ബിഗ് ബോസ് ഷോ നിര്‍ത്താന്‍ പോവുകയാണോ? മോഹന്‍ലാല്‍ വരുന്നതും വോട്ടിങ്ങുമൊക്കെ നേരത്തെയാക്കിയതായി റിപ്പോര്‍ട്ടുകൾ

75 ദിവസങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി ബിഗ് ബോസ് നൂറാം ദിനത്തിലേക്ക് എത്തുകയാണ്. ഇതിനിടെ സംഭവബഹുലമായ പലതും നടന്നു. ശക്തനായ മത്സരാര്‍ഥി ആയിരുന്നിട്ടും മണിക്കുട്ടന്‍ പുറത്ത് പോയെങ്കിലും തിരിച്ച് വന്നു. അതുപോലെ പപ്പയുടെ വിയോഗത്തില്‍ ഡിംപല്‍ ഭാല്‍ കൂടി ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ്. വൈകാതെ ഡിംപലും തിരികെ വരുമെന്നാണ് പ്രേക്ഷകരും മത്സരാര്‍ഥികളും ഒരുപോലെ വിശ്വസിക്കുന്നത്.

ഇതിനിടയില്‍ ബിഗ് ബോസ് നിര്‍ത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും വ്യാപകമായി പ്രചരിച്ചിരുന്നു. ചെന്നൈയില്‍ അടക്കം കൊവിഡ് വ്യാപകമായതോടെ അത്തരമൊരു തീരുമാനം എടുത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതൊക്കെ വ്യാജമാണെന്നും ഈ സീസണ്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുമെന്ന് തന്നെയാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ പറയുന്നത്.

bigg-boss-malayalam-season-3

കേരളത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക്ഡൗണായി പ്രഖ്യാപിച്ചത് കൊണ്ട് ബിഗ് ബോസിലും ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്നാണ് അറിയുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് അവതാരകനായ മോഹന്‍ലാല്‍ എത്താറുള്ളത്. അതുകൊണ്ട് തന്നെ വീക്കെന്‍ഡ് എപ്പിസോഡിന്റെ ഷൂട്ട് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ നോമിനേഷനില്‍ വരുന്ന മത്സരാര്‍ഥികള്‍ക്ക് പ്രേക്ഷകര്‍ വോട്ട് ചെയ്യേണ്ട അവസാന ദിവസം വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെയാക്കി മാറ്റുകയും ചെയ്തു. മുന്‍പ് അത് വെള്ളിയാഴ്ച വരെയായിരുന്നു. ബിഗ് ബോസ് ചര്‍ച്ച നടത്തുന്ന ബിബി കഫേയും ഇക്കാര്യം ശരി വെച്ചിരുന്നു.

പൂക്കൾ കൊണ്ട് ശരീരം മറച്ചു, അർദ്ധ നഗ്നയായിട്ടുള്ള നടി ജാക്വലീൻ ഫെർണാണ്ടസിൻ്റെ ഫോട്ടോസ് കാണാം

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

മത്സരം ശക്തമാണെങ്കിലും ഈ ആഴ്ച സൂര്യ പുറത്ത് പോവണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. മണിക്കുട്ടന്‍ മാനസികമായി തകര്‍ന്നതിലെ ഒരു കാരണം സൂര്യയാണെന്ന് പറയുന്ന ആരാധകര്‍ സൂര്യയെ എലിമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതേ സമയം അഡോണി പുറത്തായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നുണ്ട്. മോഹന്‍ലാല്‍ എത്തുന്നതോടെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരും. 105 ദിവസത്തോളം ഷോ ഉണ്ടാവുമെന്ന് തന്നെയാണ് സൂചനകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X