ബിഗ് ബോസ് അടുത്ത ആഴ്ച തുടങ്ങും? മല്‍സരാര്‍ത്ഥികള്‍ സുരക്ഷിതര്‍, അറിയിച്ച് വീഡിയോ

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. ഗ്രാന്‍ഡ് ഫിനാലെ അടുത്ത സമയത്താണ് അപ്രതീക്ഷിതമായി ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ഫൈനല്‍ നടക്കുമെന്നുളള പ്രതീക്ഷയില്‍ തന്നെയായിരുന്നു എല്ലാവരും.അതേസമയം ബിഗ് ബോസിനെ കുറിച്ചുളള സന്തോഷ വാര്‍ത്തയുമായി പുതിയൊരു വീഡിയോ യൂടൂബില്‍ പുറത്തിറങ്ങിയിരുന്നു.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

വ്‌ളോഗര്‍ രേവതിയാണ് ബിഗ് ബോസ് സീസണ്‍ 3യെ കുറിച്ചുളള അപ്‌ഡേറ്റുമായി എത്തിയത്. ഷോ എന്തായാലും തുടങ്ങും എന്നാണറിയുന്നത് എന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നു. അടുത്ത ആഴ്ചയെന്നാണ് പറഞ്ഞിരിക്കുന്നത്. കൃത്യമായിട്ടുളള ഒരു ഡേറ്റ് പറഞ്ഞിട്ടില്ല.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

അത് കിട്ടുകയാണെങ്കില്‍ ഉടനെ തന്നെ

അത് കിട്ടുകയാണെങ്കില്‍ ഉടനെ തന്നെ ഞാന്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. പിന്നെ അവരെ ഇനി ടെസ്റ്റുകള്‍ ഒകെ ചെയ്ത ശേഷമേ അകത്തേക്ക് കയറ്റുകയുളളൂ. ഇനി കുറെ നടപടിക്രമങ്ങള്‍ ഉണ്ട്‌. ഇപ്പോ ഹോട്ടലിലായതുകൊണ്ട് ഇനി തിരിച്ചുവരുമ്പോ അവിടെ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. സാനിറ്റൈസ് ചെയ്ത് എല്ലാ പഴയതുപോലെ ആകേണ്ട. അപ്പോ സമയമെടുക്കും.

അപ്പോ അടുത്ത ആഴ്ച ആരംഭിക്കുമെന്ന്

അപ്പോ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് അറിയുന്നു. വീട്ടുകാരോടൊക്കെ അവര്‍ സംസാരിച്ചു. അവരുടെ ഫോണില്‍ അല്ല സംസാരിച്ചത്. അവിടുന്ന് കൊടുത്ത ഫോണിലാണ് സംസാരിച്ചത്. ഒഫീഷ്യല്‍ ഫോണിലൂടെ. വീട്ടുകാരോട് കാര്യങ്ങളെല്ലാം പറഞ്ഞു. കൂടുതലൊന്നും പറയാന്‍ സാധിക്കില്ല. അവരെല്ലാം ഹാപ്പിയായി സമാധാനത്തോടെ ഒരാരോ റൂമില്‍ ഇരിപ്പുണ്ട് എന്നാണ് അറിയുന്നത്, വീഡിയോയില്‍ പറഞ്ഞു.

അതേസമയം 95ാമത്തെ ദിവസമായിരുന്നു

അതേസമയം 95ാമത്തെ ദിവസമായിരുന്നു ബിഗ് ബോസ് ഷോ അവസാനിപ്പിച്ചത്. ഫൈനലില്‍ എത്താന്‍ അവസരം ലഭിക്കുന്ന ടിക്കറ്റ് ടു ഫിനാലെ പോലുളള ടാസ്‌ക്കുകള്‍ ബിഗ് ബോസ് ടീം ആരംഭിച്ചിരുന്നു. ഇതില്‍ മല്‍സരാര്‍ത്ഥികളെല്ലാം വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ ടാസ്‌ക്കില്‍ എറ്റവുമൊടുവിലായി ഡിംപല്‍ ഭാലാണ് മുന്നിലെത്തിയിരിക്കുന്നത്.

തൊട്ടുപിന്നാലെ അനൂപ്, റംസാന്‍

തൊട്ടുപിന്നാലെ അനൂപ്, റംസാന്‍ എന്നിവരും എത്തിയിരിക്കുന്നു. ബിഗ് ബോസ് രണ്ടാം സീസണ്‍ 75 എപ്പിസോഡുകളിലാണ് അവസാനിച്ചത്. രണ്ടാം സീസണ്‍ പോലെ ബിഗ് ബോസ് 3യും പെട്ടെന്ന് അവസാനിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ 95 ദിവസങ്ങള്‍ വരെ കുഴപ്പങ്ങളൊന്നുമില്ലാതെ ഷോ മുന്നോട്ടുകൊണ്ടുപോവാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഒടുവില്‍ അപ്രതീക്ഷിതമായാണ് പോലീസും റവന്യൂ വകുപ്പും എത്തി പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇനി ഫൈനല്‍ പെട്ടെന്ന് നടത്താനാണ് സാധ്യത. എവിക്ഷന്‍ നടത്തി അവസാന അഞ്ച് മല്‍സരാര്‍ത്ഥികളെ തിരഞ്ഞെടുത്ത് അതിലൊരാളെ വിന്നറാകാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X