‍ നടക്കുന്നുണ്ട്. ചിലപ്പോള്‍ അത് മാറാനും സാധ്യതയുണ്ട്. കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങ് ആയിരിക്കും. ജൂണ്‍ ഇരുപതാം തീയ്യതി ഫിനാലെ ടെലിവിഷനിലൂടെ കാണാന്‍ പാകത്തിനായിരിക്കും ഒരുക്കുന്നതെന്നുള്ള സൂചന കൂടി രേവതി മുന്നോട്ട് വെക്കുന്നു.

  Mani Kuttan response after Bigg Boss got postponed

  വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 3: Soorya Opens Up She Will Be Next Seen As A Lead In A Pan India Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X