മണിക്കുട്ടന്റെ പിറകെ നടക്കാൻ താനില്ല, കാരണം ഇതാണ്, പ്രണയത്തെ കുറിച്ച് റംസാനോട് സൂര്യ
മത്സരാർഥികളുടെ പ്രണയകഥ ബിഗ് ബോസ് ഹൗസിന് പുറത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് സൂര്യയുടെ ബിഗ് ബോസ് ഹൗസിലെ പ്രണയത്തെ കുറിച്ചായിരുന്നു. സൂര്യ തന്നെ മോഹൻലാലിനോട് തന്റെ പ്രണയം തുറന്ന് സമ്മതിച്ചിരുന്നു. എന്നാൽ ആളിന്റെ പേര് പറയാൻ തയ്യാറായിരുന്നില്ല. ബഹുമാനം നിറഞ്ഞ സ്നേഹമാണെന്നും സ്നേഹം പലവിധത്തിൽ ഉണ്ടെന്നും സൂര്യ മോഹൻലാലിന്റെ മുന്നിൽ വെച്ച് പറഞ്ഞിരുന്നു.

ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ച് റംസാനുമായി സംസാരിക്കുകയാണ് സൂര്യ. ഏറ്റവും കൂടുതല്‍ ഇമോഷൻസ് എക്പ്രസ് ചെയ്‍തത് മണിക്കുട്ടൻ ചേട്ടനോടായിരിക്കുമെന്ന് റംസാൻ സൂര്യയോട് പറഞ്ഞു. അല്ല മണിക്കുട്ടനോടല്ല ഋതുവിനോടാണ് എന്ന് സൂര്യ പറഞ്ഞു. എന്നിട്ടും ക്രഷ് തോന്നിയോ എന്ന് റംസാൻ ചോദിക്കുന്നുണ്ട്. പിറകെ നടക്കാൻ താനില്ല, കല്യാണം എന്ന ഘട്ടത്തിലേക്കൊന്നും എത്തിയില്ലെന്നും സൂര്യ മറുപടിയായി മണിക്കുട്ടനോട് പറഞ്ഞു.
ചേച്ചിയുടെ മനസ് വളരെ ലൈറ്റ് ആണ്. ഇമോഷൻസ് പെട്ടെന്ന് എക്സ്പ്രസ് ചെയ്യുന്നു. ഇത് ചേച്ചിയെ തന്നെ സങ്കടത്തിലാക്കും. കുറച്ചുകൂടി ലൈറ്റാക്കിക്കോ. സങ്കടപ്പെടരുത്. സന്തോഷത്തോടെ ഇരിക്കണമെന്നും റംസാൻ സൂര്യയോട് പറഞ്ഞു. സെല്‍ഫ് റെസ്‍പെക്റ്റ് ഉണ്ടെന്നും നാണം കെടാൻ വയ്യെന്നും സൂര്യ പറയുന്നു. പുറകെ നടക്കാൻ വയ്യ. എക്സപ്രസ് ചെയ്യാൻ വയ്യ. പ്രത്യേകിച്ച മണിക്കുട്ടന്റെയടുത്ത്. കാരണം എടുത്തടിച്ചുപോലെയാണ് മണിക്കുട്ടൻ സംസാരിക്കുന്നതെന്നും സൂര്യ റംസാനോട് പറഞ്ഞു.
പിന്നീട് മണിക്കുട്ടനോടും ഇക്കാര്യം സൂര് തുറന്ന് പറഞ്ഞിരുന്നു. മണിക്കുട്ടനെ മാറ്റിയിരുത്തിയാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇഷ്ടം തോന്നിയെന്ന് പറഞ്ഞ ആ ബഹുമാനമുള്ള വ്യക്തി മണിക്കുട്ടനാണ് എന്നായിരുന്നു സൂര്യ പറഞ്ഞത്. നന്ദി എന്നായിരുന്നു മണിക്കുട്ടന്റെ ആദ്യ പ്രതികരണം. പിന്നീട് അങ്ങനെ തോന്നാനുണ്ടായ കാരണവും സൂര്യ വെളിപ്പെടുത്തി. തന്റെ അച്ഛനും അമ്മയും മാത്രമായിരുന്നു തനിക്കിതുവരെ ചെവി തന്നിരുന്നതെന്നും ഇവിടെ വന്നപ്പോൾ ആ പരിഗണന തനിക്ക് കിട്ടിയത് മണിക്കുട്ടനിൽ നിന്നുമാണെന്നും അതു കൊണ്ടാണ് ഇഷ്ടവും ബഹുമാനവും തോന്നിയതെന്നും സൂര്യ പറഞ്ഞു. ആ സ്നേഹം അതുപോലെ നിൽക്കട്ടെയെന്നും അതിലൊരു മാറ്റവും ഉണ്ടാകാതിരിക്കട്ടെ എന്നും മണിക്കുട്ടൻ സൂര്യയോട് പറഞ്ഞു.


Click it and Unblock the Notifications