എതിരാളികളെന്ന് പറയുന്നവരെ നോമിനേറ്റ് ചെയ്യുന്നതില്‍ എന്ത് കാര്യം; ബിഗ് ബോസില്‍ എലിമിനേഷന്റെ പേടിയിൽ താരങ്ങൾ
ആദ്യ ദിവസങ്ങളിലെ സൗഹൃദമൊക്കെ മാറി ബിഗ് ബോസില്‍ ഗെയിമുമായി മുന്നോട്ട് പോവുകയാണ് ഓരോരുത്തരും. ടാസ്‌കുകള്‍ ഒരു വഴിയ്ക്ക് നടക്കുന്നുണ്ടെങ്കിലും മത്സരത്തില്‍ നിന്നും പുറത്ത് പോവാതിരിക്കാനുള്ള ശ്രമങ്ങളിലാണ് എല്ലാവരും. ഈ ആഴ്ചത്തെ എലിമിനേഷനില്‍ ആരൊക്കെ ഉണ്ടാവുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ തന്നെ നോമിനേറ്റ് ചെയ്യരുതെന്ന് പറയാതെ പറയാന്‍ ശ്രമിക്കുകയാണ് സൂര്യ മേനോന്‍. ഗായിക ലക്ഷ്മി ജയനുമായി സംസാരിക്കുമ്പോഴാണ് എലിമിനേഷനെ കുറിച്ചുള്ള തുറന്ന് പറച്ചില്‍ സൂര്യ നടത്തിയത്.
'എനിക്ക് എതിരാളികളാണ്. അതുകൊണ്ട് അവരെ നോമിനേറ്റ് ചെയ്യുകയാണെന്ന് പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്. ഇപ്പോള്‍ എന്നെ ആരെങ്കിലും വിഷമിപ്പിച്ചു. അല്ലെങ്കില്‍ ഒരാള്‍ ചെയ്തത് ശരിയായില്ലെന്ന് എനിക്ക് തോന്നി. പക്ഷേ ആ പ്രശ്‌നത്തില്‍ ഞാന്‍ ഉണ്ടാവില്ല. എങ്കില്‍ പോലും കാഴ്ചക്കാരി എന്ന നിലയ്ക്ക് ഈ ആള് തെറ്റുകാരിയാണെന്ന് തോന്നി. ആ ഒരാളെ ആയിരിക്കും ഞാന്‍ നോമിനേറ്റ് ചെയ്യുക.

പക്ഷേ ഈ ആഴ്ച എനിക്കൊന്നും കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. അതിന്റെ ഒരു പോസിബിലിറ്റി പറയട്ടേ. കാരണങ്ങള്‍ ഒന്നും ഇല്ലാതെ വരുമ്പോള്‍ പിന്നെ നമ്മള്‍ പറയുന്ന ഓപ്ഷന്‍ എന്ന് പറയുന്നത് നമ്മള്‍ ആദ്യം ചെയ്തില്ലേ. മോശമായ മത്സരാര്‍ഥി എന്ന് തോന്നുന്നവരെ അധികം മിണ്ടാത്തവരെ, മാറി നില്‍ക്കുന്നവരെ നോമിനേറ്റ് ചെയ്യുക. അതല്ലാതെ വേറെ ഓപ്ഷന്‍സ് ഒന്നുമില്ല. ഞാന്‍ എല്ലാവരോടും പോയി സംസാരിക്കുന്നത് കാരണമുണ്ട്.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
എന്റെ വീട്ടില്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ഒത്തിരി കടം ഉണ്ട്. അച്ഛനും അമ്മയും പ്രായമുള്ളവരാണ്. അവര്‍ക്ക് ജോലിയൊന്നും ചെയ്യാന്‍ പറ്റില്ല. ഒരു മൂന്നാല് ആഴ്ച ഇവിടെ നിന്നാല്‍ അത്രയെങ്കിലും തുക വീട്ടില്‍ കൊണ്ട് പോകാമല്ലോ എന്ന് മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളു എന്ന് സുര്യ പറയുന്നു. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ഈ ആഴ്ചത്തെ നോമിനേഷനില്‍ നിന്റെ പേര് പറയാതെ ഇരിക്കുന്നതാണെന്ന് ലക്ഷ്മി ജയന്‍ സൂര്യയോട് തിരിച്ചും പറഞ്ഞു.


Click it and Unblock the Notifications