അർഹതപ്പെട്ടവർ ജയിക്കണം,അല്ലാതെ സായിയെ പോലെയുള്ളവർ ജയിക്കരുത്; ഫിറോസിനോട് സൂര്യ
ബിഗ് ബോസ് സീസൺ3 ലെ മികച്ച മത്സരാർഥിയാണ് സൂര്യ. പുറത്ത് പോകണമെന്ന് പറയുമ്പോഴും ടാസ്ക്കിൽ മികച്ച പ്രകടനമാണ് സൂര്യ കാഴ്ച വയ്ക്കുന്നത്. എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് സൂര്യയ്ക്കുള്ളത്. തുടക്കത്തിൽ ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു സൂര്യയും സായ് വിഷ്ണുവും. ഇപ്പോഴിത ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുകയാണ്. അധികം ശബ്ദം ഉയർത്താത്ത സൂര്യ മോഹൻലാലിന് മുന്നിൽ സായ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആക്ടിവിറ്റിക്കിടെ സായ് സൂര്യയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തെ എതിർത്തുകൊണ്ടായിരുന്നു സൂര്യ സംസാരിച്ചത്. തുടർന്ന് സൂര്യയും സായി വിഷ്ണുവും തമ്മിൽ ചെറിയ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. മോഹൻലാലിന്റെ മുന്നിൽ വെച്ചായിരുന്നു ഈ സംഭവം നടക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയും കിടിലൻ ഫിറോസും തമ്മിൽ നടന്ന ചർച്ചയാണ്. അർഹതപ്പെട്ടവർ ജയിക്കണം സായിയെ പോലെയുള്ളവർ ജയിക്കരുത് എന്നാണ് സൂര്യ ഫിറോസിനോട് പറയുന്നത്. എവിക്ഷന് മുന്നേയായിരുന്നു ഇവർ തമ്മിലുള്ള സംഭാഷണം നടക്കുന്നത്. സൂര്യ പോകില്ലെന്നും കിടിലൻ ഫിറോസ് പറയുന്നുണ്ട്. ഇവരുടെ വാക്കുകൾ ഇങ്ങനെ
മണിക്കുട്ടൻ സായിയെ പിന്തുണക്കുന്നില്ല എന്നാണ് സൂര്യ പറയുന്നത്. ഇത് തന്നോട് മണിക്കുട്ടൻ പറഞ്ഞിട്ടുണ്ട്. പറയുന്നത് കേൾക്കും എന്നത് മാത്രമേയുള്ളൂ. ഇന്ന് ഞാൻ പോകുകയാണെങ്കിൽ സന്തോഷത്തോടെ പോകും. എന്നാൽ താൻ പറയുന്നത് അർഹതയുള്ളവർ ഇവിടെ ജയിക്കണമെന്നാണ്. അല്ലാതെ ഈ സായിയെ പോലെയുള്ളവർ ജയിക്കരുത് എന്നാണ് സൂര്യ പറയുന്നു. പെതുജനങ്ങൾ അങ്ങനെയെ തീരുമാനിക്കുകയുളളൂ എന്നായിരുന്നു ഫിറോസിന്റെ മറുപടി. നമ്മൾ ഇവിടെ തുടരുന്നെങ്കിൽ പൊതുജനം തന്നെയാണ് നിർത്തിയിരിക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
Recommended Video
സൂര്യയുടേയും ഫിറോസിന്റേയും ചർച്ച വൈറലായിട്ടുണ്ട്. സൂര്യയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സായ് ടോപ്പ് ഫൈവിൽ ഉണ്ടാകുമെന്നാണ് പ്രേക്ഷകർ അധികം പേരും പറയുന്നത്. ഇതിനുള്ള മറുപടി സൂര്യയ്ക്ക് വൈകാതെ കിട്ടുമെന്നും സൂര്യ സിംപതിയുടെ പുറത്താണ് ഹൗസിൽ നിൽക്കുന്നതെന്നുമാണ് ആരാധകർ പറയുന്നത്. ഇനി സായിയെ ടോപ്പ് ഫൈവിൽ എത്തിച്ചിട്ടെ കാര്യമുള്ളുവെന്നും ആരാധകർ പറയുന്നു. ഫിറോസിനെതിരേയും വിമർശനം ഉയരുന്നുണ്ട്


Click it and Unblock the Notifications











