For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗെയിമിന് വേണ്ടിയല്ല, മണിക്കുട്ടനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതാണ്, സൂര്യയെ ട്രോളി പ്രേക്ഷകര്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിന്‌റെ തുടക്കം മുതല്‍ വലിയ ചര്‍ച്ചാ വിഷയമായതാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുളള പ്രണയം. പിടിച്ചുനില്‍ക്കാനായി സൂര്യ ഉപയോഗിക്കുന്ന ഗെയിം പ്ലാനാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സൂര്യ ഇഷ്ടമാണെന്ന് പറഞ്ഞ സമയത്തെല്ലാം മണിക്കുട്ടന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. തനിക്ക് പ്രണയില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണുളളതെന്നും ആണ് മണിക്കുട്ടന്‍ പറഞ്ഞത്. എന്നാല്‍ മണിക്കുട്ടനെ വിടാതെ സൂര്യ ബിഗ് ബോസില്‍ തുടരുകയായിരുന്നു.

  ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം

  എവിക്ഷനില്‍ പലതവണ വന്ന സൂര്യ അപ്പോഴെല്ലാം രക്ഷപ്പെട്ടു. കൂടാതെ ഒരുതവണ ബിഗ് ബോസ് ക്യാപ്റ്റന്‍സി നേടുകയും ചെയ്തിരുന്നു താരം. അടുത്തിടെ മണിക്കുട്ടന്‍ പുറത്തുപോയ സമയത്ത് കൂടുതല്‍ സങ്കടപ്പെട്ട സൂര്യയെ പ്രേക്ഷകര്‍ കണ്ടിരുന്നു. എന്നാല്‍ പിന്നാലെ മറ്റൊരു സൂര്യയെയും എല്ലാവരും കണ്ടു. ആ സമയത്ത് സൂര്യക്ക് പല മാറ്റങ്ങളും വന്നതായി സഹ മല്‍സരാര്‍ത്ഥികളെല്ലാം പറഞ്ഞിരുന്നു.

  വീക്ക്‌ലി ടാസ്‌ക്കില്‍ എല്ലാം മികച്ച പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. എന്നാല്‍ മണിക്കുട്ടന്‍ തിരിച്ചെത്തിയതോടെ വീണ്ടും പഴയ ട്രാക്ക് പിടിക്കുകയായിരുന്നു സൂര്യ. അതേസമയം ബിഗ് ബോസിന്‌റെ കഴിഞ്ഞ എപ്പിസോഡില്‍ മണിക്കുട്ടന്‌റെ പാവയോട് സംസാരിക്കുന്ന സൂര്യയെ കാണിച്ചിരുന്നു. ഒപ്പം ആരുമില്ലാത്ത സമയത്താണ് സൂര്യ മണിക്കുട്ടന്‌റെ പാവയ്ക്ക് അരികില്‍ എത്തി സംസാരിക്കാന്‍ തുടങ്ങിയത്.

  പാവ മാറ്റിക്കോട്ടെ എന്ന് ബിഗ് ബോസ് ക്യാമറയെ നോക്കി ചോദിക്കുകയാണ് സൂര്യ. "മണിക്കുട്ടന്റെ പാവ ഞാന്‍ എടുത്തിട്ട് എന്റെ പാവ ഞാന്‍ ഇങ്ങോട്ട് തിരിച്ചെടുത്തോട്ടെ. ആരോടെങ്കിലും പറഞ്ഞുകൊടുക്കുവോ. അല്ലെങ്കില്‍ വേണ്ട, ഇനി അതേചൊല്ലി ഇവിടെ ഭൂകമ്പം നടക്കും. മനുഷ്യാ, മണിക്കുട്ടന്‍ മനുഷ്യാ. അല്ലേല്‍ വേണ്ട അനൂപൊക്കെ നോക്കുന്നു. കുറച്ചു മാറി നിന്ന് സംസാരിച്ചോളാം.

  എന്താണ് ഹേ എന്തൊക്കെ ഭൂകമ്പം ആണ് ഇവിടെ നടക്കുന്നത്. എന്നാലും എനിക്ക് താങ്കളെ ഇഷ്ടമാണ്. താങ്കള്‍ക്ക് എന്നെ ഇഷ്ടമല്ലെങ്കിലും ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു. അതിനൊരു മാറ്റവും ഉണ്ടാവില്ല. ഇതിനി ഇവിടെ നിന്നാലും പുറത്തിറങ്ങിയാലും കാരണം ഞാന്‍ ഗെയിമിന് വേണ്ടിയിട്ടല്ല സ്‌നേഹിച്ചത്. ആത്മാര്‍ത്ഥമായിട്ട് സ്‌നേഹിച്ചതാണ്.

  നേരിട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ മിക്കവാറും എന്നെ ഓടിക്കും. അതുകൊണ്ടാണ് ഞാന്‍ പാവയോട് വന്നു പറയുന്നത്. കേള്‍ക്കുന്നുണ്ടോ. എന്റെമ്മോ അനൂപ് നോക്കുന്നു. ഇനി ഇവിടെ ഭൂകമ്പം നടക്കും, സൂര്യ പറഞ്ഞു. അതേസമയം സൂര്യയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് താരത്തെ ട്രോളി എത്തിയിരിക്കുന്നത്.

  എന്നെ തല്ലേണ്ട മാമാ ഞാന്‍ നന്നാവൂല 'നൈസ് സോംഗ്. സ്വയം നന്നാവൂല എന്ന് പറഞ്ഞ കുട്ടി... ഇതൊക്കെ കണ്ടിട്ടും സൂര്യക്ക് വോട്ട് കൊടുക്കുന്ന സൂര്യ ഫാന്‍സിനെ സമ്മതിക്കണം എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. കറക്റ്റ് പാട്ടാണ് പാടിയത്.''എന്നെ തല്ലേണ്ട മാമ ഞാന്‍ നന്നാവൂല്ലാ'' എന്ന് മറ്റൊരാളും സൂര്യയെ പറ്റി കുറിച്ചു.

  പുറത്ത് പോകാതിരിക്കാന്‍ ഉള്ള സൂര്യയുടെ സുത്രം മാത്രം ആണ് മണിക്കൂട്ടനോടുള്ള പ്രണയം.എന്റെ പൊന്നു ബിഗ് ബോസ് ആ സൂര്യയെ കണ്‍ഫെഷന്‍ റൂമില്‍ വിളിച്ച്,,,,, ഈ പ്രകടനം ഒന്നു നിര്‍ത്തിക്കു എന്ന് ആരാധകര്‍ പറയുന്നു. "ബിഗ്ബോസ്സേ ഇത്തവണ എങ്കിലും ഈ കുട്ടിയെ ഒന്ന് പുറത്താക്ക് എപ്പഴും സേവ് ആവുന്നത് ഇവളുടെ ഡ്രാമ എല്ലാര്‍ക്കും ഇഷ്ട്ടമുള്ളത് കൊണ്ടാണ് എന്ന് ആണ് ഈ കുട്ടി വിചാരിച്ചു വച്ചിരിക്കുന്നത്. എന്തയാലും പുറത്ത് ഒരു ലൈഫ് അവര്‍ക്ക് ഇല്ലേ".

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ബിഗ്ബോസ്സേ ദയവ് ചെയ്തു ഇവളെ പ്രേമം കാണിക്കല്ലേ പ്ലീസ്. ശ്രീനിയുടെയുടെയും പെര്‍ലിയുടെയും പ്രണയം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു അത്‌പോലെ അല്ല ഇത്. മണിക്കുട്ടന്‍ വന്നപ്പോള്‍ പിന്നെയും നാടകം തുടങ്ങി. എന്നെ തല്ലേണ്ട മാമ ഞാന്‍ നന്നാവൂല്ലാ... നല്ല പാട്ട്... പാടിക്കോളൂ...കുട്ടി എത്ര വേണേലും പാടിക്കോളൂ, എന്ന് സൂര്യയെ ട്രോളി മറ്റൊരാളും കുറിച്ചു.

  English summary
  Bigg Boss Malayalam Season 3: Soorya's Talk With Manikuttan's Doll Ended In Social Media Trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X