അവനാണ് ബുദ്ധിമാന്‍; സൂര്യയുടെ മിസ് കേരള വിജയ സാധ്യത നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് പറഞ്ഞ് മാതാപിതാക്കള്‍

ബിഗ് ബോസ് താരം സൂര്യ മേനോനെ കുറിച്ച് മത്സരാര്‍ഥികള്‍ പലപ്പോഴും പറയുന്നത് ഫേക്ക് ആണെന്നാണ്. ഇതിനെതിരെ സൂര്യയും പൊട്ടിത്തെറിച്ചിരുന്നു. അടുത്തിടെ സൂര്യയുടെ മാതാപിതാക്കള്‍ പല അഭിമുഖങ്ങളിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. വീണ്ടും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മകളെ കുറിച്ച് പറയുകയാണ് ഇരുവരും.

ഏറ്റവും സുന്ദരിയായി പേളി മാണി, കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ്. നടിയുടെ ചിത്രങ്ങൾ കാണാം

ബിഗ് ബോസിനുള്ളില്‍ എല്ലാവരെയും ഇഷ്ടമാണ്. റംസാന്റെ ക്യാപ്റ്റന്‍സിയാണ് ഏറെ ഇഷ്ടപ്പെട്ടത്. അവന്‍ നന്നായി കളിക്കുന്നുണ്ടെന്നും ബുദ്ധിമാനാണെന്നും സൂര്യയുടെ അമ്മ പറയുന്നു. അതുപോലെ സൂര്യ ഫേക്ക് ആണോന്ന് ചോദിക്കുന്നവരോട് അല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് താരമാതാപിതാക്കള്‍. വിശദമായി വായിക്കാം...

  സൂര്യയെ കുറിച്ച് മാതാപിതാക്കള്‍

സൂര്യ വിജയിച്ച് വന്നാല്‍ അതില്‍പരം സന്തോഷം വേറെ ഇല്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പിന്നെ അര്‍ഹിക്കുന്നവര്‍ക്ക് കിട്ടണമെന്ന ആഗ്രഹമാണുള്ളത്. ജനങ്ങളാണ് അത് തീരുമാനിക്കുന്നത്. മിസ് കേരള മത്സരത്തില്‍ പങ്കെടുത്ത് വിജയ സാധ്യത ഉണ്ടായിരുന്നെങ്കിലും ചോദ്യോത്തരങ്ങളിലാണ് സൂര്യ പുറത്തായത്. സൗന്ദര്യത്തിലും തലമുടിയിലുമൊക്കെ അവള്‍ പിടിച്ച് നിന്നു. ഒത്തിരി തലമുടി ഉള്ള കുട്ടിയായിരുന്നു സൂര്യ. ഇപ്പോള്‍ മുഴുവനും പോയി. മിസ് കേരള മത്സരം മലയാളമായിരിക്കുമെന്ന് കരുതിയാണ് പോയത്. പക്ഷേ അവിടെ ഇംഗ്ലീഷിലുള്ള ചോദ്യം വന്നപ്പോള്‍ പറയാന്‍ പറ്റിയില്ല. അവള്‍ മലയാളം മീഡിയത്തില്‍ പഠിച്ചതാണ്.

 സൂര്യയെ കുറിച്ച് മാതാപിതാക്കള്‍

ഇടയ്ക്ക് അവതാരകയായി പോയിട്ടുണ്ടായിരുന്നു. ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന പരിപാടിയില്‍ സൂര്യ ആങ്കറിങ് ചെയ്തിരുന്നു. അന്ന് ഫിറോസ് ഖാന്‍ ഓക്കെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് അവസരം ലഭിക്കാതെ സൂര്യയ്ക്ക് കിട്ടി. പ്രതിപക്ഷ ബഹുമാനം ഇല്ലാതെ എടി പോടീ എന്നിങ്ങനെയുള്ള വിളികളാണ് ബിഗ് ബോസിനുള്ളില്‍. സ്ത്രീകളെ പരാമവധി അവഗണിക്കുകയാണ്. പിന്നെ നോമിനേറ്റ് ചെയ്യുമ്പോള്‍ എപ്പോഴും അവളുടെ പേരാണ് പറയുന്നത്.

 സൂര്യയെ കുറിച്ച് മാതാപിതാക്കള്‍

ലേശം ഒച്ച ഇടുന്നത് ഡിംപല്‍ മാത്രമാണ്. നീ പോടീന്ന് വിളിച്ചാല്‍ നീ പോടാന്ന് തിരിച്ച് വിളിക്കുന്നത് അവള്‍ മാത്രമാണ്. സൂര്യ അങ്ങനൊന്നും പറയില്ല. സൂര്യയെ എടീ എന്നെങ്ങാന്‍ വീട്ടില്‍ നിന്ന് വിളിച്ചാല്‍ എനിക്ക് പേരില്ലേ എന്ന് ചോദിക്കും. വഴക്കുണ്ടാക്കുമ്പോള്‍ അവളുടെ മുഖത്ത് വരുന്ന മാറ്റം കാണാം. ഇവള്‍ വലിഞ്ഞ് പോകും. ക്യാപ്റ്റനായ സമയത്ത് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. റംസാന്‍ നല്ല ബുദ്ധിമാനാണ്. നന്നായി ഗെയിം കളിക്കുകയും ചെയ്യുന്നുണ്ട്. അവിടെയുള്ള എല്ലാവരെയും ഇഷ്ടമാണ്. മോള്‍ കരയുന്നത് മാത്രമാണ് ഞങ്ങള്‍ക്ക് പ്രശ്‌നം.

 സൂര്യയെ കുറിച്ച് മാതാപിതാക്കള്‍

മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, റംസാന്‍ എല്ലാവരും അവിടെ കരഞ്ഞിട്ടുണ്ട്. പക്ഷേ മോള്‍ കരയുമ്പോള്‍ മാത്രമാണ് എല്ലാവര്‍ക്കും പ്രശ്‌നം. കഴിഞ്ഞ തവണ സൂര്യയ്ക്ക് പതിനാറ് ലക്ഷം വോട്ട് സൂര്യയ്ക്ക് ലഭിച്ചിരുന്നതായി മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നു. ബിഗ് ബോസ് കണ്ടതിന് ശേഷം രാത്രി മുഴുവന്‍ ഇരുന്ന് വോട്ട് പിടിക്കുകയാണ് തങ്ങള്‍. പിന്നെ അവള്‍ ഫേക്ക് ആണെന്ന് പറയുന്നത് ശരിയല്ല. അവള്‍ ഉള്ള കാര്യമാണ് പറയുന്നതെന്നും സൂര്യയുടെ അച്ഛനും അമ്മയും പറയുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X