For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന് കഷ്ടകാലം തുടങ്ങിയത് അതോടെ; നടനും ഹൗസിനും ഐശ്വര്യമായിരുന്നു സൂര്യ, കുറിപ്പ് വൈറലാകുന്നു

  |

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ3. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയ്ക്ക് തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ച ഷോയിൽ തുടക്കത്തിൽ 14 പേരായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലtടെ 4 പേരും കൂടി ഹൗസിൽ എത്തുകയായിരുന്നു. കഴിഞ്ഞു പോയ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ബിഗ് ബോസ് സീസൺ3 ആരംഭിച്ചത്.

  സിമ്പിൾ ലുക്കിൽ സായ് പല്ലവി, നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

  ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും ചർച്ചയായ മത്സരാർഥികളായിരുന്നു നടൻ മണിക്കുട്ടനും സൂര്യയും. നടനോടുള്ള സൂര്യയുടz പ്രണയം ഹൗസിന് പുറത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഷോയിൽ നിൽക്കവെ താരത്തിന്റെ പ്രണയം അംഗീകരിക്കാൻ മണിക്കുട്ടൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ ഉത്തരവും നടൻ നൽകിയിരുന്നില്ല. ഷോ അതിന്റെ അവസാനത്തിലേക്ക് അടുക്കവെയാണ് സൂര്യ പുറത്തു പോകുന്നത്. മത്സരാർഥികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്ത് പോകുന്നത്.

  ഇപ്പോൾ സോഷ്യൽ വൈറലാകുന്നത് സൂര്യയും മണിക്കുട്ടനും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. സൂര്യ പുറത്ത് പോയതോടെയാണ് മണിക്കുട്ടന് കഷ്ടകാലം തുടങ്ങുന്നത് എന്നാണ് കുറിപ്പിൽ പറയുന്നത്. ബിഗ് ബോസ് ഹൗസിൽ നടന്ന സംഭവങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടുള്ളതായിരുന്നു ഈ പോസ്റ്റ്. ഷോ താൽക്കാലികമായി അവസാനിക്കുമ്പോൾ ഏറ്റവും മുന്നിൽ നിന്നിരുന്ന മണിക്കുട്ടനാണ് ഏറ്റവും അവസാനത്തെ സ്ഥാനത്ത് എത്തി നിൽക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ...

  സൂര്യ പോയതോടെ തന്നെയാണ് മണിക്കുട്ടന്റെ കഷ്ടകാലം തുടങ്ങിയത്. സജ്‌ന ഫിറോസ് സൂര്യ ഫേക്കാണ്, ഫേക്കാണ് എന്ന് വീണ്ടും ആവർത്തിച്ചു പറഞ്ഞതിലൂടെ എംകെ സൂര്യയെ സംശയിക്കാൻ തുടങ്ങി. നോബിയും അതിന് ഒരു കാരണക്കാരൻ ആണ്. ഇടക്ക് ഡിംപലുമായുള്ള കൂട്ടുകെട്ടിൽ സൂര്യയെ ഡിംപലും ഫേക്ക് ആണെന്ന് പറഞ്ഞു എരികേറ്റാൻ തുടങ്ങി. അതോടെ സൂര്യയെ മണിക്കുട്ടൻ പ്രേക്ഷകർക്ക് ഞാൻ വിട്ട് തന്നിരിക്കുന്നു, സത്യം എന്താണെന്ന് അറിയാൻ വേണ്ടി എന്ന് പറഞ്ഞു നോമിനേറ്റ് ചെയ്യുന്നു. സൂര്യയെ പോലെ നമ്മളും ഞെട്ടിപ്പോയി. ഇത്രയും നാൾ എന്തിനും കൂടെ നിന്ന ഉറ്റസുഹൃത്തിനെ പിന്നിൽ നിന്ന് കുത്തുന്നത് പോലെ ആയിരുന്നു അത്..

  പ്രണയം എന്ന കാര്യം മാറ്റി വെച്ചാൽ മണിക്കുട്ടന്റെ വിഷമങ്ങൾ കേട്ടിരിക്കാനും മറ്റുള്ളവരുടെ ഗെയിം പ്ലാനുകൾ ചോർത്തി കൊടുക്കുന്നതും ക്യാപ്റ്റൻ ആവാനും ബെസ്റ്റ് പെർഫോമൻസ്, നീതിമാൻ കോയിൻ കൊടുക്കാനും എന്തിനും ഏതിനും മണിക്കുട്ടനെ സപ്പോർട്ട് ചെയ്യുന്നതിന്റെ കൂട്ടത്തിൽ സൂര്യ ഉണ്ടായിരുന്നു. നോമിനേഷനിൽ നിന്ന് സൂര്യ പുല്ലു പോലെ കേറി വന്നപ്പോൾ മണിക്കുട്ടൻ ആകെ ഉലഞ്ഞുപോയി. പോരാത്തതിന് ലാലേട്ടന്റെ വഴക്കും.

  പേടിച്ചോടി പോയതാണ് അന്ന്. പിന്നീട് തിരിച്ചു വന്നെങ്കിലും സൂര്യയുമായി അടുപ്പം കാണിച്ചിട്ടില്ല. സൂര്യയെ നോമിനേറ്റ് ചെയ്തതിന് ശേഷം മണിക്കുട്ടൻ വളരെ അപൂർവമായാണ് ചിരിച്ചു കണ്ടിട്ടുള്ളത്. അതു വരെ എന്ത് ടാസ്‌ക് കൊടുത്താലും സിംപിൾ ആയി ആസ്വദിച്ചു ചെയ്യുന്ന മണിക്കുട്ടനെ എവിടെയോ പ്രേക്ഷകർക്ക് നഷ്ടമായി. ഡിംപലിന്റെ അടിമയായി വെറും പരദൂഷണ ലെവലിലേക്ക് മണിക്കുട്ടൻ പോയി.സൂര്യ ഷോ വിട്ട് പോയതോടെ മണിക്കുട്ടന്റെ പോയിന്റുകൾ ഏറ്റവും താഴോട്ട്.. ഇപ്പോൾ ഷോയും നിർത്തി വെച്ചു. വിശ്വസനീയമായ അറിവ് വെച്ച് ഇനി ബിബി3 തുടരില്ല എന്നാണ് കേട്ടത്...
  സൂര്യ... ബിഗ്ബോസിന്റെ ഐശ്വര്യമായിരുന്നു... മണിക്കുട്ടന്റെയും- ആരാധകൻ കുറിച്ചു.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season 3: Soorya Was The Lucky Charm Of Manikuttan, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X