എത്ര പെര്‍ഫോം ചെയ്താലും വോട്ട് കിട്ടണമെന്നില്ല; കിടിലം ഫിറോസിനോട് തന്റെ ആശങ്ക അറിയിച്ച് ക്യാപ്റ്റനായ സൂര്യ
ബിഗ് ബോസില്‍ പെര്‍ഫോം ചെയ്യുന്നുണ്ടെങ്കിലും വോട്ട് കിട്ടുമോ എന്ന സംശയം പങ്കുവെക്കുകയാണ് കിടിലം ഫിറോസും സൂര്യ ജെ മേനോനും. ഏറ്റവും വീക്ക് ആയി നിന്ന സൂര്യയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തോടെ ഈ ആഴ്ചയിലെ നോമിനേഷനില്‍ വന്നില്ല. എന്നാല്‍ പുറത്ത് തനിക്ക് വോട്ട് കിട്ടുമോ എന്ന പേടിയിലാണ് താരമിപ്പോള്‍. ഇടയ്ക്ക് ഫിറോസ് ഖാനുമായി ഇക്കാര്യം തുറന്ന് സംസാരിക്കുകയും ചെയ്തു. വിശദമായി വായിക്കാം...
'എത്രയൊക്കെ പെര്‍ഫോം ചെയ്താലും വോട്ട് കിട്ടണമെന്ന് നിര്‍ബന്ധമില്ല. അതാണ് മുന്‍പില്‍ നില്‍ക്കുന്ന പ്രധാന കാര്യമെന്നാണ് ഫിറോസിനോട് സൂര്യ പറയുന്നത്. എന്നാല്‍ അങ്ങനെ ഒന്നുമില്ലെടീ. എല്ലാവരും വോട്ടൊക്കെ ചെയ്യും. മിസ് കോള്‍ അലേര്‍ട്ട് ഒക്കെ ഉള്ളതല്ലേന്ന് ഫിറോസ് തിരിച്ച് പറയുന്നു. അതേ സമയം വോട്ട് കുറവ് ആര്‍ക്കാണെന്ന് അറിയില്ലല്ലോ എന്ന ആശങ്കയാണ് സൂര്യയ്ക്ക് പങ്കുവെക്കാനുള്ളത്.

ഭാഗ്യലക്ഷ്മി ചേച്ചിയ്‌ക്കൊക്കെ നല്ല വോട്ടുകള്‍ കിട്ടും. എനിക്ക് വോട്ട് കിട്ടാന്‍ പാടായിരിക്കുമെന്ന് ഫിറോസ് പറയുമ്പോള്‍ ചേട്ടന് കിട്ടുമെന്ന് സൂര്യ ഉറപ്പിച്ച് പറയുന്നു. പിന്നെ അഡോണി അഞ്ചോ ആറോ കോളേജിലെ ലെക്ചററാണ്. അപ്പോള്‍ അവന് വോട്ട് കിട്ടാതിരിക്കേണ്ട കാര്യമില്ല. സായി വിഷ്ണുവിന് അവന്റെ ഒരൊറ്റ ലൈഫ് സ്റ്റോറി മതി ആളുകളില്‍ നിന്നും പിന്തുണ ലഭിക്കാന്‍. അവന്‍ ജെനുവിനാണ്. അവന്റെ ജീവിതം യഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെ സായിയ്ക്ക് വോട്ട് കിട്ടാതിരിക്കാനുള്ള ഒരു സാധ്യതയുമില്ല.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
ഡിംപലിനും നല്ല വോട്ട് കിട്ടും. അവളുടെ ക്യൂട്ട്‌നെസും സ്മാര്‍ട്ട്‌നെസും ആറ്റിറ്റിയൂഡുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ലക്ഷ്മിയ്ക്കും വോട്ട് കിട്ടാതെ ഇരിക്കേണ്ട കാര്യമില്ല. കാരണം അവള്‍ വര്‍ഷങ്ങളായി മലയാളത്തില്‍ ഉള്ളതാണ്. നല്ല പാട്ടുകാരിയും പെര്‍ഫോമറുമാണ്. നോമിനേഷന്‍ ലിസ്റ്റില്‍ പേര് വന്നെങ്കിലും അവളുടെ പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ അവളുടെ നൂറ് ശതമാനം ശരിയാക്കുന്നുണ്ട്. സന്ധ്യ അവളുടെ കാര്യങ്ങള്‍ വ്യക്തമായി തന്നെ ചെയ്യുന്നുണ്ട്. ഒരാഴ്ചയ്ക്കിപ്പുറം സന്ധ്യ വളരെ ഗംഭീരമായി ചെയ്യുന്നുണ്ടെന്നും ഫിറോസ് പറയുന്നു.


Click it and Unblock the Notifications