For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡിംപൽ ഒന്നാം സ്ഥാനത്തും മണിക്കുട്ടൻ അവസാനവും; നടന് സൗഹൃദം പാരയായോ; ചർച്ച കനക്കുന്നു....

    |

    ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയാണ് മണിക്കുട്ടൻ, ബിഗ് ബോസ് മത്സരാർഥി എന്നതിൽ ഉപരി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് മണിക്കുട്ടൻ. സീസൺ 3ൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ച് കൊണ്ടായിരുന്നു നടൻ എത്തിയത്. ഷോതുടങ്ങുന്നതിന് മുൻപ് പുറത്ത് വന്ന സാധ്യത ലിസ്റ്റിൽ പോലും മണിക്കുട്ടന്റെ പേര് ഇല്ലായിരുന്നു.

    കറുപ്പിൽ അതീവ ഗ്ലാമറസ് ആയി നടി, ചിത്രം കാണൂ

    തുടക്കത്തിൽ തണുപ്പൻ പ്രകടനമായിരുന്നു നടൻ കാഴ്ചവെച്ചത്. ഇത് ഹൗസിന് അകത്ത് മാത്രമായിരുന്നില്ല പുറത്തും വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാൽ മത്സരം കടുത്തപ്പോൾ നടൻ കളത്തിലിറങ്ങുകയായിരുന്നു. മികച്ച പ്രകടനമായിരുന്നു പന്നീടുളള ടാസ്ക്കുകളിൽ കാഴ്ചവെച്ചത്. ഒരു മത്സരാർഥി എന്നതിൽ ഉപരി ഹൗസിലുള്ള എല്ലവാരുമായി അടുത്ത സൗഹൃദമായിരുന്നു മണിക്കുട്ടന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ വിമർശനങ്ങൾ നടന് കേൾക്കേണ്ടി വന്നിരുന്നില്ല. അധികം നോമിനേഷനിലും താരം ഇടംപിടിച്ചിരുന്നില്ല. ഷോ അതിന്റെ അവസാനത്തിലെത്തിയപ്പോഴാണ് നടൻ എവിക്ഷനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

    സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സൗഹൃദമായിരുന്നു മണിക്കുട്ടന്റേയും ഡിംപലിന്റേതും മജ്സിയ ഹൗസിൽ നിന്ന് പോയതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാകുന്നത്. ഇവരുടെ സൗഹൃദം ഹൗസിന് അകത്തെക്കാലും പുറത്തായിരുന്നു വലിയ ചർച്ചയായത് . പിന്തുണക്കുന്നതിനെ പോലെ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഗെയിമന്റെ ഭാഗമായിട്ടാണ് ഈ സൗഹൃദം എന്നാണ് പലരും മണിക്കുട്ടൻ ഡിംപൽ സൗഹൃദത്തെ കണ്ടത്. മണിക്കുട്ടൻ ബിഗ് ബോസ് ഹൗസിൽ നിൽക്കാന്‌ ഡിംപലുമായുള്ള സൗഹൃദം ഉപയോഗിക്കുന്നു എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞിരുന്നത്. എന്നാൽ മറ്റൊരു കൂട്ടർ ഈ സൗഹൃദം മണിക്കുട്ടന് പാരയാകുമെന്നും പറഞ്ഞിരുന്നു.

    ഇപ്പോഴിത ഡിംപലുമായുളള സൗഹൃദത്തിൽ മണിക്കുട്ടന് പണി കിട്ടി എന്നാണ് പ്രേക്ഷകർ പറയുന്നത്. ടിക്കറ്റ് ടു ഫിനാലെയിലെ പോയിന്റിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രേക്ഷകരുടെ വാദം തുടക്കം മുതൽ കഴിഞ്ഞ ആഴ്ച വരെയുള്ള എല്ലാ മത്സരങ്ങളിലും ആദ്യ സ്ഥാനത്ത് മണിക്കുട്ടനായിരുന്നു. എന്നാൽ അവസാനമെത്തിയപ്പോൾ താരം ഏറ്റവും പിന്നിലേയ്ക്ക് പോകുകയായിരുന്നു . ടിക്കറ്റ് ടു ഫിനാലെയിൽ ഏറ്റവും ഒടുവിലുള്ള സ്ഥാനമാണ് മണിക്കുട്ടന്. ഇത് ഡിംപലുമായുള്ള സൗഹൃദത്തിന്റെ സൗഹൃദത്തിന്റെ എഫ്ക്ട് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.14ാം വാരം ഷോ അവസാനിക്കുമ്പേൾ ഏറ്റവും കൂടുതൽ പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഡിംപൽ ഉള്ളത്. സൗഹൃദം കാരണം നടന് വേണ്ടവിധം ഗെയിം കളിക്കാൻ കഴിഞ്ഞില്ലെന്നും പ്രേക്ഷകർ പറയുന്നു.

    ഡിംപൽ എഫക്ട്... സ്നേഹം മൂർച്ചയുള്ള ആയുധമാണ് എന്നുള്ള കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. മണിക്കുട്ടൻ ആകെ മാറിപ്പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഡിംപലിന്റെ റീ എൻട്രിക്ക് ശേഷം മണിക്കുട്ടൻ ഗെയിം കളിക്കുന്നില്ലെന്നും പ്രേക്ഷകർ പറയുന്നത്. ഈ വിഷയത്തിൽ ഡിംപലിനെ പിന്തുണച്ചും നിരവധി പേർ എത്തുന്നുണ്ട്. മണിക്കുട്ടനോട് ഡിംപലിനോട് പറഞ്ഞോ ഗെയിം കളിക്കേണ്ടന്ന് എന്നാണ് ആരാധകർ ചോദിക്കുന്നത്. ടാസ്ക്കിൽ പിറകിൽ ആണെങ്കിലും അവസാനം മണിക്കുട്ടൻ തന്നെയാകും വിജയിക്കുക എന്നും പ്രേക്ഷകർ പറയുന്നുണ്ട്. തമിഴ് ബിഗ് ബോസിനെ താരതമ്യം ചെയ്താണ് മണിക്കുട്ടന്റെ ടിക്കറ്റ് ടു ഫിനാലെയിലെ പ്രകടനത്തെ കുറിച്ച് പ്രേക്ഷക പറയുന്നത്.

    Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

    തമിഴിൽ ടൈറ്റിൽ വിന്നർ ആരിയെ അറിയുമോ ആർക്കേലും.. ആരി ആയിരുന്നു ടിക്കറ്റ് ടു ഫിനാലെ ഏറ്റവും പോയിന്റ് കുറഞ്ഞ വ്യക്തി. എല്ലാ ടാസ്കിൽ ആദ്യം ഔട്ട്‌ ആരി ആണ്.. അത് അയാൾക് ടാസ്ക് ചെയ്യാൻ കഴിയാത്തത് അല്ല എല്ലാരുടെ ടാർഗറ്റ് ആദ്യം മുതൽ അയാൾ ആയിരുന്നു.. പിന്നെ അയാൾ തന്നെ കരുതി പ്രേക്ഷകർ ഇഷ്ട്ടം പെടുന്നു എങ്കിൽ ഞാൻ ഫൈനൽ ഉണ്ടാകും എന്ന്.. ആരി അണ്ണൻ ഫൈനൽ വരുകയും ചെയ്തു.. കപ്പ്‌ അടിക്കുകയും ചെയ്തു ✌️✌️✌️അത് തന്നെയാ ഇവിടെയും സംഭവിച്ചത്.. ഫസ്റ്റ് ഡേ തന്നെ ടാർഗറ്റ് ചെയ്തു മെന്റാലി തളർത്തുക.. ബട്ട്‌ പ്രേക്ഷകർ ഒപ്പം ഉണ്ടാകും ലാസ്റ്റ് വരെ.. പ്രേക്ഷകർ പറയുന്നുണ്ട്. ആരിയുടേയും മണിക്കുട്ടന്റേയും ഓരേ ഗ്രാഫാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ബിഗ് ബോസ് ഷോ വീണ്ടും ആരംഭിക്കാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ, കൊവിഡ് പശ്ചാത്തലത്തിൽ താൽക്കാലികമായി ഷോ നിർത്തി വെച്ചിരിക്കുകയാണ് വളരെ വേഗം ആരംഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ, 95ാം ദിവസമാണ് ഷോ നിർത്തുന്നത്

    English summary
    Bigg Boss Malayalam Season 3: Ticket To Finale, Manikuttan Ends In Last Position, Fans Responded
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X