ആ കരച്ചില്‍ ഇനി വേണ്ട; വഴക്കുണ്ടാക്കണ്ടെന്ന് കരുതിയ സൂര്യയുടെ തലയില്‍ കറയി നിരങ്ങി, പുതിയ വഴക്കുമായി ടാസ്‌ക്

കഴിഞ്ഞ ആഴ്ച ബിഗ് ബോസിലെ ഏറ്റവും നല്ല ടാസ്‌ക് പ്രേക്ഷകര്‍ കണ്ട നിമിഷമായിരുന്നു. ഓരോരുത്തരും മികവുറ്റ പ്രകടനം നടത്തിയതിന് മോഹന്‍ലാല്‍ സമ്മാനം നല്‍കുകയും ചെയ്തിരുന്നു. പുതിയ ആഴ്ചയിലേക്ക് കടന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുന്ന സ്ഥിതിയാണ്. ഏറ്റവും പുതിയതായി സ്‌പോണ്‍സര്‍ ടാസ്‌കിനിടെ നടന്ന അഭിപ്രായ വ്യത്യാസങ്ങളാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ടയറിന്റെ പരസ്യമായിരുന്നു. ഒരു ബൈക്ക് നല്‍കി അത് കടന്ന് പോകാന്‍ പ്രത്യേകമായൊരു പാതയും ഒരുക്കി. ഇതിലൂടെ ആദ്യം ലക്ഷ്യസ്ഥാനത്ത് എത്തുന്ന ആളാണ് വിജയി എന്നതാണ് ടാസ്‌ക്. ഭാഗ്യലക്ഷ്മി അടക്കം ചിലര്‍ നല്ലതാണോ മോശമാണോ എന്ന അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് ഫിറോസ്-സജ്‌ന, അഡോണി എന്നിവര്‍ എതിര്‍പ്പുമായി വന്നു. സൂര്യയും ഇതില്‍ തര്‍ക്കിച്ചു.

 firoz-surya

ഇതുവരെ വഴക്കിനോ ബഹളത്തിനോ പോകാത്തെ ഏക വ്യക്തിയായിരുന്നു സൂര്യ. ഈ ടാസ്‌കില്‍ ഏറ്റവുമധികം ശബ്ദത്തില്‍ സംസാരിക്കുന്നതും വഴക്ക് ഉണ്ടാക്കുന്നതും സൂര്യയാണ്. ഇതോടെ സൂര്യയ്ക്ക് പിന്തുണയുമായി ആരാധകരും എത്തിയിരിക്കുകയാണ്. 'ആരോടും വഴക്ക് ഉണ്ടാക്കരുതെന്ന് വിചാരിച്ചു നടന്നാല്‍ ചിലര്‍ തലയില്‍ കയറി അങ്ങ് നിരങ്ങും. പാവം ആണെന്ന് തോന്നിയാല്‍ പിന്നെ എന്തും ആവാല്ലോ?

പാർട്ടി വെയറിൽ തിളങ്ങി വാണി ഭോജൻ, മനോഹരമായ ചിത്രങ്ങൾ കാണാം

മറ്റ് ചിലര്‍ ആ ധാരണയില്‍ കേറി ഒന്നു ചൊറിഞ്ഞു നോക്കി. അളമുട്ടിയാല്‍ ചേരയും കടിക്കും. സൂര്യയും അതു തന്നെയാണ് ചെയ്തത്. ബിഗ് ബോസ് ഹൗസില്‍ മറ്റുള്ളവര്‍ പറയുമ്പോള്‍ മിണ്ടാതെ ഇരിക്കാന്‍ നീ ആരുടെയും അടിമയല്ല. നിന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരും. പ്രതികരിക്കേണ്ട സ്ഥലത്ത് ഇതിലും ശക്തിയില്‍ പ്രതികരിക്കുക. നിനക്ക് പൂര്‍ണ്ണമായ പിന്തുണ. ഇങ്ങനെ മനക്കരുത്തോടെ മുന്നോട്ട് പോകുക... ആ കരച്ചില്‍ ഇനി വേണ്ടാ സൂര്യാ.. ഈ സുര്യയെയാണ് ഞങ്ങള്‍ക്കും വേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഒരു ആരാധകന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X