ആ അസുഖം വന്നതിന് ശേഷമാണ് തനിക്ക് ''കൂന്'' വന്നത്; ഇനി ഇവിടെ തുടരാൻ വയ്യ, പൊട്ടിക്കരഞ്ഞ് സൂര്യ

ബിഗ് ബോസ് സീസൺ 3 അതിന്‌റെ 82 ദിവസങ്ങൾ പൂർത്തിയായിരിക്കുകയാണ്. മത്സരാർഥികളും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്രാൻഡ് ഫിനാലയ്ക്ക് ഇനി അധികം ദിവസങ്ങളില്ല. ബിഗ് ബോസ് സീസൺ 3 ലെ ടൈറ്റിൽ വിന്നറിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയിൽ ഇപ്പോൾ 9 പേർ മാത്രമാണുള്ളത്. ആഴ്ചകൾ കഴിയുന്തോറും ആളുകളുടെ എണ്ണം കുറയുന്നതിനോടൊപ്പം മത്സരവും കഠിനമാകുകയാണ്.

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മോഹനൻ, ചിത്രങ്ങൾ വൈറലാകുന്നു

വീക്കിലി ടാസ്ക്കുകൾ ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തവണയും മത്സരാർഥികളുടെ ഇടയിൽ വീക്കിലി ടാസ്ക്ക് വില്ലനായിരിക്കുകയാണ്. രസകരമായ ഒരു ടാസ്ക്കായിരുന്നു ബിഗ് ബോസ് 12ാം ആഴ്ചയിൽ മത്സരാർഥികൾക്കായി നൽകിയത്. ഭാർഗ്ഗവിനിലയം എന്നാണ് ടാസ്ക്കിന്റെ പേര്. കുറ്റാന്വേഷണ ടാസ്ക്കായിരുന്നു. രസകരമായ ടാസ്ക്ക് വഴക്കിലായിരുന്നു അവസാനിച്ചത്.

പോലീസ്

ടാസ്ക്കിനിടെ കോമഡിക്കായി ചെയ്ത കാര്യങ്ങളായിരുന്നു മത്സരാർഥികളെ ചൊടിപ്പിച്ചത്. സൂര്യ ആയിരുന്നു തന്നെ മറ്റുള്ളവർ കളിയാക്കുന്നു എന്ന് ആരോപിച്ച് രംഗത്തെത്തിയത്. ടാസ്ക്കിൽ സൂര്യയ്ക്കും ഋതുവിനും ഡബിൾ ക്യാരക്ടറിലായിരുന്നു എത്തിയത്. കാനനവില്ലയിലെ താമസക്കാരായിട്ടായിരുന്നു ആദ്യം എത്തിയത്. പിന്നീട് കേസ് അന്വേഷിക്കുന്ന പോലീസുകാരവുകയായിരുന്നു.

ബോഡി ഷെയിമിംഗ്

ഋതുവും സൂര്യയും പോലീസുകാരിയായപ്പോൾ കുറ്റവാളികളായത് മണിക്കുട്ടനും റംസാനുമായിരുന്നു. അവരെ ബിഗ് ബോസ് ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റുകയായിരുന്നു. ടാസ്ക്കിനിടെ പോലീസ് യൂണിഫോമിൽ എത്തിയ തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെന്നും ക്യാരക്ടറിന്റേതായ രീതിയിൽ പരിഗണിക്കുന്നില്ലെന്നുമായിരുന്നു സൂര്യയുടെ പരാതി. കൂടാതെ തന്നെ ബോഡി ഷെയിമിംഗ് നടത്തിയെന്നും സൂര്യ ആരോപിച്ചു. ഋതുവിനോടായിരുന്നു ആദ്യം ഇക്കാര്യം പറഞ്ഞത്. തനിക്ക് തൊപ്പി ശരിക്കു വയ്ക്കാൻ അറിയില്ലെന്നും തന്റെ കൂനിനെ കുറിച്ചുമൊക്കെ മറ്റുളളവർ പരിഹസിക്കുന്നുണ്ടെന്നും സൂര്യ ഋതുവിനോട് പറഞ്ഞു. തനിക്ക് അസുഖം വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള കൂനുണ്ടായതെന്നും സൂര്യ പറഞ്ഞു. ഇക്കാര്യം ഋതു റംസാനോട് പറയുകയും ചെയ്തു.

എതിർത്ത് മത്സരാർഥികൾ

ടാസ്‍കിനു ശേഷം വൈകുന്നേരം നടന്ന മീറ്റിംഗില്‍ സൂര്യ ഇതു സംബന്ധിച്ചുള്ള പരാതി ഉന്നയിച്ചിരുന്നു. പോലീസ് യൂണിഫോമിലെത്തിയ തനിക്ക് പലരുടെ കൈയില്‍ നിന്നും വിഷമിപ്പിക്കുന്ന അനുഭവമുണ്ടായി എന്ന് സൂര്യ പറഞ്ഞു. ഇതിനെ ഋതുവും മണിക്കുട്ടനും അനൂപും ഒഴികെയുള്ളവര്‍ എതിർത്തിരുന്നു.
ഇത് ടാസ്‍ക് മാത്രമാണെന്നും താനടക്കമുള്ളവര്‍ പോലീസിനെ എതിര്‍ത്തു എന്ന രീതിയിലായിരിക്കും ഇത് പുറത്ത് പോകുന്നതെന്ന് നോബി പറഞ്ഞു. രമ്യ, റംസാന്‍, സായ് എന്നിവരും സൂര്യയുടെ ആരോപണത്തെ എതിര്‍ത്തിരുന്നു. ഇതിനെ തുടർന്ന് സൂര്യ മാപ്പു പറഞ്ഞ് അവിടുന്ന് എണീറ്റു പോകുകയായിരുന്നു. പിന്നീട് സ്മോക്കിംഗ് റൂമിലും ടോയിലറ്റിലും ബെഡ്‍റൂമിലും പോയി സൂര്യ കരയുന്നുണ്ടായിരുന്നു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
സൂര്യയെ ആശ്വസിപ്പിച്ചു

പിന്നീട് പുറത്തെ ക്യാമറയ്ക്ക് മുന്നില്‍ വന്ന് തനിക്കിനി ഇവിടെ നില്‍ക്കേണ്ടെന്ന് പറഞ്ഞ് കരയുകയായിരുന്നു. "ഇവിടെ ഇനി തുടരാന്‍ വയ്യ ബിഗ് ബോസ്, എനിക്ക് പോകണം", കരഞ്ഞുകൊണ്ട് പറഞ്ഞു. സൂര്യയെ ആശ്വസിപ്പിച്ച് ഫിറോസ്, റംസാന്‍, രമ്യ എന്നിവർ എത്തിയിരുന്നു. പിന്നീട് ഋതുവും മാറിയിരുന്ന് കരയുന്നുണ്ടായിരുന്നു. മണിക്കുട്ടനും അനൂപും ഋതുവിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X