തന്റെ സങ്കടവും സംശയവും മണിക്കുട്ടന് മുന്നിൽ തുറന്ന് പറഞ്ഞ് സൂര്യ, ഇത് പ്രീ പ്ലാൻഡ് ആണ്...

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. ഷോ ആരംഭിച്ചിച്ച് 54 ദിവസം പൂർത്തിയാകുമ്പോൾ നിരവധി നടകീയ സംഭവങ്ങളാണ് ഹൗസിൽ അരങ്ങേറുന്നത്. 14 മത്സരാർഥികളുമായി ഫെബ്രുവരി 14 ന് ആണ് ഷോ ആരംഭിക്കുന്നത്. 8 ആഴ്ചകൾ പിന്നിടുമ്പോൾ ഇപ്പോൾ ഹൗസിലുള്ളത് 13 പേരാണ്. 5 പേർ വൈൽഡ് കാർഡ് എൻട്രിയായും ഹൗസിൽ എത്തിയിരുന്നു, ഇതിൽ രമ്യ പണിക്കരും സജ്ന-ഫിറോസും മാത്രമാണ് ഹൗസിലുളളത്.

ബിക്കിനിയിൽ അതീവ ഗ്ലാമറസായി നടി,ചിത്രം വൈറലാകുന്നു

ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന മത്സരാർഥികളാണ് ഫിറോസ് ഖാനും സജ്നയും. ഇവരുടെ പല അഭിപ്രായങ്ങളും ഹൗസിനുള്ളിൽ വലിയ ചർച്ചയാകാറുണ്ട്. പല പ്രശ്നങ്ങളുടേയും തുടക്കം ഇവരിൽ നിന്നാണ്. ഇപ്പോഴിത ഫിറോസ് ഖാന്റേയും സജ്നയുടേയും ഗെയിം പ്ലാനിനെ കുറിച്ച് മണിക്കുട്ടനും സൂര്യയും. സൂര്യയുടെ വീക്കിലി ടാസ്ക്കിന് ശേഷം അരങ്ങേറിയ നാടകീയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ ചർച്ച. ശരിക്കും പ്രി പ്ലാൻഡ് ആണെന്നാണ് ദമ്പതിമാരെ കുറിച്ച് സൂര്യ പറയുന്നത്.

അസ്വസ്ഥരാണ്

ശരിക്കും അവർ രണ്ട് കാര്യത്തിൽ ആകെ അസ്വസ്ഥരാണെന്നാണ് മണിക്കുട്ടൻ പറയുന്നത്. ഒന്ന് അതിന്റെ അകത്ത് വെച്ച് അടിച്ചില്ലേ, മറ്റൊന്ന് നിന്റെ കാര്യം. ഇപ്പോൾ തന്നെ നിന്നെ രണ്ട് പ്രാവശ്യം കൺഫെഷൻ റൂമിലേയ്ക്ക് വിളിച്ചില്ലേ അപ്പോൾ അവർ വിചാരിക്കുന്നത് നീ അവർക്കെതിരെ നീങ്ങുകയാണ് എന്നാണ്. അതിന്റെ രണ്ടിന്റേയും ടെൻഷനിലാണ് ഇപ്പോൾ അവരെന്നും മണിക്കുട്ടൻ പറയുന്നു.

മാർക്ക് നൽകിയതിന്റെ ഉദ്ദേശം

തനിക്ക് 40 മാർക്ക് നൽകിയതിനെ കുറിച്ചുള്ള സംശയവും സൂര്യ പ്രകടിപ്പിക്കുന്നു. എനിക്ക് വേണ്ടി അവർ ആദ്യം തന്നെ 40 മാർക്ക് കരുതി വെച്ചിരുന്നു. ഇത് മുൻകൂട്ടി നിശ്ചയിച്ചത് അല്ലേ എന്നുള്ള സംശയവും സര്യ പ്രകടിപ്പിച്ചു. എന്നാൽ നിന്റെ പ്രകടനം മോശമായിട്ട്40 മാർക്ക് തന്നിരുന്നെങ്കിൽ സംശയിക്കാമായിരുന്നു . എന്നാൽ നിന്റെ പെർഫോമൻസ് ഉഗ്രനായിരുന്നു എന്ന് മണിക്കുട്ടൻ പറയുന്നു. നാൽപത് മാർക്കിന് വേണ്ടിയുള്ള പെർഫോമൻസ് ഒന്നും ഇല്ലായിരുന്നു എന്നാണ് സൂര്യ പറയുന്നത്.

മണിക്കുട്ടന്റെ മറുപടി

40 പോയിന്റിന്റെയല്ല എന്റേത് ലാസ്റ്റ് പെർഫോമൻസായിരുന്നു. ആദ്യമോ മധ്യഭാഗത്തോ ആയിരുന്നെങ്കിൽ ഓക്കെ. എന്നാൽ അവസാനം വരെ ഈ മാർക്ക് സൂക്ഷിച്ച് വെച്ചു. ഞാൻ ഇങ്ങനz പെർഫോം ചെയ്യുമോ ഇല്ലയോ എന്ന് ഇവർക്ക് അറിയില്ല. എന്നിട്ടും നാൽപ്പത് പോയിന്‌റ് തരുമോയെന്നും സൂര്യ ചോദിക്കുന്നു. അങ്ങ‌നേയും ചിന്തിക്കാമെന്ന മറുപടിയായിരുന്നു മണിക്കുട്ടൻ നൽകിയത്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
വീക്കിലി ടാസ്ക്ക്

വീക്കിലി പെർഫോമൻസിൽ ഉഗ്രൻ പ്രകടനമായിരുന്നു സൂര്യ കാഴ്ചവെച്ചത്. മൂന്ന് പെർഫോമൻസായിരുന്നു അവതരിപ്പിച്ചത്,. ആദ്യത്തേത് കഥാപ്രസംഗമായിരുന്നു. പിന്നീട് കവിതയും നൃത്തവുമായിരുന്നു. ബിഗ് ബോസ് ഹൗസിൽ കണ്ട സൂര്യയെ ആയിരുന്നില്ല സ്റ്റേജിൽ കണ്ടത്. ഹൗസിൽ കഴിഞ്ഞു പോയ പ്രകടനങ്ങളിൽ മികച്ച ഒന്നായിരുന്നു സൂര്യയുടേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X