എത്ര നാള് കൂടെ ഉണ്ടായിരുന്നതാ, എന്നിട്ടും തകര്‍ക്കാനല്ലേ നോക്കിയത്, ഫിറോസിനെ കുറിച്ച് സൂര്യയുടെ അമ്മ

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ പൊതുവെ സൈലന്റായിട്ടുളള മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സൂര്യ. മറ്റു മല്‍സരാര്‍ത്ഥികളെ അപേക്ഷിച്ച് സംസാരം കുറവാണ് സൂര്യയ്ക്ക്. ഷോയുടെ തുടക്കത്തില്‍ കൂടുതല്‍ ഇമോഷണലായി സൂര്യയെ കാണപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് മികച്ച ഗെയിമാണ് സൂര്യ കാഴ്ചവെച്ചത്. മണിക്കുട്ടനോടുളള ഇഷ്ടം തുറന്നുപറഞ്ഞതും കവിത എഴുതിയതുമെല്ലാം സൂര്യയ്ക്ക് ബിഗ് ബോസില്‍ മുന്നേറുന്നതില്‍ സഹായിച്ചു. അടുത്തിടെ സജ്‌ന ഫിറോസ് ഫേക്ക് എന്ന് വിളിച്ചത് സൂര്യയെ സങ്കടപ്പെടുത്തിയിരുന്നു.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

സൂര്യ പുറത്തുളളത് പോലെയല്ല ഇവിടെയെന്നും ഇതിനുളളില്‍ കയറിയപ്പോള്‍ ഒരുപാട് മാറിയെന്നുമാണ് സജ്‌ന പറഞ്ഞത്. കൂടാതെ സൂര്യയുടെ വസ്ത്രധാരണത്തെ കുറിച്ചും സജ്‌ന വിമര്‍ശിച്ചിരുന്നു. മോഡേണ്‍ വസ്ത്രങ്ങള്‍ പുറത്തുധരിക്കാറുളള സൂര്യ ബിഗ് ബോസ് ഹൗസിനുളള നാടന്‍ വേഷങ്ങള്‍ മാത്രമാണ് ഇടാറുളളതെന്നായിരുന്നു സജ്‌ന പറഞ്ഞത്.

എന്നാല്‍ എല്ലാം ഇടാറുണ്ടെന്നായിരുന്നു

എന്നാല്‍ എല്ലാം ഇടാറുണ്ടെന്നായിരുന്നു സൂര്യയുടെ മറുപടി. അധികം ഇടാതിരുന്നത് ഇത് കുടുംബ പ്രേക്ഷകര്‍ കാണുന്ന പരിപാടിയായതുകൊണ്ടാണെന്നും സൂര്യ പറഞ്ഞു. അതേസമയം സൂര്യയെ തകര്‍ക്കാനാണ് ഫിറോസ് ശ്രമിക്കുന്നതെന്ന് ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യയുടെ അമ്മ പറഞ്ഞിരുന്നു. മണിക്കുട്ടന്‍ ഒരു സഹായമാണ് അവള്‍ക്ക്. പിന്നെ കിടിലന്‍ ഫിറോസ്.

മണിക്കുട്ടന്‍ ഇവളെ ഒത്തിരി

മണിക്കുട്ടന്‍ ഇവളെ ഒത്തിരി ആശ്വസിപ്പിക്കുന്നുണ്ട്. ഇവള്‍ക്ക് വിഷമം വരുമ്പോഴെല്ലാം. പിന്നെ കിടിലന്‍ ഫിറോസും. പിന്നെ പൊളി ഫിറോസ് കൂടെ ഡാന്‍സ് കളിച്ചതാ. ഞങ്ങള് എത്രനാള് കൂടെ ഉണ്ടായിരുന്നതാ എന്നിട്ടും തകര്‍ക്കാനല്ലെ നോക്കുന്നുളളൂ. പിന്നെ നോമിനേഷനില് അവളുടെ പേരും പറഞ്ഞു. നോമിനേഷന്‌റെ കാര്യമല്ല, ഇവളെ കാണുമ്പോ തന്നെ ഫേക്ക് ഫേക്ക് എന്ന് പറയുന്നു.

ഇപ്പോ നമ്മള് ഫേക്ക് അല്ലെങ്കില്

ഇപ്പോ നമ്മള് ഫേക്ക് അല്ലെങ്കില് നമ്മള് ഫേക്ക് ആണോ ഫേക്ക് ആണോ ആ ഒരു ചിന്ത നമുക്ക് വരും, സൂര്യയുടെ അമ്മ പറഞ്ഞു. അതേസമയം ബിഗ് ബോസ് ഫൈനില്‍ സൂര്യയ്ക്ക് പുറമെ മണിക്കുട്ടന്‍, കിടിലം ഫിറോസ് എന്നിവരെയും കാണാന്‍ ആഗ്രഹിക്കുന്നു എന്നും സൂര്യയുടെ അമ്മ പറഞ്ഞു. കാരണം രണ്ട് പേരും അവളെ എപ്പോഴും ആശ്വസിപ്പിക്കുന്നുണ്ട്. ഒപ്പം നില്‍ക്കുന്നുണ്ട്.

ഡിംപലിനെയും ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു

ഡിംപലിനെയും ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. തുടക്കത്തില്‍ ഡിംപല്‍ അവളെ സഹായിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും മിണ്ടാതെയായി. അതിന്‌റെ കാരണം എന്താണെന്നുളളത് ഒന്നും അറിയില്ല, അഭിമുഖത്തില്‍ സൂര്യയുടെ അമ്മ പറഞ്ഞു. അതേസമയം ബിഗ് ബോസ് എവിക്ഷനില്‍ നിന്നും പലതവണ രക്ഷപ്പെട്ട മല്‍സരാര്‍ത്ഥിയാണ് സൂര്യ. മിക്ക നോമിനേഷനിലും സൂര്യയും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്പത്തഞ്ചിലധികം ദിവസങ്ങള്‍ ഷോയില്‍ പിടിച്ചുനിന്നാണ് സൂര്യ മുന്നേറുന്നത്. ഫേക്ക് എന്ന് വിളിച്ച സജ്‌ന ഫിറോസിന് കഴിഞ്ഞ ദിവസം എല്ലാവരുടെയും മുന്നില്‍ വെച്ച് സൂര്യ മറുപടി നല്‍കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X