twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൈബര്‍ തൊഴിലാളികളല്ല നിനക്ക് ജീവിക്കാന്‍ പൈസ തരുന്നത്, അമ്മ നല്‍കിയ ഉപദേശത്തെ കുറിച്ച് സൂര്യ

    By Midhun Raj
    |

    ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ. പെട്ടെന്ന് പുറത്താവുമെന്ന് പലരും കരുതിയ സൂര്യ എണ്‍പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമാണ് പുറത്തായത്. ബിഗ് ബോസിലുളള സമയത്ത് കുറെ വിളിപ്പേരുകള്‍ സൂര്യയ്ക്ക് വന്നിട്ടുണ്ട്. ഇതേകുറിച്ച് സിനിമാദിക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് താരം. തനിക്ക് വന്ന വിളിപ്പേരുകള്‍ സൂര്യ തന്നെ തുറന്നുപറഞ്ഞു. പ്രേമ രോഗി, ഫേക്ക്, ഒടിയന്‍, കുമ്പിടി, ബാലാമണി, അങ്ങനെയൊക്കെ പേരുകള്‍ വന്നുവെന്ന് സൂര്യ പറയുന്നു.

    ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി പായല്‍ രജ്പുത്ത്, ചിത്രങ്ങള്‍ കാണാം

    'ബാലാമണി എന്ന ഒരു ക്യാരക്ടറ് അവിടെ ചെയ്തിരുന്നു. ഒരു വീക്ക്‌ലി ടാസ്‌ക്കില്‍ ചെയ്തതാണ്. എനിക്ക് വന്ന ക്യാരക്ടറാണ് ബാലാമണി. ബാക്കിയുളള മല്‍സരാര്‍ത്ഥികളെ അപേക്ഷിച്ച് ഞാന്‍ കുറച്ച് സൈലന്റാണ്. ഞാന്‍ അത്ര പെട്ടെന്ന് റിയാക്ട് ചെയ്യുകയോ ബഹളം വെക്കുകയോ ഒന്നും ചെയ്യില്ല. എന്‌റെ നടപ്പിലായാലും ആ ഒരു രീതിയിലാണ് ഞാന്‍ നടക്കുന്നത്. അപ്പോ കൂടെയുളള മല്‍സരാര്‍ത്ഥികള് കളിയാക്കി ബാലാമണി ബാലാമണി എന്ന് വിളിക്കും'.

    ഹേറ്റേഴ്‌സ് എന്തെങ്കിലും കിട്ടാനായി നോക്കി

    'ഹേറ്റേഴ്‌സ് എന്തെങ്കിലും കിട്ടാനായി നോക്കി ഇരിക്കുവായിരുന്നു. അന്ന് ബാലാമണി അവര് ഏറ്റുപിടിച്ചു. ആ ഒരു പേരില് ഫേസ്ബുക്ക് ഗ്രൂപ്പ് വരെ തുടങ്ങി. ബാലാമണി ഹേറ്റേര്‍സ് എന്ന് പറഞ്ഞത്'. സൈബര്‍ അറ്റാക്ക് വന്ന സമയത്ത് അമ്മ നല്‍കിയ ഉപദേശത്തെ കുറിച്ചും സൂര്യ പറഞ്ഞു. 'പുറത്തിറങ്ങിയ ശേഷം ഫേസ്ബുക്കൊന്നും നോക്കണ്ട എന്ന് അമ്മ പറഞ്ഞിരുന്നു. എന്താണ് കാര്യമെന്ന് അറിയാന്‍ വേണ്ടി സുഹൃത്തുക്കളോട് ചോദിച്ചപ്പോഴാണ് ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ടെന്ന് അവര് പറഞ്ഞത്'.

    അത് ആദ്യം ചെറിയ ചെറിയ പ്രശ്‌നങ്ങളായിരുന്നു

    'ആദ്യം അത് ചെറിയ പ്രശ്‌നങ്ങളാണെന്ന് കരുതി. പിന്നെ പിന്നെയാണ് വന്‍ റേഞ്ചിലുളള പ്രശ്‌നങ്ങളാണെന്ന് അറിഞ്ഞത്. അത് ഞാനുമായി ബന്ധപ്പെട്ട പലരെയും ദോഷം ചെയ്തു. ആദ്യം ഞാന്‍ ഭയങ്കര ഡൗണായിരുന്നു. പിന്നെ അമ്മ നല്‍കിയ ഒരു ഉപദേശത്തിന് ശേഷം ഞാന്‍ മാറി'. 'മോളെ നീ ഡൗണായിട്ട് എത്രനാള്‍ നില്‍ക്കും എന്ന്' അമ്മ ചോദിച്ചു. 'ഈ സൈബര്‍ തൊഴിലാളികളല്ല നിനക്ക് ജീവിക്കാന്‍ പൈസ തരുന്നത്. നമ്മള്‍ അധ്വാനിച്ചാലെ നമുക്ക് പെെസ കിട്ടുളളൂ'.

    അമ്മ പറഞ്ഞത് ശരിയാണെന്ന് എനിക്കും

    അമ്മ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. അച്ഛനും അമ്മയും ഞാനും അധ്വാനിച്ചാലെ പൈസ കിട്ടുളളൂ. അല്ലാതെ ഇവരാരും എനിക്ക് പൈസ കൊണ്ടുതരില്ല. എനിക്ക് ഒരു അരി മണി പോലും വാങ്ങിത്തരാതെ എന്നെ കുറ്റം പറയുന്ന ആള്‍ക്കാരെ കേള്‍ക്കേണ്ട കാര്യം എനിക്കില്ല. അത് ഞാന്‍ പറഞ്ഞപ്പോ അമ്മ എന്നെ മോട്ടിവേറ്റ് ചെയ്തു.

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
    മാനസികമായിട്ട് പ്രശ്‌നങ്ങളുളള ആള്‍ക്കാരാണ്

    മാനസികമായിട്ട് പ്രശ്‌നങ്ങളുളള ആള്‍ക്കാരാണ് ഇങ്ങനെയൊക്കെ എഴുതുന്നത്, അങ്ങനെ മാനസികമായിട്ട് പ്രശ്‌നമുളളവരെയും നമ്മള് റെസ്പക്ട് ചെയ്യണം. കാരണം മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതി നമ്മള് അവരെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. ഇപ്പോ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന രീതിയിലാണ് എടുക്കുന്നതെന്നും സൂര്യ പറഞ്ഞു.

    English summary
    bigg boss malayalam season 3: soorya reveals the advice of her mother after haters comments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X