twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ഷമ കാണിക്കാത്തതാണ് കിടിലം ഫിറോസ് പിന്നിലായതിന് കാരണം; അനൂപുമായി പിടിച്ച് നില്‍ക്കാന്‍ ഡിംപലിന് സാധിച്ചു

    |

    ടിക്കറ്റ് ടു ഫിനാലെ എന്നൊരു രസകരമായ ഗെയിമുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. മത്സരത്തില്‍ വിജയിക്കുന്ന ഒരാള്‍ക്ക് നേരിട്ട് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് പോകാം എന്നതാണ് ഗുണം. ആവേശം ഒട്ടും ചോരാതെ മത്സരാര്‍ഥികള്‍ എല്ലാവരും സമര്‍ഥമായി തന്നെ കളിക്കുന്നുണ്ട്. എന്നാല്‍ ചിലരുടെ തന്ത്രങ്ങള്‍ മണ്ടത്തരമായി പോവുന്നതും കാണാന്‍ സാധിച്ചു. ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോള്‍ അനൂപാണ് ഒന്നാം സ്ഥാനത്തുള്ളത്. പുതിയ ടാസ്‌കിനെ കുറിച്ച് ഒരു ആരാധികയുടെ നിഗമനം വൈറലാവുകയാണ്.

    'ഇന്നത്തെ ടാസ്‌കില്‍ മികച്ച് നിന്നത് റംസാന്‍, മണിക്കുട്ടന്‍, ഡിംപല്‍ എന്നിവരാണ്. ഇതില്‍ റംസാനാണ് ഗെയിമിന്റെ ആവേശം തോരാതെ നല്ല തുടക്കം നല്‍കിയത്. ഫിസിക്കലി നല്ല വേഗം കൈവരിക്കാന്‍ കഴിഞ്ഞു. ചുവന്ന ബോള്‍ ആദ്യം കൈക്കലാക്കിയതും ബസര്‍ സമയം കൈവശം ഉണ്ടായിരുന്നതും റംസാനാണ്.മണിക്കുട്ടന്റെ പ്രകടനമാണ് രണ്ടാമത് പറയേണ്ടത്.

    ticket-to-finale

    കിടിലന്‍ ഫിറോസിനെ പരാജയപ്പെടുത്തി മികച്ച കളി പുറത്തെടുത്തു. വേഗതയില്‍ റംസാനൊപ്പം എത്താന്‍ കഴിഞ്ഞിരുന്നേല്‍ പോയിന്റ് നിലയില്‍ തന്നെ മുന്നേറിയേനെ. മൂന്നാമത്തേത് ഡിംപലാണ്. അനൂപുമായി പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കായികമായി നല്ല അധ്വാനം നടത്തി. പ്രശംസനീയമായ പ്രകടനമാണ് ഡിംപല്‍ നടത്തിയത്.

    പ്രസവശേഷവും ബോഡി ഫിറ്റ്നെസ് നിലനിർത്തി എമി ജാക്സൺ, അതിശയിപ്പിക്കുന്ന നടിയുടെ ഫോട്ടോസ് കാണാം

    Recommended Video

    Bigg boss malayalam season 3 is going to end?

    ബുദ്ധിശൂന്യമായ ഗെയിമായിരുന്നു സായ് വിഷ്ണുവിന്റേത്. പകുതി പന്ത് റംസാന്‍ കൊടുത്തത് കൊണ്ട് അഭിമാനം കാത്തു. ബസറിന് ശേഷം മണിക്കുട്ടന് ഡിംപല്‍ പന്ത് നല്‍കിയത് ഈ ടാസ്‌കിലെ മോശം സമീപനമായി. എന്തിന്റെ പേരിലായാലും ഉചിതമായിരുന്നില്ല. കിടിലന്‍ ഫിറോസ് ക്ഷമ കാണിക്കാതിരുന്നതാണ് ഏറ്റവും പിറകില്‍ പോകാന്‍ കാരണം. നോബിയും ഋതുവും സേഫ് ഗെയിം കളിക്കാനാണ് ശ്രമിച്ചത്. അനൂപും ഏറെക്കുറെ ഈ സ്ട്രാറ്റജി തന്നെയാണ് പിന്തുടര്‍ന്നതെങ്കിലും ആവശ്യഘട്ടങ്ങളില്‍ പുറത്തിങ്ങിയത് ഗുണമായി. എന്റെ അഭിപ്രായമാണ്. നിങ്ങള്‍ക്കും പറയാം.

    English summary
    Bigg Boss Malayalam Season 3: Ticket To Finale Day 1 Player Analysis
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X