ഡിംപല്‍ തിരിച്ച് വിളിക്കും, മജ്‌സിയയുടെ ആരോപണങ്ങള്‍ തള്ളി തിങ്കള്‍ ഭാല്‍, ചാറ്റ് അടക്കം പുറത്ത് വിട്ട് താരം

ബിഗ് ബോസില്‍ നിന്നും കണ്ട് പരിചയപ്പെട്ട തിങ്കള്‍ ഭാലും മ്ജസിയും തമ്മിലുള്ള സൗഹൃദം പുറത്തും വലിയ ചര്‍ച്ചയായിരുന്നു. പപ്പയുടെ വേര്‍പാടിന് ശേഷം തിരിച്ച് വന്ന ഡിംപല്‍ മജ്‌സിയയുമായി സംസാരിച്ചില്ലെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വന്നിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡിംപലിന്റെ സഹോദരിയും നടിയുമായ തിങ്കള്‍ ഭാല്‍.

മജ്സിയയ്ക്ക് മറുപടിയുമായി തിങ്കൾ

'ഈ വീഡിയോ ചെയ്യാനുള്ള അവസ്ഥയില്‍ അല്ല ഞാന്‍. എങ്കിലും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പറയാനാണ് ഇപ്പോള്‍ വന്നത്. ഒരുപാട് ചോദ്യങ്ങള്‍ വരുന്നുണ്ട്. എന്ത് കൊണ്ടാണ് ഞാന്‍ മജ്സിയയുടെ ഫോണ്‍ എടുക്കാത്തതെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്.

 മജ്സിയയ്ക്ക് മറുപടിയുമായി തിങ്കൾ

മജ്‌സിയയുമായി ഞാന്‍ ഫോണിലും വാട്‌സാപ്പിലുമൊക്കെ സംസാരിച്ചിരുന്നു. അതൊരുപാട് കൂടി പോയപ്പോഴാണ് ഞാനതൊക്കെ അവോയിഡ് ചെയ്തത്. കാരണം എന്റെ അച്ഛനും കൂടിയാണ് മരിച്ചത്. ആ ചടങ്ങുകളില്‍ ഞാനും പങ്കെടുക്കുന്നുണ്ട്. ഇതെല്ലാം സോഷ്യല്‍ മീഡിയ വഴി മജ്‌സിയ പറഞ്ഞ സ്ഥിതിയ്ക്ക് ഞാനും മറുപടി കൊടുക്കുന്നതാണ്.

 മജ്സിയയ്ക്ക് മറുപടിയുമായി തിങ്കൾ

ഞങ്ങളുടെ പപ്പ മരിച്ചതാണ്. ഞങ്ങളുടെ മമ്മിക്ക് ഞങ്ങളെ ആവശ്യമുണ്ട്. ഞങ്ങള്‍ മൂന്നാളും അഖിമോനും മാത്രമേ ഇവിടെയുള്ളൂ. അവന്‍ ഞങ്ങളുടെ ബ്രദറാണ്. വേറെ ആരേയും ഞങ്ങള്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല. പിന്നെ കോളുകള്‍ എടുക്കാത്തത്, ഞങ്ങള്‍ക്ക് ജോലി വിടാന്‍ പറ്റത്തില്ല. പപ്പ ഇല്ല. ഇനി എല്ലാം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്രയും വേഗം കാര്യങ്ങള്‍ സെറ്റിലാക്കണം. അതുകൊണ്ട് തന്നെ വര്‍ക്ക് നമ്പറും എന്റെ നമ്പറും ആക്ടീവാക്കാതെ പറ്റില്ല.

മജ്സിയയ്ക്ക് മറുപടിയുമായി തിങ്കൾ

ഡിംപല്‍ ബിഗ് ബോസില്‍ പോയപ്പോഴും തിരിച്ച് വന്നിട്ടും അവളുടെ ഫോണ്‍ ഉപയോഗിക്കുന്നത് ഞാനാണ്. ഇപ്പോള്‍ അവള്‍ക്ക് ഫോണ്‍ കൊടുക്കുന്നില്ല. അവളുടെ ഇന്‍സ്റ്റഗ്രാമും മറ്റ് കാര്യങ്ങളുമൊക്കെ ഉപയോഗിക്കുന്നത് ഞാനാണ്. കുറച്ച് കാലം അത് അങ്ങനെ തന്നെയായിരിക്കും. വാക്ക് കൊണ്ടോ മെസ്സേജ് കൊണ്ടോ അവള്‍ വേദനിക്കരുതെന്നാണ് ഞാന്‍ കരുതുന്നത്. ഡിംപല്‍ ബിഗ് ബോസിലേക്ക് തിരിച്ച് പോകാന്‍ ഒരു ശതമാനം ചാന്‍സ് ഉണ്ടെങ്കില്‍ അതും ഇല്ലാതാക്കാനാണോ ചില സുഹൃത്തുക്കള്‍ ശ്രമിക്കുന്നതെന്ന് തോന്നുന്നു.

 മജ്സിയയ്ക്ക് മറുപടിയുമായി തിങ്കൾ

3 മാസം അവള്‍ അച്ഛനെ കണ്ടിട്ടില്ല, മിണ്ടിട്ടില്ല. ആ വിഷമം ഒരാള്‍ക്കും മനസ്സിലാവില്ല. അവള്‍ക്ക് അത്രയും പ്രിയപ്പെട്ടയാളാണ് പപ്പ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ നഷ്ടമാണ്. ഞങ്ങള്‍ 4 പേരല്ലാതെ ആര്‍ക്കും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല. ഞങ്ങളുടെ സ്പേസ് ഫില്‍ ചെയ്യാനും പറ്റില്ല. ഡിംപല്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ്. ആ വീഡിയോ ഇട്ടതൊക്കെ അങ്ങനെയാണ്. അവളുടെ അച്ഛന്‍ എല്ലാവരും അറിയണമെന്നായിരുന്നു അവളുടെ ആഗ്രഹം. അവള്‍ ഇപ്പോഴും ഓക്കെയായിട്ടില്ല എന്നും തിങ്കള്‍ പറയുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X