തുടക്കത്തിൽ തന്നെ കിടിലം പുറത്ത്, തൊട്ട് പിന്നാലെ സായിയും ഋതുവും, ഒന്നാം സ്ഥാനത്ത് അനൂപ്

ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. വീക്കിലി ടാസ്ക്കിന് പകരം മറ്റൊരു രസകരമായ ടാസ്ക്കാണ് ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയിരിക്കുന്നത്. ഈ ടാസ്ക്കിൽ വിജയിക്കുന്നവർക്ക് ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലേയ്ക്ക് നേരിട്ട് എത്തുകയും ചെയ്യാം. മത്സരബുദ്ധിയോടെയാണ് മത്സരാർഥികൾ ടാസ്ക്കിൽ പങ്കെടുത്തിരിക്കുന്നത്.

anoop-kidilam firoz

ഷെയറിങ് ഈസ് കെയറിങ് എന്നതാണ് ടാസ്ക്കിന്റെ പേര്. ടാസ്ക്കിന്റെ ഭാഗമായി മത്സരാർഥികൾക്ക് 30 ബോളുകൾ നൽകും. ഇത് മറ്റുള്ളവർക്ക് ഷെയർ ചെയ്യുക എന്നതായിരുന്നു ടാസ്ക്ക്. അവസാനം ഏറ്റവും കൂടുതൽ ബോൾ കയ്യിലുള്ള മത്സരാർഥി മത്സരത്തിൽ നിന്ന് പുറത്താകും. ടാസ്ക്കിന്റെ ആദ്യ റൗണ്ടിൽ കിടിലൻ ഫിറോസ് ആയിരുന്നു പുറത്ത് പോയത്. ആദ്യം തന്നെ ഔട്ട് ആയതിൽ കിടിലത്തിന് നല്ല നിരാശയണ്ടായിരുന്നു.

ഒറ്റയ്ക്ക് നേരിടേണ്ട ഗെയിം ആണെങ്കിലും മത്സരാർഥികളുടെ ഇടയിൽ ഗ്രൂപ്പ് പ്ലാനിങ്ങ് ഉണ്ടായിരുന്നു. മണിക്കുട്ടനും അനൂപുമായിരുന്നു ഗെയിം പ്ലാൻ ചെയ്തത്. റംസാനേയും ഗ്രൂപ്പിനേയും അറ്റാക്ക് ചെയ്യുന്നതിനെ കുറിച്ചായിരുന്നു ഇവരുടെ ചർച്ച. നീ റംസാനെ മാറ്റുവാൻ ശ്രമിക്ക് എന്നാണ് മണിക്കുട്ടനോട് അനൂപ് പറയുന്നത്. അവൻ മാറില്ലെന്നും അപ്പുറത്ത് ഋതു ആണെന്നും മണിക്കുട്ടൻ പറയുന്നു. എന്നാൽ ഋതുവിനെ ഡിംപൽ നോക്കിക്കൊള്ളും എന്നും അനൂപ് പറയുന്നു.റംസാനും കിടിലവും ഒരുമിച്ചു കളിക്കുകയായിരുന്നു. ഇനി അവനെ തകർക്കാൻ നോക്കാനും അനൂപ് മണിക്കുട്ടനോട് പറയുന്നു.

ഉച്ചയ്ക്ക് ശേഷമാണ് ടാസ്ക്കിന്റെ രണ്ടാം റൗണ്ട് ആരംഭിക്കുന്നത്. മത്സരാർഥികളുടെ പ്ലാനിങ്ങ് തെറ്റിച്ചു കൊണ്ടായിരുന്നു റൗണ്ട് തുടങ്ങിയത്. ഈ ഘട്ടത്തിന്റെ അവസാനം ഏറ്റവും കുറവ് ബോളുകളുള്ള രണ്ടുപേരാകും മത്സരത്തിൽ നിന്ന് പുറത്തു പോകുക എന്ന് ബിഗ് ബോസ് പറഞ്ഞു. വാശിയേറിയ മത്സരത്തിന് ഒടുവിൽ സായിയും ഋതുവും ആയിരുന്നു പുറത്ത് പോയത്. ഗെയിമിൽ ഗ്രൂപ്പിസം നടന്നുവെന്ന് ഋതു ആരോപിച്ചിരുന്നു.

Recommended Video

അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ബിഗ് ബോസ് കാണിക്കുന്നില്ല

പിന്നീട് ആദ്യത്തെ അഞ്ച് സ്ഥാനങ്ങൾക്ക് വേണ്ടിയാണ് മത്സരം നടന്നത്. വാശിയേറിയ മത്സരമായിരുന്നു മത്സരാർഥികൾ കാഴച വെച്ചത്. ടാസ്ക്കിനൊടുവിവൽ ആദ്യം സ്ഥാനം അനൂപിന് ലഭിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ ബോൾ നേടിയത് അനൂപ് ആയിരുന്നു. രണ്ടാം സ്ഥാനത്ത് ഡിംപലും റംസാനും, മൂന്നാം സ്ഥാനത്ത് നോബിയായിരുന്നു. നാലാം സ്ഥാനമായിരുന്നു മണിക്കുട്ടന്. അഞ്ച് , ആറ് , ഏഴ് സ്ഥാനങ്ങളിൽ സായ്, ഋതു , ഫിറോസ് എന്നിവർ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X