ബിഗ് ബോസ് കാരണം ഡിംപലിന് ലഭിച്ച പുതിയ നേട്ടം, സര്‍പ്രൈസ് നല്‍കി തിങ്കള്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിലൂടെ ആരാധകര്‍ കൂടിയ മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. ഷോ നിര്‍ത്തിവെച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായി താരം. കാന്‍സര്‍ സര്‍വൈര്‍ ആയ ഡിംപലിന്‌റെ ജീവിത കഥ എല്ലാവര്‍ക്കും പ്രചോദനമായി മാറിയിരുന്നു. ബിഗ് ബോസിലുളള സമയത്ത് തന്‌റെ അനുഭവങ്ങളെല്ലാം ഡിംപല്‍ പങ്കുവെച്ചു. കാന്‍സറിനെ അതിജീവിച്ച താരം ബിഗ് ബോസിലെ ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ ഡിംപല്‍ ബിഗ് ബോസ് ഫൈനലില്‍ എത്തുമെന്ന് തുടക്കം മുതലേ പലരും പ്രവചിച്ചു.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

തുടര്‍ന്ന് ഫിനാലെയില്‍ എത്തിയ ഏട്ട് മല്‍സരാര്‍ത്ഥികളില്‍ ഒരാളായി ഡിംപു മാറി. ഇത്തവണ ബിഗ് ബോസില്‍ വിജയ സാധ്യതയുളള മല്‍സരാര്‍ത്ഥിയാണ് ഡിംപലെന്നാണ് പലരും പറയുന്നത്. ഡിംപലിന് മുന്‍പ് ബിഗ് ബോസ് മാതൃകയിലുളള മലയാളി ഹൗസ് ഷോയില്‍ സഹോദരി തിങ്കള്‍ പങ്കെടുത്തിരുന്നു.

തുടര്‍ന്ന് ബിഗ് ബോസ് തുടങ്ങിയ സമയത്താണ്

തുടര്‍ന്ന് ബിഗ് ബോസ് തുടങ്ങിയ സമയത്താണ് തിങ്കളിന്‌റെ സഹോദരിയാണ് ഡിംപലെന്നുളള കാര്യം എല്ലാവരും അറിഞ്ഞത്. ബിഗ് ബോസിന് ശേഷം തിങ്കളിനൊപ്പമാണ് ലൈവ് വീഡിയോകളിലൂടെ ഡിംപല്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. കൂടാതെ തിങ്കളിന്‌റെയും ഡിംപലിന്‌റെയും യൂടൂബ് ചാനലിലൂടെയും ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. നയന എന്ന സഹോദരി കൂടിയുണ്ട് ഇവര്‍ക്ക്.

അടുത്തിടെ ഇളയ സഹോദരിയും ഡിംപലിനും

അടുത്തിടെ ഇളയ സഹോദരിയും ഡിംപലിനും തിങ്കളിനുമൊപ്പം ലൈവിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. അതേസമയം ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഡിംപലിന് ആരാധക പിന്തുണ വര്‍ധിച്ചിരുന്നു. ബിഗ് ബോസ് താരത്തിന് പിന്തുണയുമായി നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. അതേസമയം ഡിംപലിന്‌ സര്‍പ്രൈസ് നല്‍കികൊണ്ടുളള തിങ്കളിന്‌റെ പുതിയ ലൈവ് വീഡിയോയും ശ്രദ്ധേയമായിരിക്കുകയാണ്.

ഇത്തവണ ബിഗ് ബോസ് കാരണം ഡിംപലിന് ലഭിച്ച

ഇത്തവണ ബിഗ് ബോസ് കാരണം ഡിംപലിന് ലഭിച്ച നേട്ടത്തിന്‌റെ സന്തോഷം പങ്കുവെച്ചാണ് തിങ്കള്‍ എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ 250കെ ഫോളോവേഴ്‌സ് തികഞ്ഞിരിക്കുകയാണ് ഡിംപലിന്. ഈ സന്തോഷത്തില്‍ ഡിംപലിന് ഒരു സര്‍പ്രൈസ് കേക്കുമായി എത്തിയതാണ് തിങ്കള്‍. സഹോദരി നല്‍കിയ കേക്കിന്‌റെ സന്തോഷം പങ്കുവെച്ച ഡിംപല്‍ പ്രേക്ഷകര്‍ക്കെല്ലാം തന്‌റെ നന്ദിയും സ്‌നേഹവും അറിയിച്ചു.

ഒപ്പം ഫാദേഴ്‌സ് ഡേ ആശംസകളും ബിഗ് ബോസ്

ഒപ്പം ഫാദേഴ്‌സ് ഡേ ആശംസകളും ബിഗ് ബോസ് താരം നേര്‍ന്നു. 'ഇതിന്‌റെ എല്ലാത്തിന്‌റെയും ക്രെഡിറ്റ് പോവുന്നത് തിങ്കളിനും നയനുമാണ്. ഒപ്പം നിങ്ങള്‍ എല്ലാവര്‍ക്കും' എന്നും തിങ്കളിന്‌റെ ലൈവ് വീഡിയോയിലൂടെ ഡിംപല്‍ പറഞ്ഞു. അതേസമയം ബിഗ് ബോസ് ഫിനാലെയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഫൈനല്‍ ഉടന്‍ തന്നെ നടക്കുമെന്ന പ്രതീക്ഷകളിലാണ് എല്ലാവരും. ബിഗ് ബോസിന്‌റെ പ്രൊമോ വീഡിയോകള്‍ക്കായി എല്ലാവരും ഉറ്റുനോക്കാറുണ്ട്. കൊച്ചിയിലോ തിരുവനന്തപുരത്തോ വെച്ച് ഫൈനല്‍ നടക്കാനാണ് സാധ്യതയെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്‌.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X