ഡിംപല്‍ തിരിച്ച് വരാനുള്ള സാധ്യത പറഞ്ഞ് സഹോദരി, ഒരു ശതമാനം പ്രതീക്ഷ യിൽ ആരാധകരും
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയകരമായി തുടരുകയാണ്. തുടക്കം മുതല്‍ വിജയസാധ്യതയുള്ള മത്സരാര്‍ഥികള്‍ പുറത്ത് പോയത് പ്രേക്ഷകരെയും നിരാശയിലാക്കി. ഡിംപല്‍ ഭാല്‍ പുറത്ത് പോയതാണ് ഏറ്റവുമൊടുവില്‍ നടന്ന പ്രധാന സംഭവം. ഡിംപലിന്റെ പിതാവിന്റെ അപ്രതീക്ഷിത വിയോഗമാണ് മത്സരമവസാനിപ്പിച്ച് പോവേണ്ട സാഹചര്യമൊരുക്കിയത്.
പുറത്ത് പോയ ഡിംപല്‍ തിരികെ വരണമെന്നാണ് സഹമത്സരാര്‍ഥികളുടെയും പ്രേക്ഷകരുടെയുമെല്ലാം ആവശ്യം. അതേ സമയം ഡിംപല്‍ മടങ്ങി വരാന്‍ സാധ്യത കുറവാണെന്ന് അവതാരകനായ മോഹന്‍ലാലും സൂചിപ്പിച്ചിരുന്നു. വരാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ പോലും ക്വാറന്റൈനും മറ്റ് പ്രശ്‌നങ്ങളുമെല്ലാം അതിന് തടസമാകുമെന്നും അവതാരകന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡിംപല്‍ തിരിച്ച് വരുമെന്ന് ഉറപ്പിച്ച് പറയുകയാണ് സോഷ്യല്‍ മീഡിയ. പല യൂട്യൂബ് ചാനലുകളും ഇത് ശരി വെക്കുന്നുണ്ട്. അതിനൊപ്പം ഡിംപലിന്റെ സഹോദരി പറഞ്ഞ ചില കാര്യങ്ങള്‍ താരം തിരിച്ച് വരുന്നതിനുള്ള സൂചനയാണെന്ന് പറയുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലൈവില്‍ എത്തിയ ഡിംപലിന്റെ സഹോദരിയായ തിങ്കള്‍ നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.
താനാണ് അനിയത്തിയുടെ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയ തിങ്കള്‍ ചിലര്‍ മനഃപൂര്‍വ്വം ഉപദ്രവിക്കുന്നതിനെ കുറിച്ചും സൂചിപ്പിച്ചു. ഡിംപല്‍ ബിഗ് ബോസിലേക്ക് വരാന്‍ ഒരു ശതമാനം ചാന്‍സേ ഉള്ളുവെങ്കിലും അതും ചിലര്‍ ഇല്ലാത്താക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് തിങ്കള്‍ പറഞ്ഞത്. ഇതോടെ ഡിംപല്‍ തിരിച്ച് വരുമെന്നുള്ളൊരു പ്രതീക്ഷ തള്ളി കളയേണ്ടതില്ലെന്നുള്ള ഉറപ്പാണ് ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications