twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിക്കുട്ടൻ എന്റെ മനസിൽ നിന്ന് പോകുന്നില്ലടെ, സായിക്ക് മുന്നിൽ മനസ് തുറന്ന് സൂര്യ

    |

    ബിഗ് ബോസ് സീസൺ ആരഭിച്ചിട്ട് 57 ദിവസം പൂർത്തിയാവുകയാണ്. നിരവധി നാടകീയ മുഹൂർത്തങ്ങളിലൂടെയാണ് ഹൗസ് മുന്നോട്ട് പോകുന്നത്. ദിവസങ്ങൾ കൂടുന്തോറും മത്സരവും കടുക്കുകയാണ്. ടോപ്പ് ഫൈവ് എന്ന ലക്ഷ്യത്തോടെയാണ് ഓരോ മത്സരാർഥികളും ഹൗസിൽ നിൽക്കുന്നത്. ബിഗ് ബോസ് ഹൗസിൽ വഴക്കും ശത്രുതയും മാത്രമല്ല നല്ല സൗഹൃദങ്ങളും പ്രണയങ്ങളും ഉണ്ടാകാറുണ്ട്.

    soorya-s manikuttan

    മലയാളത്തിൽ മാത്രമല്ല എല്ലാഭാഷയിലേയും ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയം പൂക്കാറുണ്ട്. മലയാളം ബിഗ് ബോസ് സീസൺ 1 ലൂടെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. ഇവരുടെ പ്രണയവും പിണക്കവും ഇണക്കവുമെല്ലാം പ്രേക്ഷകർ നേരിട്ട് കണ്ടതാണ്. എന്നാൽ അതുപോലെയൊരു പ്രണയം പിന്നീട് ബിഗ് ബോസ് മലയാളം സീസണുകളിൽ സംഭവിച്ചിട്ടില്ല.

    ബിഗ് ബോസ് സീസൺ 3 ൽ ഏറെ ചർച്ചയായ വിഷയമായിരുന്നു സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. സൂര്യ തന്നെയാണ് തനിക്ക് മണിക്കുട്ടനോട് തോന്നിയ ഇഷ്ടം വെളിപ്പടുത്തിയത്. ആദ്യം ക്യാമറയിൽ നോക്കിയായിരുന്നു സൂര്യ ഇക്കാര്യം അവതരിപ്പിച്ചത്. പിന്നീട് മോഹൻലാലിനോടും മണിക്കുട്ടൻ ഉൾപ്പെടെയുള്ള എല്ലാവരോടും ഈ കാര്യം പറയുകയായിരുന്നു. എന്നാൽ നടൻ സൂര്യയ്ക്ക് മറുപടി നൽകിയിട്ടില്ല.ഷോ കഴിയട്ടെ എന്നാണ് മറുപടി പറഞ്ഞത്. ലവ് ട്രാക്ക് പിടിക്കുകയാണോ എന്നുള്ള സംശയം ഉയർന്നിരുന്നു.

    Recommended Video

    Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

    ഇപ്പോഴിത മണിക്കുട്ടനോടുളള ഇഷ്ടത്തെ കുറിച്ച് സൂര്യ വാചാലയാവുകയാണ്. സായിയോടാണ് ഇക്കാര്യം പറഞ്ഞത്. ഒരു പ്രണയ ഗാനത്തിന്റെ വരികൾ സായിയോട് ചോദിച്ചതിന് പിന്നാലെയാണ് ലവ് സ്റ്റോറി ഇരുവരുടെ ഇടയിൽ ചർച്ചയായത്. ഇത് ഇപ്പോൾ പാടാൻ തോന്നിയതിന്റെ കാരണം എന്താണ്, ആരാണ് നിന്റെ ഹൃദയം മോഷ്ടിച്ചതെന്ന് സായ് സൂര്യയോട് ചോദിച്ചു. എപ്പോഴും മണിക്കുട്ടനാണ് തന്റെ മനസ്സിലെന്നാണ് സൂര്യ മറുപടി നൽകി.അപ്പോൾ നിർത്തിയെന്ന് പറഞ്ഞതോ എന്ന് സായ് വീണ്ടും ചോദിച്ചു. മനസിൽ നിന്ന് പോകുന്നില്ലടേ എന്നാണ് സൂര്യ പറഞ്ഞത്.

    English summary
    bigg boss Malayalam Season 3 Soorya Opens Up to Sai vishnu About Her Feelings for manikuttan,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X