ഇഷ്ടമായില്ലെങ്കിൽ മുഖത്ത് നോക്കി പറ, സൂര്യയ്ക്ക് വേണ്ടി കിടിലത്തിനോട് ശബ്ദം ഉയർത്തി ഫിറോസ് ഖാൻ

നിരവധി നാടകീയ സംഭവങ്ങളാണ് ദിനംപ്രതി ബിഗ് ബോസ്ഹൗസിൽ അരങ്ങേറുന്നത്. ദിവസങ്ങൾ കൂടുന്തോറും മത്സരവും കടുക്കുകയാണ്. മന്നോട്ട് പോകുക എന്ന ലക്ഷ്യത്തോടെയാണ് മത്സരാർഥികൾ ടാസ്ക്കിനെ നേരിടുന്നത്. വീക്കിലി ടാസക്ക് എപ്പോഴും ഹൗസിൽ വലിയ ചർച്ചായാകാറുണ്ട് . ഇതിനെ ചുറ്റിപ്പറ്റി പല പ്രശ്നങ്ങളും ഹൗസിൽ സംഭവിക്കാറുണ്ട്. മത്സരാർഥികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വീക്കിലി ടാസ്ക്ക് വരെ നിർത്തി വെച്ചിരുന്നു.

ഇപ്പോഴിത വീക്കിലി ടാസ്ക്ക് വീണ്ടും ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. മത്സരാർഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുളള ഒരു ടാസ്ക്ക് ആയിരുന്നു മത്സരാർഥികൾക്കായി നൽകിയത്. സ്വപ്നങ്ങൾ വിൽക്കാനുണ്ട് എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഇതിന്റെ ഭാഗമായി ഒരു ടാലന്റ് ഷോയാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് സംഘടിപ്പിച്ചത്. തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന വേദിയിലും മത്സരാർഥികൾ തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

വീക്കിലി ടാസ്ക്ക്

ഇക്കുറി ഓരോ വ്യക്തികളാണ് ടാസ്ക്കിൽ പങ്കെടുക്കുന്നത്. ഡിംപൽ, അഡോണി, കിടിലൻ ഫിറോസ്, മണിക്കുട്ടൻ, റംസാൻ, ഫിറോസ് -സജ്ന, ഋതു, രമ്യ എന്നിവരായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിലായി വീക്കിലി ടാസ്ക്കിൽ പങ്കെടുത്തത്. കൂട്ടത്തിൽ ഋതുവിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞില്ല. ബാക്കിയെല്ലാവർക്കും മികച്ച പോയിന്റുകൾ ലഭിച്ചിരുന്നു.

സൂര്യയുടെ വീക്കിലി ടാസ്ക്ക്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയുടെ വീക്കിലി ടാസ്ക്കുമായി ബന്ധപ്പെട്ട വീഡിയോയാണ്. മറ്റ് മത്സരാർഥികൾ നൽകിയ പോയിന്റിനെ ചുറ്റിപ്പറ്റിയാണ് വാക്ക് തർക്കം ഉണ്ടാകുന്നത്. നല്ല അഭിപ്രായം പറഞ്ഞതിന് ശേഷം വളരെ കുറച്ച് മാർക്കാണ് സൂര്യയ്ക്ക് മത്സരാർഥികളിൽ ഒരാൾ നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് ഫിറോസ് ഖാൻ എത്തുകയാണ്. തുടർന്ന് ഫിറോസുമാർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

സൂര്യയെ പിന്തുണച്ച്  ഫിറേസ് ഖാൻ

സൂര്യയ്ക്ക് 40 മാർക്കാണ് ഫിറോസും സജ്നയും നൽകിയത്. ഞാൻ വില്ലനാണ് എന്നു പറഞ്ഞുകൊണ്ടാണ് സൂര്യയ്ക്ക് പോയിന്റ് നൽകുന്നത്. ഇതിന് ശേഷമാണ് മറ്റൊരു മത്സരാർഥിയെ ചോദ്യം ചെയ്ത് ഫിറോസ് എത്തിയത്. ഇത് വലിയ വഴക്കായി മാറുന്നതായിട്ടാണ് പ്രെമോ വീഡിയോയിൽ കാണിക്കുന്നത്. സൂര്യയെ പിന്തുണച്ച് ഫിറോസ് ഖാനും എതിർ വശത്തെ വ്യക്തിയെ പിന്തുണച്ച് കിടിലൻ ഫിറോസും എത്തുന്നുണ്ട്. സായ് വിഷ്ണു, സൂര്യ എന്നിവരോയും പ്രെമോ വീഡിയോയിൽ കാണിക്കുന്നുണ്ട്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
കിടിലൻ ഫിറോസിനെതിരെ  വിമർശനം

ഈ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫറോസ് ഖാനെയാണ് പ്രേക്ഷകർ പിന്തുണക്കുന്നത്. അദ്ദേഹം ഫരയുന്നത് ശരിയാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. 13 പേർ ഉണ്ടെങ്കിൽ എല്ലാവർക്കും ഒരുപോലെ കോയിനുകൾ കൊടുക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതു തന്നെയായിരുന്നു ഫിറോസും മറ്റുള്ളവരോട് പറഞ്ഞത്. രണ്ട് ദിവസം മുൻപ് ഫിറോസ് സൂര്യയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ആ പിണക്കം ടാസ്ക്കിൽ ഫിറോസ് പ്രകടിപ്പിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X