Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
മണിക്കുട്ടനല്ല, സൂര്യയാണ് ട്രെന്‍ഡ് സെറ്റര്‍, മണിക്കുറൂകള്ക്കുളളില് എംകെയുടെ റെക്കോര്‍ഡ് മറികടന്ന് സൂര്യ
ബിഗ് ബോസില്‍ നിന്നുമുളള സൂര്യയുടെ പുറത്താവല്‍ ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരുന്നു. സൂര്യ പുറത്തുപോവില്ലെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും നിന്നത്. എന്നാല്‍ രമ്യയ്ക്ക് പിന്നാലെ സൂര്യയെയും തന്റെ അടുത്തേക്ക് ലാലേട്ടന് വിളിക്കുകയായിരുന്നു. എപ്പിസോഡിന് മുന്‍പ് സൂര്യയുടെ എവിക്ഷന് പ്രൊമോ വീഡിയോ പുറത്തുവിട്ടെങ്കിലും ആരും വിശ്വസിച്ചിരുന്നില്ല. സൂര്യയെ പുറത്താക്കിയതില്‍ എന്തെങ്കിലും ട്വിസ്റ്റുണ്ടാവുമെന്നാണ് പലരും പ്രതീക്ഷിച്ചത്. എന്നാല്‍ പ്രൊമോയില്‍ കാണിച്ചത് പോലെ തന്നെ സൂര്യ എവിക്ടാവുകയായിരുന്നു.
ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്, കാണാം,
വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ബിഗ് ബോസില്‍ നില്‍ക്കുമെന്ന് എല്ലാവരും കരുതിയ മല്‍സരാര്‍ത്ഥിയായിരുന്നു സൂര്യ. എന്നാല്‍ 91ാമത്തെ ദിവസമാണ് താരം പുറത്തായത്. അതേസമയം സൂര്യയുടെ പുറത്താവല്‍ കാണിച്ച പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. വീഡിയോ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുളളിലാണ് ലക്ഷക്കണക്കിന് പേര് ഇത് കണ്ടത്.
മണിക്കുട്ടന്റെ തിരിച്ചുവരവ് വീഡിയോയുടെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് സൂര്യയുടെ വീഡിയോ. മണിക്കുട്ടന്റെ റെക്കോര്‍ഡ് പത്ത് മണിക്കൂര്‍ കൊണ്ടാണ് സൂര്യ ബ്രേക്ക് ചെയ്തത്. 2 ആഴ്ച കൊണ്ടാണ് മണിക്കുട്ടന്റെ റീഎന്‍ട്രി വീഡിയോ വണ്‍ മില്യണ്‍ നേടിയത്. എന്നാല്‍ സൂര്യയുടെ എവിക്ഷന് വീഡിയോ പത്ത് മണിക്കൂര്‍ കൊണ്ട് വണ്‍ മില്യണ്‍ വ്യൂസ് നേടി.
ഇതേകുറിച്ച് ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ സൂര്യയുടെ ആരാധികയുടെ കുറിപ്പ് വന്നിരുന്നു. ക്വിറ്റ് ആയ എംകെയുടെ കാത്തിരുന്ന റീഎന്‍ട്രി രണ്ടാഴ്ച കൊണ്ടുണ്ടാക്കിയ ഒരു മില്യണ്‍ വ്യൂസ് അപ്രതീക്ഷിതമായി സൂര്യയുടെ പുറത്തേക്കുളള പ്രൊമോ മണിക്കൂറുകള്‍ കൊണ്ട് തകര്‍ത്തു. ഇനി പറയൂ ആരാണ് ഈ സീസണിലെ ട്രെന്‍ഡിംഗ് പേഴ്സണ്‍ വണ്‍ ആന്‍ഡ് ഓണ്‍ലി സൂര്യ, ശത്രുക്കള്‍ പോലും സമ്മതിക്കും, എന്നാണ് ആരാധിക കുറിച്ചത്.
സഹമല്‍സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് സൂര്യ ബിഗ് ബോസിന് പുറത്തേക്കോ എന്നാണ് യൂടൂബില്‍ എഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയുടെ ക്യാപ്ഷന്‍. 12 ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. അതേസമയം ദുഖവെളളി കഴിഞ്ഞുളള ഈസ്റ്റര്‍ വരവുമായി ഹൗസില്‍ മാസ്സ് റീഎന്‍ട്രി എന്നാണ് മണിക്കുട്ടന്റെ വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷന്‍.
Recommended Video
അതേസമയം ബിഗ് ബോസ് സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ. മണിക്കുട്ടനോടുളള പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സൂര്യ ബിഗ് ബോസില്‍ കൂടുതല്‍ ദിവസം നിന്നത്. മണിക്കുട്ടന് പ്രണയമില്ലെന്ന് പറഞ്ഞെങ്കിലും ഇവരുടെ സൗഹൃദം വീണ്ടും തുടരുകയായിരുന്നു. അതേസമയം മണിക്കുട്ടനോട് ശരിക്കും ഇഷ്ടമുളളതുകൊണ്ടാണ് ബിഗ് ബോസ് ഹൗസില്‍ അങ്ങനെയൊക്കെ ചെയ്തതെന്ന് സൂര്യ പറഞ്ഞിരുന്നു. പുറത്താവലിന് പിന്നാലെ ബിഗ് ബോസ് താരത്തിന്റെതായി വന്ന ഒരു വോയിസ് ക്ലിപ്പിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
'ഇവന് എന്ത് തേങ്ങയാ പറയുന്നതെന്ന് തോന്നും; പക്ഷെ ഇതൊന്നും ഇല്ലെങ്കില്‍ എന്റെ സിനിമ ഓടില്ലല്ലോ'
-
നോറയ്ക്ക് കൃത്യമായ ടാര്ജറ്റുകളുണ്ട്, ഇവരാണവര്‍; നോറ സ്ട്രോങ് ആകാന്‍ കാരണം ഇതാണ്!