ടെൻഷൻ ഉണ്ടോ എന്ന് ഡിംപൽ, ഒന്നും സംസാരിക്കാതെ സൂര്യ; ഓക്കെ അല്ലെയെന്ന് മണിക്കുട്ടൻ, കളി മാറി

ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മന്നോട്ട് പോകുകയാണ്. ദിവസേനെ നാടകീയ സംഭവങ്ങളാണ് ഹൗസിനുളളിൽ അരങ്ങേറുന്നത്. റീ എൻട്രികൾ മത്സരാർഥികളെ പലപ്പോഴും ഞെട്ടിക്കാറുണ്ട്. 50ാം ദിവസമുള്ള രമ്യയുടെ മടങ്ങി വരവ് ഹൗസിൽ അന്ന് വലിയ ചർച്ചയായിരുന്നു. സൂര്യ ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിത ഡിംപലിന്റെ റീ എൻട്രിയും മത്സരാർഥികളെ ഞെട്ടിച്ചിട്ടുണ്ട്. ഡിംപൽ മടങ്ങി എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

കല്യാണം കഴിഞ്ഞപ്പോൾ രംഭ ആകെ മാറി, ചിത്രം വൈറലാകുന്നു

ബിഗ് ബോസ് ഹൗസിൽ മികച്ച പ്രകടനം നടത്തി തിളങ്ങി നിൽക്കുമ്പോഴാണ് അച്ഛന്റെ വിയോഗത്തെ തുടർന്ന് ഡിംപൽ പുറത്ത് പോയത്. ഇത് ഹൗസിനകത്തും പുറത്തുമൊക്കെ വലിയ ചർച്ചാ വിഷയമായിരുന്നു. മടങ്ങി വരണമെന്ന് അഭ്യർഥിച്ച പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം താരം വീണ്ടും ഷോയിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ഡിംപലിന്റെ മടങ്ങി വരവ് മത്സരാർഥികളെ ഞെട്ടിച്ചിട്ടുണ്ട്.

സന്തോഷത്തോടെ  സ്വീകരിച്ചു

ബിഗ് ബോസ് മത്സരാർഥികളുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് താരത്തെ ഹൗസിലേയ്ക്ക് പ്രവേശിപ്പിച്ചത്. ഡിംപലിനെ തിരികെ കൊണ്ട് വരുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. ഇല്ല എന്നായിരുന്നു മത്സരാർഥികളുടെ പ്രതികരണം. സന്തോഷത്തോടെയായിരുന്നു എല്ലാവരും ചേർന്ന് ഡിംപലിനെ ഹൗസിലേയ്ക്ക് സ്വീകരിച്ചത്.

ഒരുപോലെ

ഡിംപലിന്റെ മടങ്ങിവരവ് ഹൗസിൽ വലിയ ചർച്ച വിഷയമായിട്ടുണ്ട്, എല്ലാവരുടേയും ചർച്ച താരത്തിന്റെ മടങ്ങി വരവിനെ കുറിച്ചായിരുന്നു. തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല എന്നാണ് ഡിംപലിന്റെ വരവിനെ കുറിച്ച് സൂര്യ പറഞ്ഞത്. തനിക്കും ഇഷ്ടവും ഇഷ്ട കുറവും ഇല്ലെന്ന് ഋതുവും കിടിലൻ ഫിറോസും പറഞ്ഞു. ഡിംപൽ മടങ്ങി എത്തുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും ടോപ്പ് ഫൈവിൽ ഇടം പിടിക്കുന്ന മത്സരാർഥിയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു

ടെൻഷൻ ഉണ്ടോ

തന്റെ എക്സ്പ്രഷൻ കണ്ട് ടെൻഷൻ ഉണ്ടോ എന്ന് ഡിംപൽ ചോദിച്ചതായി സൂര്യ പറഞ്ഞു. അത് എല്ലാവരോടും ചോദിച്ചുവെന്നും കിടിലൻ ഫിറോസ് മറുപടിയായി പറഞ്ഞു. തന്റെ എക്സ്പ്രഷൻ കണ്ടപ്പോൾ തന്നോടാണ് ഇത് ആദ്യം ചോദിച്ചതെന്നും പിന്നീടാണ് ഇത് എല്ലവരോടുമായി പറഞ്ഞതെന്നും സൂര്യ പറഞ്ഞു. എന്നാൽ ഡിംപലിന്റെ വരവിൽ തനിക്ക് ഒന്നും തോന്നുന്നില്ലെന്നും സൂര്യ പറഞ്ഞു. ഇതിനെ ഫിറോസും പിന്തുണച്ചിരുന്നു.

 ഓക്കയല്ലേ എന്ന്  മണിക്കുട്ടൻ

മടങ്ങി വരവിന് ശേഷം സൂര്യ അധികം ഡിംപലിനോട് മിണ്ടിയിരുന്നില്ല. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു സൂര്യയും ഡിംപലും.സൂര്യയോട് ഇതിനെ കുറിച്ച് മണിക്കുട്ടൻ ചോദിക്കുകയും ചെയ്തിരുന്നു. സൂര്യയോട് ഓക്കെ അല്ലേ എന്നായിരുന്നു മണിക്കുട്ടൻ ചോദിച്ചത്. ഇന്ന് അധികം കണ്ടില്ലല്ലോ, ഓക്കെ അല്ലേ എന്നായിരുന്നു നടന്റെ ചോദ്യം. അതെയെന്നും ഡിപംലിനോട് ഈ അവസ്ഥയിൽ ഒന്നും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടാണ് മിണ്ടാത്തതെന്നും സൂര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X