മണിക്കുട്ടൻ സൂര്യയെ ഓവിയ ആക്കുന്നു; ബിഗ് ബോസ്സിലെ സൂര്യയുടെ പ്രണയത്തെകുറിച്ച് സുഹൃത്ത്

ബിഗ് ബോസ് ഷോയിൽ സൗഹൃദം മാത്രമല്ല പ്രണയവും മൊട്ടിടാറുണ്ട്. ബിഗ് ബോസ് സീസൺ3 ലെ ഏറെ ചർച്ചയായ വിഷയമായിരുന്നു മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയം. സൂര്യ തന്നെയായിരുന്നു മണിക്കുട്ടനോടുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ക്യാമറയ്ക്ക് മുന്നിലാണ് ഇക്കാര്യം സൂര്യ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ലാലേട്ടനോടും ഹൗസിലെ മറ്റുള്ളവരോടും ഇക്കാര്യം പറയുകയായിരുന്നു. എന്നാൽ മണിക്കുട്ടൻ ഇതുവരെ സൂര്യയുടെ പ്രണയത്തിന് പച്ചക്കൊടി കാണിച്ചിട്ടില്ല.

ബിക്കിനിയിൽ ഗ്ലാമറസായി നടി, ചിത്രങ്ങൾ വൈറലാകുന്നു

സൂര്യ തന്നെയാണ് തന്റെ ഇഷ്ടത്തെ കുറിച്ച് മണിക്കുട്ടനോട് വെളിപ്പെടുത്തതിയത്. ഷോ അവസാനിക്കട്ടെ എന്നുള്ള നിലപാടിലാണ് താരം. തനിക്ക് പ്രണയിക്കാൻ ഇനി താൽപര്യമില്ലെന്നും ഇനിയൊരു പ്രണയമുണ്ടായാൽ അത് വിവാഹത്തിലാകും എത്തുകയെന്നും നടൻ പറഞ്ഞിരുന്നു. എന്നാൽ സൂര്യയോട് ഇഷ്ടമാണന്നോ അല്ലെന്നോ ഇതുവരെ മണിക്കുട്ടൻ പറഞ്ഞിട്ടില്ല. എന്നാൽ സൂര്യയുടെ പ്രണയത്തിൽ സംശയം പ്രകടിപ്പിച്ച് മണിക്കുട്ടൻ രംഗത്ത് എത്തിയിരുന്നു, ബിഗ് ബോസിനോടാണ് മണിക്കുട്ടൻ തന്റെ ആശങ്ക പങ്കുവെച്ചത്. തന്റെ ഇമേജിനെ ബാധിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

സൂര്യയുടെ  സുഹൃത്ത്

ഇപ്പോഴിത മണിക്കുട്ടനെതിരെ സൂര്യയുടെ സുഹൃത്ത് എത്തിയിരിക്കുകയാണ്. രേഷ്മ എന്ന സുഹൃത്താണ് മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ മണക്കുട്ടൻ പ്രണയത്തെ കുറിച്ച് സുഹൃത്ത് സംസാരിച്ചത്. ബിഗ് ബോസിൽ കാണുന്നത് പോലെ തന്നെയാണ് സൂര്യയെന്നാണ് സുഹൃത്ത് പറയുന്നത്. വളരെ നല്ല കുട്ടിയാണെന്നും തണുത്ത പ്രകൃതക്കാരിയാണെന്നും രേഷ്മ പറയുന്നു. ഫിറോസ് ഖാനുമായുള്ള സൗഹൃദത്തെ കുറിച്ച് അധികം പറഞ്ഞു കേട്ടിട്ടില്ലെന്നും സുഹൃത്ത് അഭിമുഖത്തിൽ പറയുന്നു.

മത്സരത്തിന്റെ ഭാഗമാണോ പ്രണയം

അതുപോലെ തന്നെ മണിക്കുട്ടനോടുള്ള പ്രണയം മത്സരത്തിന്റെ ഭാഗമല്ലെന്നും സുഹൃത്ത് രേഷ്മ പറയുന്നു. ഒരു ബ്രേക്കപ്പിൽ നിന്ന് സൂര്യ കരകയറി വന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഒരു ഗെയിം കളിക്കില്ലെന്നും സുഹൃത്ത് വ്യക്തമാക്കി. മണിക്കുട്ടനെ ആദ്യമേ തന്നെ ഇഷ്ടമായിരുന്നു നല്ലൊരു നടനാണ് അദ്ദേഹം. മണിക്കുട്ടൻ സൂര്യയെ ഇഷ്ടമല്ലെന്ന് ആ വീട്ടിലുള്ള എല്ലാവരോടും ബിഗ് ബോസിനോടും പറഞ്ഞു. ആ ഒരൊറ്റ കാര്യം സൂര്യയോട് പറഞ്ഞിരുന്നുവെങ്കിൽ ഈ പറയുന്ന പ്രശ്നങ്ങളൊന്നും വരില്ലായിരുന്നു. ഇപ്പോൾ ഈ രണ്ട് ദിവസം കൊണ്ട് സൂര്യ അവളുടെ കാര്യം നോക്കി ഒതുങ്ങി നടക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ മണിക്കുട്ടൻ പിന്നാലെ പോകുകയല്ലേ. മണിക്കുട്ടന്റെ ആവശ്യമാണ് സൂര്യയെ ഓവിയ ആക്കുക എന്നത്.

അമ്മയെ വേദനപ്പിക്കുന്നു

സൂര്യയും മണിക്കുട്ടനും നല്ല സുഹൃത്തക്കളായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. നല്ലൊരു സുഹൃത്ത് മറ്റൊരാളുടെ അടുത്തു പോയി കുറ്റം പറയില്ല. ഒരു പക്ഷെ ഇവർ പുറത്ത് ഇറങ്ങിയതിന് ശേഷം ഇവരാകും അടുത്ത സുഹൃത്തുക്കൾ.. സൂര്യയെ കുറിച്ച് വരുന്ന കമന്റുകൾ അമ്മയെ വളരെ വേദനിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ കൂടി വളരെ മോശമായ കമന്റുകളാണ് വരുന്നതെന്നും സുഹൃത്ത് പറയുന്നു.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
സൂര്യയ്ക്ക് ഇഷ്ടം

കഴിഞ്ഞ ദിവസവും മണിക്കുട്ടനോടുള്ള പ്രണയത്തെ കുറിച്ച് സൂര്യ പറ‍ഞ്ഞിരുന്നു. സായിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പ്രണയഗാനത്തിന്റെ വാരികൾ ചോദിക്കുന്നതിനോടൊപ്പമാണ് മണിക്കുട്ടനോടുള്ള ഇഷ്ടത്തെ കുറിച്ച് സൂര്യ ഒരിക്കൽ കൂടി വെളിപ്പെടുത്തിയത്. മനസ്സിൽ നിന്ന് പോകുന്നില്ലടേ എന്നായിരുന്നു സായിയോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X